മഞ്ഞു എന്നെ പൊതിയുന്നത്
പ്രിയയവള്‍ പരിണംഭംചെയ്യുന്നത് പോലെയാണ്
അപ്പോള്‍ഞാന്‍ പ്രേമത്താല്‍ ഉള്‍പുളകം കൊള്ളുന്നു
അകം കാമത്താല്‍ തപിക്കുന്നു
പ്രശാന്തിയുടെ ഗഗന വിശാലതയില്‍
ഇന്നലെ നീ എവിടെ ഒളിച്ചിരുന്നെന്നു
ഞാനവളോട് കാതില്‍ മെല്ലെ മന്ത്രിക്കുമ്പോള്‍
എന്റെ അധരങ്ങളെ അവള്‍ തണുത്ത വിരലാല്‍ വിലക്കുന്നു
പ്രഭാത സൂര്യന്‍ അവളെ അണിയിക്കാന്‍
സ്വര്‍ണ്ണ നൂലിനാല്‍ ചിത്രണം ചെയ്ത പട്ടു വസ്ത്രവുമായി
എഴുന്നള്ളുമ്പോള്‍ വീനസുപോല്‍ നഗ്നയവള്‍
എന്റെ മാറില്‍ അലിഞ്ഞു ചേര്‍ന്ന് ഒളിക്കുന്നു
നനുത്ത സ്പര്‍ശങ്ങളാല്‍ എന്നെ ഉണര്‍ത്തുംപോഴും
തൂവലാല്‍ ഉഴിയും പോല്‍ തഴുകുമ്പോഴും നീ
കൂര്‍ത്തവജ്രസൂചികള്‍ മെയ്യില്‍ തറക്കുന്നത് എന്ത് ?
ചുണ്ടുകളില്‍ ദ്രംഷ്ട്ടകള്‍ ആഴത്തി മുറി പ്പെടുത്തുവതെന്തു .
നിന്‍റെ പ്രേമകാമങ്ങളും ചാപല്യങ്ങളും എനിക്ക് പ്രിയം
നീ തരുന്ന വേദനകള്‍ എനിക്ക് പൂവമ്പുകള്‍
നിന്‍റെ തണുത്തമേനിയില്‍ രമിക്കാനെനിക്കിഷ്ട്ടം
ദേവത നിന്നെ ഞാന്‍ എന്നെക്കാള്‍ പ്രേമിക്കുന്നു
No comments:
Post a Comment