Friday, 21 January 2011

കുക്കുടം പിറകോട്ടു ചികയുന്നത് പോലെ

ചിലര് പറയാറുണ്ട് ആ കാലത്ത് എന്തായിരുന്നു , അന്നത്തെ ഉത്സവമല്ലേ ഉത്സവം .അന്നത്തെ സ്കൂള്‍ അല്ലെ സ്കൂള് .എന്നിങ്ങനെ .സത്യത്തില്‍ അന്ന് ഈ പറയുന്ന ആള്‍ സ്കൂളില്‍ പോയത് വയര്‍ ഒട്ടിയായിരുന്നു ,അന്ന് ഉത്സവത്തിന് പോയത് കീറിയ വസ്ത്രം ധരിച്ചായിരുന്നു .ഇന്ന് അതിനെകാള്‍ മികച്ച അവസ്ഥയില്‍ ജീവിക്കുമ്പോഴാണ് അന്നത്തെ ചൊറി പിടിച്ച കാലം മനോഹരം ആയിരുന്നു എന്നൊക്കെ നൊസ്റ്റാള്‍ജിയ കൊള്ളുന്നത്‌ . എന്താണ് ഇതിനു പിന്നിലെ മനശാസ്ത്രം ?  നിലവിലുള്ള വ്യവസ്ഥകളുമായി രാജിയാവാന്‍ കഴിയാത്ത ഒരു മനസ്സിനു .അതിനു ബദല്‍ ആയി അവതരിപ്പിക്കാന്‍ ഒരു മാവേലിക്കാലവും മണ്ട്രവും ആവശ്യമായി വരും ,അപ്പോഴാണ്‌ വളരെ കഷ്ട്ടപ്പാട് നിറഞ്ഞ   ആപഴയ കാലത്തെ ഗ്ലോറിഫൈ ചെയ്തു അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് . ഏറ്റവും മികച്ച കാലം എന്നത് ഏറ്റവും മികച്ച സൌകര്യങ്ങള്‍ നമുക്ക് ലഭ്യം ആവുന്ന ഈ വര്‍ത്തമാന കാലം തന്നെയാണ് .ഈ കാലം തരുന്ന സൌകര്യങ്ങള്‍ പോര ഇതില്‍ കൂടുതല്‍ ലഭ്യമാവണം എന്ന ചിന്തക്ക്  പകരം കുക്കുടം പിറകോട്ടു ചികയുന്നത് പോലെ പഴയകാല ഗുണഗണങ്ങള്‍ ഓര്‍ത്ത്‌ ഈ കാലം ചീത്തയാണ്‌ എന്ന് വെറുതെ വായിട്ടലക്കുന്ന പണി ഒരു തരം അലസതയില്‍ നിന്ന് ഉണ്ടാവുന്ന ഉദീരണം മാത്രമാണ് .

പത്തു കൊല്ലം മുന്‍പ് ഞാനും കരുതിയത്‌ സാങ്കേതിക വസ്തുക്കള്‍ നമ്മെ കൂടുതല്‍ ഷന്ധീകരിച്ചു കളയും എന്നാണു . വായനയും സര്‍ഗ പ്രവര്‍ത്തനവും ഒക്കെ കംപ്യുട്ടര്‍ പോലുള്ള സാങ്കേതിക വസ്തുക്കളാല്‍ തടയപ്പെടും എന്ന് വിചാരിച്ചു .ടെലിവിഷന്‍ പോലുള്ള മാധ്യമങ്ങള്‍ ഒരു പരിധി വരെ അത് ചെയ്യുകയും ചെയ്യുന്നുണ്ട്.അപ്പോഴും വാര്‍ത്തകളും ലോകസംഭവങ്ങളും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നമുക്ക് ലഭ്യമാക്കുന്നതില്‍ അത്തരം ചാനലുകള്‍ വഴി ആകുന്നു എന്നത് ഒന്നും ഇല്ലാതിരുന്ന പഴയ കാലത്തെ കാള്‍ നല്ലത് ആണ് എന്ന് എനിക്ക് തോന്നുന്നില്ല . പണ്ട് തിരഞ്ഞെടുപ്പ് വാര്‍ത്തകളോ വിമാന അപകടം പോലുള്ള ദുരന്തങ്ങലോ അറിയണം എങ്കില്‍ പ്രതേക സമയങ്ങളില്‍ ഉള്ള വാര്‍ത്ത വായനാ സമയത്ത് റേഡിയോ ടൂണ്‍ ചെയ്തു കാത്തിരിക്കണം ഇനി അധവാ പ്രതേക വാര്‍ത്ത ബുള്ളട്ടിനോ മറ്റോ ഉണ്ട് എങ്കില്‍ ക്രത്യം ആസമയത്ത് കറണ്ട് ഉണ്ടാവില്ല അല്ലെങ്കില്‍ ഇടിയോ മഴയോ കാരണം പ്രക്ഷേപണം തടസപ്പെട്ടിരിക്കും . ആ കാലത്തെ ഇല്ലായ്മയെകാല്‍ മെച്ചമല്ല ഇന്നത്തെ സമര്‍ദ്ധി    എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അന്ഗീകരിക്കുക പ്രയാസം ആണ് . ഇന്ന് ഞാന്‍ എന്റെ വായനാ സമയം കഴിഞ്ഞു കുറെ സമയം ലോകത്തോട്‌ സംവദിക്കാന്‍ കിട്ടാവുന്ന എല്ലാ സാങ്കേതിക സംവിധാനങ്ങളും ഉപയോഗിക്കുന്നു . വായിച്ച ഒരു പുസ്തകത്തെ കുറിച്ചു ലോകത്തെ മറ്റൊരു കോണില്‍ ഉള്ള അതിന്റെ ഓതര്‍ ആയുള്ള ആളിനോട്‌ വരെ നമുക്കിന്നു സംസാരിക്കാം . എന്നിട്ടും നാം പഴയ കാലം മനോഹരം ഇന്നത്തെ കാലം കൊള്ളില്ല കലികാലം ആണ് എന്ന് പറയുന്നത് കിട്ടാ മുന്തിരി പുളിക്കുമെന്ന പഴയ ചൊല്ല് വച്ചു വിശകലനം ചെയ്യാമെന്ന് തോന്നുന്നു . .മറ്റുള്ളവര്‍ ആധുനിക സൌകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉള്ള ഒരു തരം പുളിപ്പ് കൂടി അതില്‍ ഉണ്ടാവണം .

കുറെ ശരികള്‍ പഴയകാല വാദികള്‍ക്ക് ന്യായീകരണം ആയി പറയാന്‍ കാണും . അന്നത്തെ മനുഷ്യര്‍ സ്നേഹം ഉള്ളവര്‍ ആയിരുന്നു , അന്നത്തെ ഭക്ഷണം പ്യൂര്‍ ആയിരുന്നു . വെള്ളം മലിനം അല്ലായിരുന്നു .എന്നൊക്കെ പറയാം . ഇന്നും നിങ്ങള്ക്ക് അതിനേകാള്‍ ശുദ്ധജലവും നല്ല ഭക്ഷണവും ഒക്കെ കിട്ടും നദികള്‍ മലിനം ആയിട്ടുണ്ട്‌ എങ്കില്‍ അതിലെ മാലിന്യത്തിന്റെ അളവ് അറിയാനും .അത് അവോയിഡ് ചെയ്യാനും ആവും അതേ വെള്ളം മാലിന്യ മുക്തം ആക്കി  കുടിക്കാനും ആവും .അന്തരീക്ഷ ഈര്‍പ്പത്തില്‍ നിന്ന് വരെ  ശുദ്ധജലം ശേഖരിച്ചു കുടിക്കാന്‍ ഉള്ള സംവിധാനം ഇന്നുണ്ട് . അന്ന് നല്ലകാലം എന്ന് പറയുന്ന ആള്‍ക്കാര്‍ തന്നെ കോളറ വന്നു മനുഷ്യര്‍ മരിച്ചു വീണ ഭീകര സംഭവങ്ങള്‍ പറയുകയും ചെയ്യും . ഇന്ന് കോളറ കാരണം നമ്മുടെ നാട്ടില്‍ മരണം നടക്കാറുണ്ടോ ? കോളറയും വസൂരിയും ഇല്ലാത്ത ഈ കാലത്തെകാള്‍ നല്ലത് അതെല്ലാം ഉണ്ടായിരുന്ന ആകാലം ആയിരുന്നു എന്ന് പറഞ്ഞാല്‍ എങ്ങിനെ അന്ഗീകരിക്കും  ?  മറ്റു രോഗങ്ങളുടെയും മറ്റും തോത് കൂടി കാണുന്നത് . നമ്മുടെ ജീവിത സാഹചര്യത്തിലും ഭക്ഷണ രീതിയിലും ഒക്കെ വന്ന മാറ്റങ്ങള്‍ കാരണം ആണ് അത് പോലും ഒന്നും കഴിക്കാന്‍ ഇല്ലാതെ പട്ടിണി കിടന്നു മരിച്ച പഴയ കാലത്തേക്കാള്‍ നല്ലത് ആണ് . അറ്റ്‌ ലീസ്റ്റ് എല്ലാ രോഗങ്ങളും ചികിത്സിക്കാനും മിക്ക രോഗങ്ങളും മാറ്റാനും ഇന്ന് കഴിയും എന്നത് തന്നെ കാലത്തിന്റെ പുരോഗതി തന്നെ .  പിന്നെ പറയുക കുടുംബ ബ ന്ധങ്ങളില്‍ വന്ന മാറ്റത്തെ കുറിച്ചു ആണ് കൂട്ട് കുടുംബ വ്യവസ്ഥക്ക് അതിന്റെ തായ ഗുണങ്ങള്‍ ഉള്ളത് പോലെ ചീത്ത വശങ്ങളും ഉണ്ടായിരുന്നു . ഒരു വീട്ടില്‍ തന്നെ അനേകം കുട്ടികളും അവര്‍ക്ക് എല്ലാവര്ക്കും സ്വകാര്യമായി കിടക്കാനോ പ്രവര്‍ത്തിക്കാനോ സൌകര്യങ്ങള്‍ ഇല്ലാത്ത ഇടുങ്ങിയ ഇടങ്ങളും ഒക്കെ ആയി കഴിഞ്ഞിരുന്ന ആകാലത്തെ കാള്‍ ഇന്ന് സൌകര്യങ്ങള്‍ ഉള്ള വീടും ഒന്നോ രണ്ടോ കുട്ടികളും അവരെ പ്രതേകം  ശ്രദ്ധികാന്‍ കഴിയുന്ന തരത്തില്‍ ഉള്ള കുടുംബ ഘടനയും ഒക്കെ ആയി വളരുന്ന കുട്ടികള്‍ക്ക് മാതാപിതാക്കളോട്  സ്നേഹം ഉണ്ടാവാതിരിക്കാന്‍ വഴിയില്ല . പില്‍കാലത്ത് സ്വന്തം ലാവണം തേടി അവര്‍ പോകുമ്പോള്‍ മാതാപിതാക്കള്‍ ഒറ്റപ്പെട്ടു പോകുന്നു എന്നത് മക്കളുടെ ഉള്ളില്‍ സ്നേഹക്കുറവും    പുതിയ കാലത്തിന്റെ ചീത്തത്തരം കൊണ്ടാണ് എന്ന് കരുതുന്നത് തെറ്റാണ് . പകരം ഓരോ ജീവികള്‍ക്കും അവരവരുടെ സര്‍വൈവലിനു ഒരു മാര്‍ഗം തിരഞ്ഞെടുത്തേ പറ്റൂ എന്ന നിര്‍ബന്ധിതാവസ്ഥ കൊണ്ടാണ് .
പറഞ്ഞു വന്നത് പഴയകാലത്തെ നന്മകളുടെ പൂക്കാലം ആയി ചിത്രീകരിച്ചു പുതിയകാലം അമ്പേ ചീത്തയാണ്‌ എന്ന് പറയുന്നതില്‍ ഒരു തരം ഹിപ്പോ ക്രസി ഒളിഞ്ഞു കിടപ്പുണ്ട് എന്നാണു .മാത്രമല്ല പുതുമകളെ പിന്‍ കാലു  കൊണ്ട് തൊഴിച്ചു കളയാന്‍ ഉള്ള ഒരു മൌലികവാദ പ്രവണതയും പൂര്‍വ്വ കാല ഓര്‍മ്മകളില്‍ ലയിച്ചു കാലിനിടയില്‍ കയ്യും തിരുകി ഉറങ്ങുന്ന നമ്മുടെ അലസ ജീവിത ശൈലിയെ ന്യായീകരിക്കാനുള്ള തിടുക്കവും ഒളിച്ചു കിടപ്പുണ്ട് . പകരം എന്തെല്ലാം സൌകര്യങ്ങള്‍ ആണോ ഈ പുതു ലോകവും കാലവും നമുക്ക് തരുന്നത് ,അതെല്ലാം ഉപയോഗപ്പെടുത്തുകയും അതിനനുസരിച്ചു നമ്മുടെ ജീവിതത്തെ പുതുക്കി എടുക്കുകയും ആണ് വേണ്ടത് . അല്ലാതെ ആനപ്പുറത്തു ഇരുന്ന തഴമ്പ് തടവി സുഖിക്കുന്ന പ്രവണത മെച്ചമെന്ന് പറയാനാവില്ല . .നുക്ക് കൂടുതല്‍ ലഭ്യമാവുന്ന കാലം ഈ വര്‍ത്തമാന കാലം തന്നെയാണ് അത് കൊണ്ട് തന്നെ ഏറ്റവും നല്ല കാലം ഇതാണ് . ഈ കാലം കൂടുതല്‍ മികച്ച കാലം ആക്കി മാറ്റുന്നതിന് ഇന്ന് ലഭ്യം ആകുന്ന സാങ്കേതികതകള്‍ എല്ലാം ഉപയോഗിച്ചു നാം ശ്രമിക്കുക തന്നെ വേണം . അമിത ഉപഭോഗ ആസക്തി ഒഴിവാക്കി മിത ഉപഭോഗം കൂടി നടപ്പാക്കിയാല്‍ ,പരിസ്ഥിതി വലിയ കോട്ടം ഇല്ലാതെ നിലനിര്‍ത്താന്‍ ആവും അത് നമ്മുടെ തലമുറയ്ക്ക് പില്‍ക്കാലത്തെക്ക് നാം മാറ്റി വയ്ക്കുന്ന നീക്കിയിരുപ്പ് ആകുകയും ചെയ്യും .പരിസ്ഥിതി നാശത്തെ കുറിച്ചു ഒന്നും വലിയ അവഭോധം ഇല്ലാതിരുന്ന പഴയ കാലം ആണ് അതൊക്കെ ഉള്ള ഈ കാലത്തെ കാള്‍ മെച്ചം എന്ന് വാദിക്കുന്നവരും കാണും .അവരോടു പറയാന്‍ ഉള്ളത് ആധുനിക സാങ്കേതിക ശാസ്ത്ര പദ്ധതി കൊണ്ട് നശിക്കുന്ന പരിസ്ഥിയെ വരെ പുതുക്കാന്‍ ആവും എന്നാണു . ലോകത്തിന്റെ പലഭാഗങ്ങളിലും വറ്റി പ്പോയ നദികള്‍ വീണ്ടെടുക്കയും മരു ഭൂമികള്‍ ഉര്‍വ്വരം ആക്കുകയും ഒക്കെ ചെയ്യുന്നതില്‍ ആധുനിക ശാസ്ത്രം വിജയിച്ചിട്ടുണ്ട് എന്നറിയുക .അല്ലാതെ പഴയകാലം പഴയകാലം എന്ന് നിലവിളിച്ചു കൊണ്ടിരിക്കയല്ല കാമ്യം . 

No comments:

Post a Comment