Friday, 28 January 2011

മാന്തളിര്‍[ ഗസല്‍ ]

 പാട്ടുകാരാ പൂങ്കുയിലേ , പാതയില്‍ -
ഒരു പദനിസ്വനം നീ കേള്‍ക്കുന്നുവോ ?
ഗുന്കുരുകള്‍   മെല്ലെ ചിലമ്പുന്നതും
വസ്ത്രാന്ജലം ഉലയുന്നതും കേക്കുന്നുവോ ?

കേള്‍ക്കില്ല പാട്ടില്‍ രമിച്ചു  പോയ്‌ നീ ..
മാന്തളിര്‍ തിന്നു  മദിച്ചു പോയ്‌ നീ
പ്രിയയവള്‍ പൂ പോലെ പാദങ്ങള്‍ മെല്ലെയീ -
ഭൂമിയില്‍ സ്പര്‍ശിച്ചാല്‍കേള്‍ക്കുയില്ലനീ

കുയിലേ നീ വെറുമൊരു പാട്ടുകാരന്‍
ഞാനെന്‍ പ്രിയയുടെ കൂട്ടുകാരന്‍
പ്രേമസ്വര്‍ഗത്തിന്റെ  കാവല്‍ക്കാരന്‍
രാഗ ഭാവത്തിന്റെ  രാജരാജന്‍

പ്രണയിനി അവളെന്നടുത്തു വന്നാല്‍
അപ്സര  ഗന്ദര്‍വ്വ മലാഖ മാര്‍ വന്നു -
സ്വര്‍ഗീയ രാഗങ്ങള്‍ പാടിയാടും
പ്രേമത്തിന്‍ നൂപുര ധ്വനിയുയരും

പൂമര ചില്ലകള്‍ പൂക്കള്‍ പെയ്യും
പൂനിലാവിന്‍ താഴെ ശയ്യ തീര്‍ക്കും
ആ ശയ്യാഗരത്തില്‍  രമിച്ചിടുമ്പോള്‍
കൂട്ടുകാരാ കൂകൂ പാടണം നീ ..

തുഷാര കണങ്ങളെ കയ്യേറ്റി എത്തുന്ന
വ്രക്ഷിക കാറ്റേ വീശി തണുപ്പിക്കൂ
എന്‍ പ്രിയ പ്രേയസി തപിച്ചുജ്വലിച്ചു പോയ്‌
പ്രണയത്തില്‍ സ്വേദ കണങ്ങളുതിരുന്നു.

രാത്രി ഒടുങ്ങിയോ നിദ്രയില്‍ ഞാന്‍ -
കണ്ട വെറുമൊരു സ്വപ്നമോ ,കോകിലം
പാടിയ പാട്ടും,പാദ സ്വരത്തിന്‍ കിലുക്കവും
എല്ലാം മായക്കാഴ്ച്ച്ചകള്‍ മാത്രമോ പ്രിയ സഖീ ...
 

No comments:

Post a Comment