കഥ പറഞ്ഞിട്ട് കുറെ കാലം ആയി അല്ലേ , എങ്കില്‍ ഒരു ജിന്ന് കഥ പറയാം കുട്ടിക്കാലത്ത് കഥ കേള്‍ക്കാത്ത കുട്ടികള്‍ ഉണ്ടാവില്ലല്ലോ പ്രതേകിച്ച്ചു ജിന്നും ഇഫ്രീത്തും ഭൂതവും യക്ഷിയും കുട്ടിച്ചാത്തനും ,കഥകളിലൂടെ കടന്നു വരികയും ഉറക്കം കെടുത്തുകയും ചെയ്തിട്ടില്ലാത്ത ബാല്യം നമ്മുടെ പഴയ തലമുറക്ക് ഇല്ല . എന്നാല്‍ പുതിയ തലമുറയിലെ കുട്ടികള്‍ ഏതു തരം കഥകള്‍ ആണ് കേള്‍ക്കുന്നത് എന്ന് പറയുക വയ്യ , അവര്‍ ചിലപ്പോള്‍ അങ്കിള്‍ സാമുമാര്‍ പടച്ചു വിടുന്ന വല്ല ഹിഡന്‍ അജണ്ടകളും ഒളിച്ചു വച്ച കഥകള്‍ ആവും വായിക്കയും കേള്‍ക്കുകയും ചെയ്യുന്നത് . എന്തായാലും കുട്ടികളുടെ ഭാവന ഉയര്‍ത്തുന്നതിനും പില്‍കാലത്ത് അവരുടെ സര്‍ഗ ചോദനയെ തിടം വയ്പ്പിക്കുന്നതിനും ഒക്കെ കഥകള്‍ കേള്‍ക്കുന്നതും വായിക്കുന്നതും കൊണ്ട് ഗുണം ചെയ്യും .
ഞാന്‍ ഇവിടെ പറയാന്‍ പോകുന്ന കഥ കേള്‍ക്കുന്നത് കുട്ടിക്കാലത്ത് അല്ല വലുതായത്തിനു ശേഷം ആണ് .പക്ഷെ ഈ കഥയിലെ കഥാപാത്രം ആയ പോളമമ്മദ്ക്ക എന്ന ആളെ കുറിച്ചു നാട്ടില്‍ പലകഥകളും പ്രചരിച്ചിരുന്നു .അതിലൊന്ന് നാട്ടില്‍ ആര്‍ക്കെങ്കിലും ആഭിചാര ക്രിയ നടത്തണം എങ്കില്‍ അതിനു പരി കര്‍മ്മി ആയി ഇദ്ദേഹത്തെ വിളിക്കാറുണ്ട് എന്നാണു .എതിരാളിയുടെ വീട്ടിന്റെ നടവഴിയിലോ സമ്പര്‍ക്ക കേന്ദ്രങ്ങളിലോ മാരണം ചെയ്ത വസ്തു കുഴിച്ചിടാനും മറ്റും അദ്ദേഹത്തെ ഏല്പിച്ചാല്‍ മതി എന്നാണ് ഒരു കഥ .രണ്ടു പേര്‍ക്ക് വേണ്ടിയും അതായത് ആഭിചാരം ചെയ്ത ആളിനും അതിനു മറു പണി ചെയ്ത ആളിനും വേണ്ടി വളരെ സത്യ സന്ധം ആയി തന്നെ അയാള്‍ പണിചെയ്യും എന്നാണു പറയപ്പെടുന്നത് . വളരെ ധൈര്യ വാന്‍ ആയിരുന്ന ഇദ്ദേഹത്തെ കുറിച്ചു ഇങ്ങിനെ പല നാട്ടു മൊഴികളും കേള്‍ക്കാന്‍ ഇടയായിട്ടുണ്ട് . അങ്ങിനെ ഉള്ള ഒരു കഥയാണ് പറയാന്‍ വരുന്നത് . കഥപറഞ്ഞ ആള്‍ വളരെ ഗൌരവ പൂര്‍വ്വം വളരെ ഏറെ ആത്മാര്‍ഥമായി വിശ്വസിച്ചു കൊണ്ടാണ് ഈ കതപറഞ്ഞത് , കഥപറഞ്ഞ സ്ഥലം അബുദാബിയിലെ ഒരു ഫ്ലാറ്റും .
അധികം നീട്ടാതെ കഥയിലേക്ക് വരാം .പോള മമ്മതുക്ക നാട്ടു വീരന്‍ എന്നത് പോലെ തന്നെ യാത്രികന്‍ കൂടി ആണ് . കച്ചവടം ഒരു സൈഡു ബിസിനസ്സ് ആയി കൊണ്ട് നടക്കുക കൊണ്ട് ഇടയ്ക്കു നാട്ടില്‍ നിന്നു ദൂരെയുള്ള ഇടങ്ങളില്‍ യാത്രപോകുകയും കുറെ ദിവസങ്ങള്‍ കഴിഞ്ഞു തിരികെ വരികയും ഒക്കെ പതിവാണ് .ആകാലത്ത് നടന്നു പോകയോ പുഴകളില്‍ കൂടി തോണി യാത്രയോ അപൂര്‍വ്വം ആയി കിട്ടുന്ന കാളവണ്ടികളില്‍ കയറിയോ ആണ് അന്നത്തെ കച്ചവടക്കാര്‍ മറ്റു നാടുകളും ആയി ബന്ധപ്പെട്ടിരുന്നത് . ഒരിക്കല്‍ മമ്മതുക്ക നാട്ടില്‍ നിന്നു കുറെ വിഭവങ്ങള്‍ ശേഖരിച്ചു തോണി പോകാവുന്നിടത്തോളം വളപട്ടണം പുഴയില്‍ കൂടി സഞ്ചരിച്ചു തന്റെ ചുമടുകളും ആയി തളി പറമ്പും കടന്നു മലയോര മേഖലകളില്‍ അവയെല്ലാം ചിലവഴിച്ചു സാമാന്യം നല്ല മടി ശീലയുമായി നാട്ടിലേക്ക് മടങ്ങാന്‍ തയാര്‍ ആയി . ഇന്ന് ഞങ്ങളുടെ നാട്ടില്‍ നിന്നു തളി പ്പരമ്പില്‍ എത്താന്‍ ഒരു മണിക്കൂര്‍ മതിയാകും .അന്നത്തെ കാലത്ത് നടന്നു വരികയാണ് എങ്കില്‍ ഒന്നര ദിവസമോ രണ്ടു ദിവസമോ എടുത്താണ് ആളുകള്‍ എത്തുക . വിജന പ്രദേശങ്ങള്‍ ധാരാളം ആയതിനാലും അവിടെയൊക്കെ കേന്ദ്രീകരിച്ചു കള്ളന്മാര്‍ ഉണ്ടാകും എന്നതിനാലും കൂട്ടം ആയി ആണ് ആളുകള്‍ സഞ്ചരിക്കുക . സ്ഥിരം യാത്രികര്‍ പരസ്പരം ചില കേന്ദ്രങ്ങളില്‍ കണ്ടു മുട്ടി ഒപ്പം തിരിച്ചു പോകാം എന്ന് പറഞ്ഞു ഉറപ്പിച്ചു ഓരോരുത്തരും വരുന്നത് വരെ കാത്തിരിക്കും അതാണ് രീതി . പക്ഷെ പോള മമ്മത്ക്കക്ക് നാട്ടില്‍ പെട്ടെന്ന് എത്തേണ്ട ആവശ്യം ഉണ്ടായത് കൊണ്ടും പൊതുവേ ദൈര്യ ശാലി ആയതു കൊണ്ടും നേരത്തെ തന്നെ തനിയെ തിരിച്ചു പുറപ്പെട്ടു .അങ്ങിനെ നടന്നു കുറ്റിക്കോല്‍ പുഴയുടെ അടുത്തു എത്തിയപ്പോള്‍ കടവ് അടച്ചിരുന്നു . അവിടെ ഒരു പള്ളിയുണ്ട് അവിടത്തെ മുക്ക്രിക്കായോടു അനുവാദം വാങ്ങി പള്ളിവാരാന്തയില്‍ കഴിച്ചു കൂട്ടാം എന്ന് തീരുമാനിച്ചു .കയ്യില്‍ കാശ് ഉള്ളത് അദ്ദേഹത്തെ എല്പ്പിക്കയും ചെയ്യാം എന്ന് കരുതി .പക്ഷെ പള്ളി തുറന്നിരുന്നില്ല .രാത്രി പ്രാര്‍ത്ഥന കഴിഞ്ഞു ആള്‍ക്കാര്‍ എല്ലാം പോയിരുന്നു .വിശപ്പ് സഹിച്ചു മമ്മതുക്ക അവിടെ പള്ളിയുടെ നടയില്‍ കിടന്നു .ക്ഷീണം കൊണ്ട് പെട്ടെന്ന് തന്നെ ഉറങ്ങുകയും ചെയ്തു . .
കുറെ നേരം അങ്ങിനെ കടന്നു പോയപ്പോള്‍ വലിയ ബഹളം കേട്ടു അദ്ദേഹം കണ്ണ് തുറന്നു നേരത്തെ വളരെ ഒറ്റപ്പെട്ടു കണ്ട നദീതീരത്തു നല്ല പ്രകാശം ഏറെ ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ചാലിക്കയും വലിയ ഒരു ചന്ത നടക്കുകയും ചെയ്യുന്നു .ചായ ചായ കപ്പലണ്ട്ടെ എന്നൊക്കെ നമ്മുടെ ചന്തകളില്‍ കേള്‍ക്കുന്നത് പോലെ എല്ലാ ബഹളവും ഉണ്ടു ,വിശന്നു കാണണ് കാണാതിരുന്ന അദ്ദേഹം മെല്ലെ എഴുന്നേറ്റു അങ്ങോട്ട് നടന്നു ചെന്ന് അപ്പോള്‍ വലിയ തലയില്‍ കെട്ടു മാപ്പിളമാരുടെ ഒരു ഉഗ്രന്‍ ചന്ത അവിടെ നടക്കുകയാണ് . മമ്മതുക്കാക് സന്തോഷം ആയി .നല്ല ഒരു ചായ തരാന്‍ കട നടത്തുന്ന കാക്കയോടു ആവശ്യപ്പെട്ടു തിന്നാന്‍ കടിയും കിട്ടി .ആവശ്യത്തിനു ഭക്ഷണം കിട്ടിയപ്പോള്‍ മമ്മതുക്ക അവിടെ തന്നെ ഒന്ന് ചുറ്റി ക്കണ്ടു എല്ലാ തരം കച്ചവടവും അവിടെ നടക്കുന്നു . ഇങ്ങിനെ ഒരു രാത്രി ചന്ത ആദ്യമായാണ് അയാള്‍ കാണുന്നത് . കുറെ കറങ്ങി തിരിച്ചു വന്നു ചായ കുടിച്ച കടക്കാരനോട് കാര്യം പറഞ്ഞു ഞാന്‍ നാട്ടിലേക്ക് പോകാന്‍ വേണ്ടി വന്നത് ആണ് .കയ്യില്‍ കുറച്ചു കാശു ഉണ്ട് . ഒന്ന് കിടക്കണം കാശ് സൂക്ഷിക്കാമോ എന്ന് .അയാള്‍ സമ്മതിച്ചു കാശുവാങ്ങി മേശവലിപ്പില്‍ ഇട്ടു പൂട്ടി എന്നിട്ട് ഒരു ബഞ്ച് ചൂണ്ടിക്കാണിച്ചു അവിടെ കിടന്നോളാന്‍ പറഞ്ഞു . പറയേണ്ട താമസം മമ്മതുക്ക ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു .
പിന്നെയാണ് കഥ .രാവിലെ ഉറക്കം ഉണര്‍ന്നു മൂരി നിവര്‍ന്ന അയാള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നത് സാവധാനത്തില്‍ ആണ് താന്‍ കിടക്കുന്നത് പുഴയരികിലെ മണലില്‍ ആണ് എന്നും ഇന്നലത്തെ ചന്തയും ആളുകളും ഏല്‍പിച്ച കാശും ഒന്നും അവിടെ ഇല്ല എന്നും ഉടു തുണിയും കുപ്പായവും തലയില്‍ കെട്ടുമല്ലാതെ ഒന്നും ബാക്കിയില്ല എന്നും അപ്പോഴാണ് മമ്മതുക്ക മനസ്സിലാക്കുന്നത് പക്ഷെ ആരോട് ചോദിക്കാന്‍ . ഒടി കിതച്ചു പള്ളിയില്‍ എത്തിയപ്പോള്‍ പള്ളി തുറന്നിട്ടില്‍ കുറെ കഴിഞ്ഞപ്പോള്‍ മുക്രിക്ക ഒരു രാന്തലും ആയി വന്നു . കാര്യങ്ങള്‍ അയാളോട് പറഞ്ഞപ്പോള്‍ ആ വ്ര്‍ദ്ധന്‍ ചിരിച്ചു .എന്നിട്ട് പറഞ്ഞു ബേജാര്‍ ആകേണ്ട .അടുത്ത കൊല്ലം ഇതേ ദിവസം ഇവിടെ വരണം രാത്രി പന്ത്രണ്ടു കഴിഞ്ഞു ചന്ത തുടങ്ങും അപ്പോള്‍ ആചായ കുടിച്ച കടയില്‍ പോയി അയാളോട് ഇന്നലെ തന്ന പൈസ തരാന്‍ പറയണം അപ്പോള്‍ പൈസ കിട്ടും മമ്മതുക്ക അന്തം വിട്ടു .മൌലവി അധികം ഒന്നുംപറയാതെ സുബഹി ബാങ്ക് വിളിക്കാന്‍ മുകള്‍ നിലയിലേക്ക് കയറിപ്പോയി .നിസ്ക്കാരം കഴിഞ്ഞു മമ്മതുക്ക വീണ്ടും മുക്ക്രിക്കാനോട് ചോദിച്ചപ്പോള്‍ നിങ്ങളോട് അല്ലേ കാക്ക പറഞ്ഞത് പോ എന്ന് പറഞ്ഞു ശകാരിച്ചു മമ്മത് ക്ക നിരാശനായി നാട്ടിലേക്ക് നടന്നുപോയി .എന്നിട്ട് നാട്ടില്‍ ഒരാളോട് ഈ കഥ പറഞ്ഞു അയാളും മൌലവി ചിരിച്ച്ചതുപോലെ ചിരിച്ചു എന്നിട്ട് പറഞ്ഞു അത് ജിന്നുകളുടെ ചന്ത ആണ് .അവരുടെ ഒരു ദിവസം എന്നത് നമ്മുടെ ഒരു വര്‍ഷം ആണ് എല്ലാ ദിവസവും അവിടെ വൈകുന്നേരം ഇപ്പോഴും ചന്ത ഉണ്ട് അവരുടെ വൈകുന്നേരം തുടങ്ങുക പന്ത്രണ്ടിന് ശേഷം ആണ് .ആച്ചന്തയില്‍ ആണ് നിങ്ങള്‍ പോയതും ചായകുടിച്ചതും കാശ് കൊടുത്തതും അടുത്തവര്‍ഷം അവിടെ പോയി ഇന്നലെ തന്ന കാശ് എന്ന് പറഞ്ഞാല്‍ അവര്‍ തരും . അങ്ങിനെ അടുത്ത വര്‍ഷം മമ്മതുക്ക അവിടെ എത്തി പ്രഞ്ഞതിന്പടി ചോധിച്ച്ചപ്പോള്‍ ഒരു പുഞ്ചിരിയോടെ കാക്ക കാശ് കൊടുത്ത് എന്നും പിന്നെ അവിടെ നില്‍ക്കാതെ അപ്പോള്‍ തന്നെ സ്ഥലം വിട്ടു എന്നും കഥ .
ഈ കഥ അവതരിപ്പിച്ച ആള്‍ ഞാന്‍ പറഞ്ഞപോലെ സത്യം ആണ് പോള മമ്മതുക്ക തന്നെ പറഞ്ഞു കേട്ട കഥയാണ് എന്ന് പറഞ്ഞാണ് അവതരിപ്പിച്ചത് .ഞാന്‍ ഇത് ഒരു ഇല്ല്‍യൂശന്‍ ആയി കാണുന്നു . മമ്മതുക്ക ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്ന ആള്‍ ആകുക കൊണ്ട് അത്തരം മായ ക്കാഴ്ച്ച്ചകള്‍ സാധാരണം ആണ് .പിന്നെ ഒന്ന് കഥ പറഞ്ഞു വരും പോള്‍ മൂല കഥയില്‍ നിന്നു മാറി വീണ്ടും കുറച്ചു മാറ്റങ്ങള്‍ വരികയും ചെയ്യും .ഞാന്‍ ഇവിടെ ഒരു പൊലിപ്പും ഇല്ലാതെ ആണ് ഇത് അവതരിപ്പിച്ചിരിക്കുന്നത് .കഥ എന്നോട് പറഞ്ഞ ആള്‍ ജീവിച്ചിരിപ്പുണ്ട് .പോള മമ്മതുക്ക എന്റെ നാട്ടില്‍ ജീവിച്ച ആള്‍ ആണുതാനും .ഇനി നിങള്‍ പറയൂ ഈ കഥയെ കുറിച്ചു നിങ്ങളുടെ വീക്ഷണം പങ്കുവയ്ക്കൂ ... ഗുരു രസ ഗുരു ലഘു ഗുരു ചക്കക്കുരു .

Assalamu Alaikum,
ReplyDeleteNjan Ee khada oru usthad paranju ketitund. But Stalavum kadhapathrangalum ippolan kelkunath....
Thanks...