ഇങ്ങിനെ ഒരു തലവാചകം കാണുമ്പോള്‍ ഗുരു എന്തെങ്കിലും പരിഹാസവും ആയി വരിക ആണ് എന്ന് കരുതുക അരുത് . ബോറി ഗല്ലിയിലെ പശു എന്ന ഒരു ചെറുകഥ വായിച്ചതിന്റെ ഓര്‍മ്മയില്‍ നിന്നു ഇങ്ങിനെ ഒരു തലക്കെട്ട് തെരഞ്ഞെടുത്തു എന്നെ ഉള്ളൂ ,ചെറു കഥയുടെ സാരം മുംബായിലെ ബോറി ഗല്ലിയില്‍ ഒരു സ്ത്രീ അലങ്കരിച്ചു നടത്തി കാശ് പിരിച്ചിരുന്ന പശു പിന്നീട് ആഗല്ലിയില്‍ ഒരു ക്ഷേത്ര സ്ഥാപനത്തിന് കാരണം ആകുകയും ബോറികള്‍ക്ക് ഭൂരിപക്ഷം ഉള്ള ആ ഗല്ലിയില്‍ അവരുടെ ആരാധനാ സ്ഥലത്തിനു അടുത്തു തന്നെ അത് പ്രശ്നരഹിതമായി നിലനില്‍ക്കുകയും ചെയ്തു എന്നാണ് . ബോറകളുടെ ശാന്ത പ്രക്രതം പ്രതേകം കഥാകാരന്‍ എടുത്തു പറയുന്നു . ആരാണ് കഥ എഴുതിയത് എന്ന് മറന്നുപോയി .വായനക്കാര്‍ ആയ നിങ്ങളില്‍ ചിലര്‍ ഓര്‍ക്കുന്നുണ്ടാവും . കഥ അവിടെ നില്‍ക്കട്ടെ ഗുരു പറയാന്‍ പോകുന്നത് .നാം ബോംബെയിലും ദുബായിലും ഒക്കെകാണാറുള്ള ബോറകംമ്യുനിട്ടിയെ കുറിച്ചാണ് .ലോകത്ത് എവിടെ ആയാലും വേഷവിധാനത്തിലെ പ്രതെകതകൊണ്ട് വളരെ പെട്ടെന്ന് തിരിച്ചറിയാവുന്ന ഈ ശിയാവിഭാഗത്തിലെ വേറിട്ട സമൂഹം സ്വഭാവം കൊണ്ട് വിശുദ്ധ പശുക്കള്‍ തന്നെയാണ് പേര്‍ഷ്യയില്‍ നിന്നു ഇന്ത്യയിലേക്ക് രാഷ്ട്രീയ സാമ്പത്തിക കാരണങ്ങളാല്‍ കുടിയേറിയ ഈ വിഭാഗത്തില്‍ ഇന്ന് പ്രഭലം ആയ രണ്ടു വിഭാഗങ്ങള്‍ ആണ് ഇസ്മായീലി ബോറകളും ദാവൂടീ ബോറകളും , ക്വാജകള്‍ എന്നും ഇവരെ വിളിക്കപ്പെടാറുണ്ട്. ഈ വിഭാഗത്തെ കുറിച്ചു മുഖ്യ ധാരാ മുസ്ലിം സമൂഹത്തിനു വലിയ അറിവൊന്നും ഇല്ല .അതിനു ഒരു കാരണം മറ്റു മുസ്ലിം വിഭാഗങ്ങള്‍ ഇവരുമായി വിശ്വാസ വ്യതി രക്തത പുലര്‍ത്തുന്നത് കാരണമാകാം അവരുമായി ഇടപെടുന്നതിനു വിമുഖര്‍ ആണ് എന്നതാവാം .ദരിദ്രര്‍ തീരെ ഇല്ലാത്ത ഒരു സമുദായം ആണ് എന്നതാണ് ഈ സമൂഹത്തിന്റെ പ്രതേകത, മാത്രമല്ല തൊണ്ണൂറു ശതമാനം വ്യാപാരികള്‍ ആണ് എന്നതും .തൊഴിലാളികള്‍ ഇല്ല എന്ന് തന്നെ പറയാം , മറ്റൊന്ന് ശക്തമായ നേത്രത്വവും അതിനോട് അനുയായി സമൂഹം കാണിക്കുന്ന അങ്ങേ അറ്റത്തെ വിധേയത്വവും പരസ്പര സഹവര്‍ത്തിത്വവും സാമ്പത്തിക രംഗത്തെ പരസ്പര സഹകരണവും ഒക്കെ ബോറസമുദായങ്ങളെ അച്ചടക്കം ഉള്ള ഒരു സമ്പന്ന വിഭാഗമായി നിലനിര്‍ത്തുന്നു . ഈ വിശുദ്ധ പശുക്കളെ കുറിച്ചു കുറച്ചു വിവരങ്ങള്‍ നിങ്ങളുമായി ഞാന്‍ പങ്കുവയ്ക്കാം .
നേരത്തെ പറഞ്ഞല്ലോ രാഷ്ട്രീയ കാരണങ്ങളാല്‍ ആണ് ഇവര്‍ഇന്ത്യയിലേക്ക് കുടിയേറിയത് എന്ന് . അതെ കാരണം തന്നെയാണ്
പേര്‍ഷ്യയില്‍ ഈ സമുദായം ഉരുവം കൊണ്ടതും .ഇന്നത്തെ ഇറാന്‍ അടങ്ങുന്ന ദേശങ്ങളില്‍ ഷിയാ വിഭാഗത്തിനു മുന്തൂക്കവും ഭരണ സാരഥ്യവും കൈവന്നപ്പോള്‍ മറ്റു വിഭാഗങ്ങളും ആയി അത് നിരന്തര സംഘര്‍ഷത്തില്‍ ആകുകയും .സൈനിക കായിക ശക്തി പ്രയോഗം സാധാരണം ആകുകയും ചെയ്തു ഷിയാ വിഭാഗങ്ങളിലെ തന്നെ വിവിധ ധാരകള്‍ പല ഘട്ടങ്ങളിലും അധികാരത്തില്‍ മാറി മറിഞ്ഞു വരികയും . അത് പലപ്പോഴും സ്വെച്ചാധിപതികളെ സ്രഷ്ട്ടിക്കയും അത് സന്ഘര്‍ഷങ്ങളിലേക്ക് നയിക്കുകയും ഒക്കെ ചെയ്തു വന്നു . മാത്രമല്ല തങ്ങളുടെ മുഖ്യ എതിരാളികള്‍ ആയ സുന്നി വിഭാഗങ്ങളെ എതിര്‍ക്കുന്നതിനും .അവരുടെ ഭരണാധികാരികളെ തകര്‍ക്കുന്നതിനും ഒക്കെ ശ്രമങ്ങള്‍ നടന്നു വന്നു . അത്തരം രാഷ്ട്രീയ സംഘര്‍ഷ കാലത്ത് ഇറാന്‍ ആസ്ഥാനമായി ഉയര്‍ന്നു വന്ന ഒരു ഗൂഡ പ്രസ്ഥാനമാണ് ഹശാശീനുകള്‍ എന്ന കറുപ്പ് തീറ്റിക്കാര്‍ . കറുപ്പ് ഉപയോഗിക്കയും ആധുനിക കാലത്തെ ക്വാട്ടെഷന്‍ സംഘങ്ങളെ പോലെ രാജാക്കന്മാര്‍ക്കും പ്രഭുക്കള്‍ക്കും ഒക്കെ വേണ്ടി കൊലപാതകങ്ങളും മറ്റും ഏറ്റെടുത്ത ഈ വിഭാഗം ഇറാനില ഗൂഡമായ മലമടക്കുകളില്‍ അവരുടെ സാമ്രാജ്യം തീര്‍ത്തു മുസ്ലിം ലോകത്ത് എങ്ങും അരാജകത്വം വിതക്കുന്നതില്‍ ഏര്‍പ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്നു . പല ഷിയാ നേതാക്കളുടെയും രാജാക്കന്മാരുടെയും കാലിഫുമാരുടെയും ഒക്കെ ജീവനെടുക്കുന്നതില്‍ ഈ വിഭാഗം പങ്കു വഹിച്ചു എന്ന് പറയപ്പെടുന്നു . ഇംഗ്ലീഷ് ഭാഷയില്‍ അസാസിനേശന്‍ [പ്രബലരുടെ കൊലപാതകം ] എന്ന വാക്ക് ഉണ്ടായത് ഹശാശീനുകളില്‍ നിന്നാണ് . കാലക്രമത്തില്‍ ഈ ജന വിഭാഗം മുഖ്യ ധാരാ ജീവിത രീതിയിലേക്ക് മടങ്ങി വരികയും പൊതു സമൂഹത്തിന്റെ ഭാഗം ആകുകയും ചെയ്തു .അവരില്‍ ചിലര്‍ ജിവിതയോധനതിനു വ്യാപാരം തിരഞ്ഞെടുക്കയും പിന്നീടു വ്യാപാരി സമൂഹം ആയി വികസിക്കയും ചെയ്തു എങ്കിലും . പേര്‍ഷ്യയില്‍ ജ അഫരി ഷിയാ വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കം വരികയും സുന്നികള്‍ പോലുള്ള വരെ അടിച്ച്ചമര്‍ത്തുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ഒപ്പം ഹശാശീനുകളില്‍ നിന്നു പരിവര്‍ത്തിച്ച്ചു ബോറകളും കോജകളും ഒക്കെ ആയി മാറിയിരുന്ന ഈ ശീയീ വിഭാഗങ്ങള്‍ക്കും അവിടെ പിടിച്ചു നില്‍ക്കാന്‍ ആവാതെ വരികയും ചെയ്തപ്പോള്‍ അവര്‍ കൂട്ടത്തോടെ ഇന്ത്യ ഉള്‍പെടുന്ന രാജ്യങ്ങളിലേക്ക് പ്രയാണം ചെയ്തു . ഇന്ത്യയിലെ അനുകൂല സാഹചര്യത്തില്‍ ബോറകള്‍ അവരുടെ കോളനികളും വ്യാപാര സ്ഥാപങ്ങളും കെട്ടി പ്പടുക്കുകയും .ഒരിക്കലും രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഭാഗ വാക്ക് ആകാതെ ഒരു നിഷ്പക്ഷ നിലപാട് സ്വീകരിച്ചു സ്വന്തം നിലപാട് തറകള്‍ ഭദ്രമാക്കുകയും ചെയ്തു .അത് വഴി ഭാരതത്തിലും പാകിസ്ഥാനിലും ഒക്കെ പ്രഭല വിഭാഗം ആയി വളരുന്നതിനും ഭദ്രമായ സാമ്പത്തിക സമൂഹം കേട്ടിപ്പടുക്കാനും അവര്‍ക്ക് ആയി . പൂര്‍വ്വ കാലത്തെ പൂര്‍ണ്ണമായി നിരാകരിച്ചു തികച്ചും സമാധാനത്തിന്റെതും സഹവര്‍ത്തിത്വത്തിന്റെതും ആയ പാത പിന്തുടരുന്ന .ബോറകളില്‍ പിന്നീട് രണ്ടു വിഭാഗങ്ങള്‍ ഉരുത്തിരിഞ്ഞു വന്നു അതില പ്രബല വിഭാഗം ആണ് .പ്രിന്‍സ് ആഗാ ഘാന്‍ നയിക്കുന്ന ഇസ്മയീലി ബോറകള്‍ .മറ്റേതു ഷെയ്ഖ് ബുര്‍ഹാനുദ്ധീന്‍ നയിക്കുന്ന ദാവൂടികള്‍ .ദാവൂദി ബോറകള്‍ ദുബായില്‍ ഇന്ന് വളരെ വലിയ വ്യാപാരി സമൂഹം ആണ് .ഭരണകൂടത്തില്‍ വരെ സ്വാധീനം ഉള്ള ശക്തരായ ഒരു കമ്യൂണിറ്റി ആയി ഇന്ന് അവര്‍വളര്‍ന്നിട്ടുണ്ട് . ആദ്യ കാലത്ത് ഒന്നോ രണ്ടോ സ്ഥാപങ്ങള്‍ മാത്രം ഉണ്ടായിരുന്ന അവര്‍ക്ക് [ഈസ മൂസ ട്രേഡിംഗ് ദേര ] ദുബായുടെ എല്ലാ മുക്ക് മൂലകളിലും സ്ഥാപങ്ങളും പള്ളികളും വരെ ഉണ്ട് . യു എന്‍ അസംബ്ലിയുടെ വേള്‍ഡ് ചാരിറ്റിയുടെ ചെയര്‍മാന്‍ ഇസ്മായിലി ബോറകളുടെ തലവന്‍ പ്രിന്‍സ് ആഗാഖാന്‍ ആണ് . ഇന്ന് രണ്ടു വിഭാഗം ആയി വര്‍ത്തിക്കുന്നുവെങ്കിലും ബോറവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമോ പരസ്പരം പഴിചാരലുകാലോ ഇല്ല എന്നത് .നമ്മുടെ നാട്ടിലെ സുന്നി ഒന്ന് സുന്നി രണ്ടു മുജ ഒന്ന് മുജ രണ്ടു ജമ ഒന്ന് തുടങ്ങി കാക്കതൊള്ളായിരം കാക്കാ സംഘടനകള്‍ക്ക് കണ്ടു പഠിക്കാവുന്നതാണ് .
വേഷം കൊണ്ട് വളരെ പെട്ടെന്ന് തിരിച്ചറിയാന്‍ ആവുന്ന ബോറികളെ ദുബായില്‍ എത്തുന്നസന്ദര്‍ശകര്‍ സാകൂതം വീക്ഷിക്കുന്നത് കാണാം വര്‍ണ്ണ വൈവിധ്യം ഉള്ള പര്‍ദ്ദ ആണ് സ്ത്രീകള്‍ ധരിക്കുക പെണ്‍കുട്ടികള്‍ക്ക് തിളങ്ങുന്ന തൊപ്പി തല മറക്കാന്‍ ആയി ഉപയോഗിക്കുന്നു . പുരുഷന്മാര്‍ നീണ്ട ശേര്‍വാനിയും കുര്‍ത്തയും ധരിച്ചു താടി നീട്ടിവച്ചു .തലയില്‍ ചിത്ര പണി തുന്നിയ തൊപ്പി ചൂടുന്നു . പൊതുവേ ഇവരുടെ സ്ത്രീകള്‍ സുന്ദരികള്‍ ആണ് .മിത ഭക്ഷണ ശീലം കാരണം ആകണം അമിത വണ്ണം ഉള്ളവര്‍ ഇവരുടെ ഇടയില്‍ കുറവ് ആണ് എന്ന് തോന്നുന്നു . പൊതുവേ പിശുക്ക് ഉള്ള വിഭാഗം ആണ് എന്ന് പറയപ്പെടുന്നുണ്ട് . വേഷത്തിലും മറ്റും ഫണ്ടമെന്റല്‍ രീതി പിന്തുടരുന്ന ഇവര്‍ സ്ത്രീകള്‍ക്ക് തുല്യ പദവി നല്‍ക്കുന്നു എന്ന് മാത്രമല്ല .ആരാധനയിലും സ്ത്രീകളെ ഒപ്പം പങ്കെടുപ്പിക്കുന്നു . കുടുംബത്തില്‍ ഒരു പരിധി വരെ സ്ത്രീകള്‍ക്ക് ആണ് മേല്‍ക്കൈ ,ആരാധനയില്‍ പൊതുവേ ഷിയാ രീതി പിന്തുടര്‍ന്നവര്‍ ആണ് എങ്കിലും മറ്റു ശിയാവിഭാഗങ്ങളും ആയി ചില്ലറ വെത്യാസങ്ങള്‍ ഇവര്‍ പുലര്‍ത്തുന്നുണ്ട് . മാത്രമല്ല പള്ളികളില്‍ ആധുനിക കമ്യുനിക്കേശന്‍ ഉപയോഗിച്ചു വിദൂരങ്ങളില്‍ ഉള്ള അവരുടെ ഇമാമുമാരെ പിന്തുടര്‍ന്ന് നമാസ് നട്ത്തുന്നരീതി അവര്‍ക്കുണ്ട് . പൊതുവേ വേഷത്തിലും വ്യാപാര സ്ഥാപനത്തിലും വീടുകളിലും ഒക്കെ നല്ല വ്ര്‍ത്തി സൂക്ഷിക്കുന്ന ഒരു സമൂഹം കൂടിയാണിത് . ഞാന്‍ ഇവിടെ വളരെ ആഴത്തിലേക്ക് കടക്കാതെ കുറച്ചു കാര്യങ്ങള്‍ വിവരിച്ചു എന്ന് മാത്രം ആണ് .ചിലപ്പോള്‍ വസ്തുതാ പരമായ പ്രമാദങ്ങള്‍ കാണാം നിങ്ങള്‍ക്ക് കൂടുതല്‍ ചിലപ്പോള്‍ അറിവ് ഉണ്ടാകാം തിരുത്തുമല്ലോ ,സ്നേഹപൂര്‍വ്വം ഗുരു .
No comments:
Post a Comment