Sunday, 2 January 2011

എങ്ങിനെയും വായിക്കാവുന്നത്

ഞാന്‍ അഥ ര്‍വ്വി മാട്ടു മാരണ മന്ത്രക്കാരന്‍
നിനക്ക് മുരിക്കിന്‍ പൂക്കള്‍ അര്‍പ്പിച്ചും
ബലിച്ചോരയാല്‍ അഭിഷേകം ചെയ്തും
സോമ സമര്‍പ്പിച്ചും, ഗോരോചനം എഴുതിയും
കന്യാ രക്തം കൊണ്ട് കുങ്കുമം ചാര്‍ത്തിയും
ഹോര മന്ത്രങ്ങള്‍ ജപിച്ചും പൂജ ചെയ്യുന്നവന്‍

നീ ക്ഷിപ്ര പ്രസാദി ക്ഷിപ്ര കോപി
കയ്യില്‍ മാരിവില്ലും മാരിക്കുരിപ്പും പേറുന്നവന്‍
പ്രസാദത്തിന്റെ വര്‍ണ്ണ കാഴ്ച്ചകള്‍ ഒരുക്കുന്നവന്‍
കോപിച്ചാല്‍ വസൂരി വിതക്കുന്നവന്‍
പിള്ള തൈലം മെയ്യില്‍ പൂശുന്നവന്‍
കാമത്തിന്റെ വസനം ചുരത്തുന്നവന്‍

ചിലപ്പോന്‍ നീ ഞാനും ഞാന്‍ നീയുമായി ഒടി മറിഞ്ഞു
ഞാന്‍ പാനം ചെയ്യുമ്പോള്‍ നിന്‍റെ ദാഹം ആറുന്നു
നിന്‍റെ കുരുതി പാത്രം എന്റെ ഹ്രദയം
നിന്‍റെ ദ്രമ്ഷ്ട്ടകള്‍ പതിയുന്നത് എന്റെ കരളില്‍
നിന്‍റെ ഭോഗം എന്റെ കാമം കെടുത്തുന്നു
എനിക്ക് തീച്ചുടുമ്പോള്‍ നീ കത്തുന്നു

എന്നിട്ടുമെന്തേ എന്റെ അകമെരിയുന്നു
അന്ഗോപാന്ഗം എരിപൊരി കൊള്ളുന്നു
കാഴ്ച്ചയില്‍ വര്‍ണ്ണങ്ങള്‍ കറുത്തു  പോകുന്നു
പാകിയ വിത്തുകള്‍ കുരുക്കാതെ പോകുന്നു
തലച്ചോറില്‍ പുഴുവരിക്കുന്നു
ചിത്തത്തില്‍ ചിതലരിക്കുന്നു

എന്റെ ഗുരുതികള്‍ നീ നിരസിക്കുന്നുവോ?
ഞാന്‍ ഉറയുമ്പോള്‍ നീ ഉറങ്ങുന്നുവോ
ഞാന്‍ ദുരിത തിക്തം മോന്തുംപോള്‍
നീ മടു നുണയുന്നുവോ
ഞാന്‍ സമര്‍പ്പിച്ച മുരിക്കിന്‍ പൂവുകള്‍ -
ചവിട്ടി അരച്ചു  പിച്ചകം ചോദിക്കുന്നോ

എങ്കില്‍ തിരസ്ക്കരണി ജപിച്ചു
നിന്നെ ഞാന്‍എന്നില്‍   നിന്നു  പറിച്ചു മാറ്റും
ഞാന്‍ മറ്റൊന്നായി പരകായ പ്രവേശം ചെയ്യും
നിന്‍റെ ജഡത്തെ ഞാന്‍ ഞാന്‍ എരിച്ചു കളയും
ഞാന്‍ എന്റെ സ്വതത്തിനാല്‍ ദ്വജസ്തംഭംതീര്‍ക്കും
മനുഷ്യന്റെ കൊടിപടം ഉയരത്തിലുയര്‍ത്തും

ദേവകള്‍ എന്ന വിളിപ്പേര്‍ ഉടയവര്‍
ഊഴിയിതെല്ലാം അടക്കി ഭരിച്ചപ്പോള്‍
ദസ്യുക്കള്‍ ഞങ്ങള്‍ക്ക് മൂര്‍ത്തിയായ്‌ -
മോക്ഷത്തിന്‍ മാര്‍ഗമായ് വന്ന നിനക്കിന്നു
പെരിയോന്റെ ദര്‍ഭയും പൂവും മതിയെന്നാല്‍ -
നിനക്ക് ഞാന്‍ വായ്ക്കരി വയ്ക്കുന്നു ,പിണ്ഡവും

No comments:

Post a Comment