നിലാവ് കണ്ണാടി നോക്കുന്ന ഈ യമുനാ തീരം
നിഴലുകള്‍ ന്ര്‍ത്തം വയ്ക്കുന്ന സരയുവിനോരം
രാപ്പാടികള്‍ കുഴലൂതുന്ന ശിശിര നിലാനേരം
കാമിനീ നിന്നെയും കാത്തിരിക്കുകയാണ് ഞാന്‍
നിശാ ഗാന്ധികള്‍ കാറ്റില്‍ തൂവും പൂമ്പരാഗം
മദ ഗന്ധമായെന്റെ സിരകളില്‍നിറയുമ്പോള്‍
പ്രിയയെന്‍ ചാരത്തു അണഞ്ഞു പോയെന്നോര്‍ത്തു
മഞ്ഞിന്‍ മറയില്‍ തിരയുന്നു കാതരം
ഏതോ ഒരു രാപ്പക്ഷി രാഗാര്‍ദ്രം പാടുമ്പോള്‍
നീമൂളും ഗസലായി കേട്ടുപോകുന്നു ഞാന്‍
നീയൊത്തു നര്‍ത്തനം ആടാന്‍ കൊതിക്കുന്നു
നീയല്ല എന്നറിയുമ്പോള്‍ വിതുമ്പുന്നു
ഈ യമുന ചാരേ കളകളം ഒഴുകുമ്പോള്‍
ഓളങ്ങള്‍ മെല്ലെ ഇളകുന്ന ചെറു സ്വനം
പരിഹാസമാണെന്ന് കരുതുന്നീ കാമുകന്‍
അകമേ കരഞ്ഞു പോകുന്നു പ്രിയ സഖീ ..
രാവൊടു ങ്ങുന്നിതാ പവനന്‍ എഴുന്നള്ളി -
എത്തുവാന്‍ നേരമായ് ഉലകു മുണരുന്നു
കിളികള്‍ തന്‍ കള കൂജനങ്ങള്‍ ഉയരുന്നു
പുറപ്പെടാം കണ്ണീര്‍ തുടക്കാതെ ഓമനേ ഞാനിപ്പോള്‍
എന്നെ നിങ്ങള്ക്ക് അറിയുമോ എന്ന് അറിയില്ല എന്നാല്‍ നിങ്ങളില്‍ ചിലരെ എനിക്ക് അറിയാം .ഈ അറിവുപരിമിതമാണ് എന്നും എനിക്കറിയാം ,എനിക്ക് അറിവ് പരിമിതം ആണ് എന്നും അറിയാം അപ്പോള്‍ നിങ്ങളെ അടുത്തറിയാന്‍, അറിവിനെ അറിയാന്‍ അറിവുള്ളവരെ അറിയാന്‍ ആയി ആണ് ഞാന്‍ ഇവിടെ ശ്രമിക്കുന്നത് , അപ്പോള്‍ എന്നെ അറിയാന്‍ ആയി ഇവിടെ വരിക നിങ്ങളെ അറിയാന്‍ എന്ന് അനുവദിക്കുക ,എന്ത് പറയുന്നു നമുക്ക് തുടരാമോ ?
Thursday, 13 January 2011
Sunday, 9 January 2011
മഞ്ഞില്‍ തണുപ്പില്‍
മഞ്ഞു എന്നെ പൊതിയുന്നത്
പ്രിയയവള്‍ പരിണംഭംചെയ്യുന്നത് പോലെയാണ്
അപ്പോള്‍ഞാന്‍ പ്രേമത്താല്‍ ഉള്‍പുളകം കൊള്ളുന്നു
അകം കാമത്താല്‍ തപിക്കുന്നു
പ്രശാന്തിയുടെ ഗഗന വിശാലതയില്‍
ഇന്നലെ നീ എവിടെ ഒളിച്ചിരുന്നെന്നു
ഞാനവളോട് കാതില്‍ മെല്ലെ മന്ത്രിക്കുമ്പോള്‍
എന്റെ അധരങ്ങളെ അവള്‍ തണുത്ത വിരലാല്‍ വിലക്കുന്നു
പ്രഭാത സൂര്യന്‍ അവളെ അണിയിക്കാന്‍
സ്വര്‍ണ്ണ നൂലിനാല്‍ ചിത്രണം ചെയ്ത പട്ടു വസ്ത്രവുമായി
എഴുന്നള്ളുമ്പോള്‍ വീനസുപോല്‍ നഗ്നയവള്‍
എന്റെ മാറില്‍ അലിഞ്ഞു ചേര്‍ന്ന് ഒളിക്കുന്നു
നനുത്ത സ്പര്‍ശങ്ങളാല്‍ എന്നെ ഉണര്‍ത്തുംപോഴും
തൂവലാല്‍ ഉഴിയും പോല്‍ തഴുകുമ്പോഴും നീ
കൂര്‍ത്തവജ്രസൂചികള്‍ മെയ്യില്‍ തറക്കുന്നത് എന്ത് ?
ചുണ്ടുകളില്‍ ദ്രംഷ്ട്ടകള്‍ ആഴത്തി മുറി പ്പെടുത്തുവതെന്തു .
നിന്‍റെ പ്രേമകാമങ്ങളും ചാപല്യങ്ങളും എനിക്ക് പ്രിയം
നീ തരുന്ന വേദനകള്‍ എനിക്ക് പൂവമ്പുകള്‍
നിന്‍റെ തണുത്തമേനിയില്‍ രമിക്കാനെനിക്കിഷ്ട്ടം
ദേവത നിന്നെ ഞാന്‍ എന്നെക്കാള്‍ പ്രേമിക്കുന്നു

Friday, 7 January 2011
വിശുദ്ധ പശുക്കള്‍
ഇങ്ങിനെ ഒരു തലവാചകം കാണുമ്പോള്‍ ഗുരു എന്തെങ്കിലും പരിഹാസവും ആയി വരിക ആണ് എന്ന് കരുതുക അരുത് . ബോറി ഗല്ലിയിലെ പശു എന്ന ഒരു ചെറുകഥ വായിച്ചതിന്റെ ഓര്‍മ്മയില്‍ നിന്നു ഇങ്ങിനെ ഒരു തലക്കെട്ട് തെരഞ്ഞെടുത്തു എന്നെ ഉള്ളൂ ,ചെറു കഥയുടെ സാരം മുംബായിലെ ബോറി ഗല്ലിയില്‍ ഒരു സ്ത്രീ അലങ്കരിച്ചു നടത്തി കാശ് പിരിച്ചിരുന്ന പശു പിന്നീട് ആഗല്ലിയില്‍ ഒരു ക്ഷേത്ര സ്ഥാപനത്തിന് കാരണം ആകുകയും ബോറികള്‍ക്ക് ഭൂരിപക്ഷം ഉള്ള ആ ഗല്ലിയില്‍ അവരുടെ ആരാധനാ സ്ഥലത്തിനു അടുത്തു തന്നെ അത് പ്രശ്നരഹിതമായി നിലനില്‍ക്കുകയും ചെയ്തു എന്നാണ് . ബോറകളുടെ ശാന്ത പ്രക്രതം പ്രതേകം കഥാകാരന്‍ എടുത്തു പറയുന്നു . ആരാണ് കഥ എഴുതിയത് എന്ന് മറന്നുപോയി .വായനക്കാര്‍ ആയ നിങ്ങളില്‍ ചിലര്‍ ഓര്‍ക്കുന്നുണ്ടാവും . കഥ അവിടെ നില്‍ക്കട്ടെ ഗുരു പറയാന്‍ പോകുന്നത് .നാം ബോംബെയിലും ദുബായിലും ഒക്കെകാണാറുള്ള ബോറകംമ്യുനിട്ടിയെ കുറിച്ചാണ് .ലോകത്ത് എവിടെ ആയാലും വേഷവിധാനത്തിലെ പ്രതെകതകൊണ്ട് വളരെ പെട്ടെന്ന് തിരിച്ചറിയാവുന്ന ഈ ശിയാവിഭാഗത്തിലെ വേറിട്ട സമൂഹം സ്വഭാവം കൊണ്ട് വിശുദ്ധ പശുക്കള്‍ തന്നെയാണ് പേര്‍ഷ്യയില്‍ നിന്നു ഇന്ത്യയിലേക്ക് രാഷ്ട്രീയ സാമ്പത്തിക കാരണങ്ങളാല്‍ കുടിയേറിയ ഈ വിഭാഗത്തില്‍ ഇന്ന് പ്രഭലം ആയ രണ്ടു വിഭാഗങ്ങള്‍ ആണ് ഇസ്മായീലി ബോറകളും ദാവൂടീ ബോറകളും , ക്വാജകള്‍ എന്നും ഇവരെ വിളിക്കപ്പെടാറുണ്ട്. ഈ വിഭാഗത്തെ കുറിച്ചു മുഖ്യ ധാരാ മുസ്ലിം സമൂഹത്തിനു വലിയ അറിവൊന്നും ഇല്ല .അതിനു ഒരു കാരണം മറ്റു മുസ്ലിം വിഭാഗങ്ങള്‍ ഇവരുമായി വിശ്വാസ വ്യതി രക്തത പുലര്‍ത്തുന്നത് കാരണമാകാം അവരുമായി ഇടപെടുന്നതിനു വിമുഖര്‍ ആണ് എന്നതാവാം .ദരിദ്രര്‍ തീരെ ഇല്ലാത്ത ഒരു സമുദായം ആണ് എന്നതാണ് ഈ സമൂഹത്തിന്റെ പ്രതേകത, മാത്രമല്ല തൊണ്ണൂറു ശതമാനം വ്യാപാരികള്‍ ആണ് എന്നതും .തൊഴിലാളികള്‍ ഇല്ല എന്ന് തന്നെ പറയാം , മറ്റൊന്ന് ശക്തമായ നേത്രത്വവും അതിനോട് അനുയായി സമൂഹം കാണിക്കുന്ന അങ്ങേ അറ്റത്തെ വിധേയത്വവും പരസ്പര സഹവര്‍ത്തിത്വവും സാമ്പത്തിക രംഗത്തെ പരസ്പര സഹകരണവും ഒക്കെ ബോറസമുദായങ്ങളെ അച്ചടക്കം ഉള്ള ഒരു സമ്പന്ന വിഭാഗമായി നിലനിര്‍ത്തുന്നു . ഈ വിശുദ്ധ പശുക്കളെ കുറിച്ചു കുറച്ചു വിവരങ്ങള്‍ നിങ്ങളുമായി ഞാന്‍ പങ്കുവയ്ക്കാം .
നേരത്തെ പറഞ്ഞല്ലോ രാഷ്ട്രീയ കാരണങ്ങളാല്‍ ആണ് ഇവര്‍ഇന്ത്യയിലേക്ക് കുടിയേറിയത് എന്ന് . അതെ കാരണം തന്നെയാണ്
പേര്‍ഷ്യയില്‍ ഈ സമുദായം ഉരുവം കൊണ്ടതും .ഇന്നത്തെ ഇറാന്‍ അടങ്ങുന്ന ദേശങ്ങളില്‍ ഷിയാ വിഭാഗത്തിനു മുന്തൂക്കവും ഭരണ സാരഥ്യവും കൈവന്നപ്പോള്‍ മറ്റു വിഭാഗങ്ങളും ആയി അത് നിരന്തര സംഘര്‍ഷത്തില്‍ ആകുകയും .സൈനിക കായിക ശക്തി പ്രയോഗം സാധാരണം ആകുകയും ചെയ്തു ഷിയാ വിഭാഗങ്ങളിലെ തന്നെ വിവിധ ധാരകള്‍ പല ഘട്ടങ്ങളിലും അധികാരത്തില്‍ മാറി മറിഞ്ഞു വരികയും . അത് പലപ്പോഴും സ്വെച്ചാധിപതികളെ സ്രഷ്ട്ടിക്കയും അത് സന്ഘര്‍ഷങ്ങളിലേക്ക് നയിക്കുകയും ഒക്കെ ചെയ്തു വന്നു . മാത്രമല്ല തങ്ങളുടെ മുഖ്യ എതിരാളികള്‍ ആയ സുന്നി വിഭാഗങ്ങളെ എതിര്‍ക്കുന്നതിനും .അവരുടെ ഭരണാധികാരികളെ തകര്‍ക്കുന്നതിനും ഒക്കെ ശ്രമങ്ങള്‍ നടന്നു വന്നു . അത്തരം രാഷ്ട്രീയ സംഘര്‍ഷ കാലത്ത് ഇറാന്‍ ആസ്ഥാനമായി ഉയര്‍ന്നു വന്ന ഒരു ഗൂഡ പ്രസ്ഥാനമാണ് ഹശാശീനുകള്‍ എന്ന കറുപ്പ് തീറ്റിക്കാര്‍ . കറുപ്പ് ഉപയോഗിക്കയും ആധുനിക കാലത്തെ ക്വാട്ടെഷന്‍ സംഘങ്ങളെ പോലെ രാജാക്കന്മാര്‍ക്കും പ്രഭുക്കള്‍ക്കും ഒക്കെ വേണ്ടി കൊലപാതകങ്ങളും മറ്റും ഏറ്റെടുത്ത ഈ വിഭാഗം ഇറാനില ഗൂഡമായ മലമടക്കുകളില്‍ അവരുടെ സാമ്രാജ്യം തീര്‍ത്തു മുസ്ലിം ലോകത്ത് എങ്ങും അരാജകത്വം വിതക്കുന്നതില്‍ ഏര്‍പ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്നു . പല ഷിയാ നേതാക്കളുടെയും രാജാക്കന്മാരുടെയും കാലിഫുമാരുടെയും ഒക്കെ ജീവനെടുക്കുന്നതില്‍ ഈ വിഭാഗം പങ്കു വഹിച്ചു എന്ന് പറയപ്പെടുന്നു . ഇംഗ്ലീഷ് ഭാഷയില്‍ അസാസിനേശന്‍ [പ്രബലരുടെ കൊലപാതകം ] എന്ന വാക്ക് ഉണ്ടായത് ഹശാശീനുകളില്‍ നിന്നാണ് . കാലക്രമത്തില്‍ ഈ ജന വിഭാഗം മുഖ്യ ധാരാ ജീവിത രീതിയിലേക്ക് മടങ്ങി വരികയും പൊതു സമൂഹത്തിന്റെ ഭാഗം ആകുകയും ചെയ്തു .അവരില്‍ ചിലര്‍ ജിവിതയോധനതിനു വ്യാപാരം തിരഞ്ഞെടുക്കയും പിന്നീടു വ്യാപാരി സമൂഹം ആയി വികസിക്കയും ചെയ്തു എങ്കിലും . പേര്‍ഷ്യയില്‍ ജ അഫരി ഷിയാ വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കം വരികയും സുന്നികള്‍ പോലുള്ള വരെ അടിച്ച്ചമര്‍ത്തുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ഒപ്പം ഹശാശീനുകളില്‍ നിന്നു പരിവര്‍ത്തിച്ച്ചു ബോറകളും കോജകളും ഒക്കെ ആയി മാറിയിരുന്ന ഈ ശീയീ വിഭാഗങ്ങള്‍ക്കും അവിടെ പിടിച്ചു നില്‍ക്കാന്‍ ആവാതെ വരികയും ചെയ്തപ്പോള്‍ അവര്‍ കൂട്ടത്തോടെ ഇന്ത്യ ഉള്‍പെടുന്ന രാജ്യങ്ങളിലേക്ക് പ്രയാണം ചെയ്തു . ഇന്ത്യയിലെ അനുകൂല സാഹചര്യത്തില്‍ ബോറകള്‍ അവരുടെ കോളനികളും വ്യാപാര സ്ഥാപങ്ങളും കെട്ടി പ്പടുക്കുകയും .ഒരിക്കലും രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഭാഗ വാക്ക് ആകാതെ ഒരു നിഷ്പക്ഷ നിലപാട് സ്വീകരിച്ചു സ്വന്തം നിലപാട് തറകള്‍ ഭദ്രമാക്കുകയും ചെയ്തു .അത് വഴി ഭാരതത്തിലും പാകിസ്ഥാനിലും ഒക്കെ പ്രഭല വിഭാഗം ആയി വളരുന്നതിനും ഭദ്രമായ സാമ്പത്തിക സമൂഹം കേട്ടിപ്പടുക്കാനും അവര്‍ക്ക് ആയി . പൂര്‍വ്വ കാലത്തെ പൂര്‍ണ്ണമായി നിരാകരിച്ചു തികച്ചും സമാധാനത്തിന്റെതും സഹവര്‍ത്തിത്വത്തിന്റെതും ആയ പാത പിന്തുടരുന്ന .ബോറകളില്‍ പിന്നീട് രണ്ടു വിഭാഗങ്ങള്‍ ഉരുത്തിരിഞ്ഞു വന്നു അതില പ്രബല വിഭാഗം ആണ് .പ്രിന്‍സ് ആഗാ ഘാന്‍ നയിക്കുന്ന ഇസ്മയീലി ബോറകള്‍ .മറ്റേതു ഷെയ്ഖ് ബുര്‍ഹാനുദ്ധീന്‍ നയിക്കുന്ന ദാവൂടികള്‍ .ദാവൂദി ബോറകള്‍ ദുബായില്‍ ഇന്ന് വളരെ വലിയ വ്യാപാരി സമൂഹം ആണ് .ഭരണകൂടത്തില്‍ വരെ സ്വാധീനം ഉള്ള ശക്തരായ ഒരു കമ്യൂണിറ്റി ആയി ഇന്ന് അവര്‍വളര്‍ന്നിട്ടുണ്ട് . ആദ്യ കാലത്ത് ഒന്നോ രണ്ടോ സ്ഥാപങ്ങള്‍ മാത്രം ഉണ്ടായിരുന്ന അവര്‍ക്ക് [ഈസ മൂസ ട്രേഡിംഗ് ദേര ] ദുബായുടെ എല്ലാ മുക്ക് മൂലകളിലും സ്ഥാപങ്ങളും പള്ളികളും വരെ ഉണ്ട് . യു എന്‍ അസംബ്ലിയുടെ വേള്‍ഡ് ചാരിറ്റിയുടെ ചെയര്‍മാന്‍ ഇസ്മായിലി ബോറകളുടെ തലവന്‍ പ്രിന്‍സ് ആഗാഖാന്‍ ആണ് . ഇന്ന് രണ്ടു വിഭാഗം ആയി വര്‍ത്തിക്കുന്നുവെങ്കിലും ബോറവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമോ പരസ്പരം പഴിചാരലുകാലോ ഇല്ല എന്നത് .നമ്മുടെ നാട്ടിലെ സുന്നി ഒന്ന് സുന്നി രണ്ടു മുജ ഒന്ന് മുജ രണ്ടു ജമ ഒന്ന് തുടങ്ങി കാക്കതൊള്ളായിരം കാക്കാ സംഘടനകള്‍ക്ക് കണ്ടു പഠിക്കാവുന്നതാണ് .
വേഷം കൊണ്ട് വളരെ പെട്ടെന്ന് തിരിച്ചറിയാന്‍ ആവുന്ന ബോറികളെ ദുബായില്‍ എത്തുന്നസന്ദര്‍ശകര്‍ സാകൂതം വീക്ഷിക്കുന്നത് കാണാം വര്‍ണ്ണ വൈവിധ്യം ഉള്ള പര്‍ദ്ദ ആണ് സ്ത്രീകള്‍ ധരിക്കുക പെണ്‍കുട്ടികള്‍ക്ക് തിളങ്ങുന്ന തൊപ്പി തല മറക്കാന്‍ ആയി ഉപയോഗിക്കുന്നു . പുരുഷന്മാര്‍ നീണ്ട ശേര്‍വാനിയും കുര്‍ത്തയും ധരിച്ചു താടി നീട്ടിവച്ചു .തലയില്‍ ചിത്ര പണി തുന്നിയ തൊപ്പി ചൂടുന്നു . പൊതുവേ ഇവരുടെ സ്ത്രീകള്‍ സുന്ദരികള്‍ ആണ് .മിത ഭക്ഷണ ശീലം കാരണം ആകണം അമിത വണ്ണം ഉള്ളവര്‍ ഇവരുടെ ഇടയില്‍ കുറവ് ആണ് എന്ന് തോന്നുന്നു . പൊതുവേ പിശുക്ക് ഉള്ള വിഭാഗം ആണ് എന്ന് പറയപ്പെടുന്നുണ്ട് . വേഷത്തിലും മറ്റും ഫണ്ടമെന്റല്‍ രീതി പിന്തുടരുന്ന ഇവര്‍ സ്ത്രീകള്‍ക്ക് തുല്യ പദവി നല്‍ക്കുന്നു എന്ന് മാത്രമല്ല .ആരാധനയിലും സ്ത്രീകളെ ഒപ്പം പങ്കെടുപ്പിക്കുന്നു . കുടുംബത്തില്‍ ഒരു പരിധി വരെ സ്ത്രീകള്‍ക്ക് ആണ് മേല്‍ക്കൈ ,ആരാധനയില്‍ പൊതുവേ ഷിയാ രീതി പിന്തുടര്‍ന്നവര്‍ ആണ് എങ്കിലും മറ്റു ശിയാവിഭാഗങ്ങളും ആയി ചില്ലറ വെത്യാസങ്ങള്‍ ഇവര്‍ പുലര്‍ത്തുന്നുണ്ട് . മാത്രമല്ല പള്ളികളില്‍ ആധുനിക കമ്യുനിക്കേശന്‍ ഉപയോഗിച്ചു വിദൂരങ്ങളില്‍ ഉള്ള അവരുടെ ഇമാമുമാരെ പിന്തുടര്‍ന്ന് നമാസ് നട്ത്തുന്നരീതി അവര്‍ക്കുണ്ട് . പൊതുവേ വേഷത്തിലും വ്യാപാര സ്ഥാപനത്തിലും വീടുകളിലും ഒക്കെ നല്ല വ്ര്‍ത്തി സൂക്ഷിക്കുന്ന ഒരു സമൂഹം കൂടിയാണിത് . ഞാന്‍ ഇവിടെ വളരെ ആഴത്തിലേക്ക് കടക്കാതെ കുറച്ചു കാര്യങ്ങള്‍ വിവരിച്ചു എന്ന് മാത്രം ആണ് .ചിലപ്പോള്‍ വസ്തുതാ പരമായ പ്രമാദങ്ങള്‍ കാണാം നിങ്ങള്‍ക്ക് കൂടുതല്‍ ചിലപ്പോള്‍ അറിവ് ഉണ്ടാകാം തിരുത്തുമല്ലോ ,സ്നേഹപൂര്‍വ്വം ഗുരു .

Thursday, 6 January 2011
guruumer: യത്തീമിനത്താണി
guruumer: യത്തീമിനത്താണി: "പ്രവാചക പ്രഭു മുഹമ്മദ് അനാഥന്‍ ആയിരുന്നു . അത് കൊണ്ട് തന്നെയാവണം അനാഥകളോട് അദ്ദേഹം അങ്ങേയറ്റം കരുണ കാണിക്കയുണ്ടായത്. തന്റെ ..."
യത്തീമിനത്താണി
പ്രവാചക പ്രഭു മുഹമ്മദ് അനാഥന്‍ ആയിരുന്നു . അത് കൊണ്ട് തന്നെയാവണം അനാഥകളോട് അദ്ദേഹം അങ്ങേയറ്റം കരുണ കാണിക്കയുണ്ടായത്. തന്റെ പ്രഭാഷണങ്ങളില്‍ എന്നും അവരുടെ സംരക്ഷണത്തെ കുറിച്ചു ഊന്നിപ്പറഞ്ഞു .എന്നും അവരെ തന്നോടൊപ്പം ചേര്‍ത്തു നിര്‍ത്തി . അനാഥരുടെ സമ്പത്ത് തിന്നുന്നവരെ ശപിച്ചു . അവരുടെ സംരക്ഷണം സ്റ്റേറ്റിന്റെബാധ്യത ആവണം എന്ന് വിചാരിച്ചു . പിന്നീട് വന്ന അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ നിയമപരം ആയി തന്നെ അത് നടപ്പാക്കുകയും ചെയ്തു . ഇന്നും അറബു സൊസൈറ്റിയില്‍ അനാഥര്‍ സംരക്ഷിത വിഭാഗം ആണ് .ഉദാഹരണത്തിന് യു എ ഇ യില്‍ കെട്ടിട ഉടമകള്‍ ആയ അറബികള്‍ മരിച്ചുപോയാല്‍ അവരുടെ കുട്ടികള്‍ പ്രായ പൂര്‍ത്തി ആവുന്നത് വരെ ആകെട്ടിടം ഭരകൂടം സംരക്ഷിക്കയും അതിന്റെ വരുമാനം ആകുട്ടികളുടെ സംരക്ഷണത്തിനായി ഉപയോഗിക്കയും .പിന്നീട് ഗവര്‍മെന്റു തന്നെ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തി ആവുന്നമുറക്ക് .കുട്ടികള്‍ക്ക് കൈമാറുകയോ പഴകി പ്പോയാല്‍ കോമ്പന്‍സേഷന്‍ കൊടുത്ത് കെട്ടിടം പൊളിച്ചു മാറ്റുകയോ ഒക്കെ ചെയ്യുക പതിവാണ് . ഈ കോമ്പന്‍സേഷന്‍ ആകെട്ടിടം നിലനിന്നാല്‍ അവര്‍ക്ക് ലഭിക്കുമായിരുന്ന വരുമാനത്തിന്റെ ഇരട്ടിയിലധികം ആവുകയും ചെയ്യും . മറ്റൊന്നു അറബു സമൂഹത്തില്‍അനാഥ ബാല്യങ്ങള്‍ തെരുവില്‍ തെണ്ടുന്ന അവസ്ഥ ഇല്ല ഇല്ല എന്നതാണ് .അതില്‍ ചീത്ത ഭരണകൂടങ്ങള്‍ക്കുവരെ അഭിമാനിക്കാം ..ഇതില്‍ നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ടു ആവണം പഴയ കാല കേരള മുസ്ലിംകള്‍ അനാഥ സംരക്ഷണം ഒരു പുണ്ണ്യ പ്രവര്‍ത്തി ആയും ബാധ്യത ഏറ്റെടുത്തത് .അതിനു മുന്‍കൈ എടുത്തവരില്‍ .കെ എം സീതിസഹിബു , കെ എം മൌലവി , എം കെ ഹാജി തുടങ്ങി ചിലരെ അനുസ്മരിക്കുന്നു . കോളറ ക്കാലത്ത് പ്രാദേശിക തലങ്ങളില്‍ മഹാന്മാരായ പലവ്യക്തികളും ഈ മേഘലയില്‍ അവരവരുടെ സംഭാവന നടത്തിയിട്ടുണ്ട് . മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും കലാപശേശവും കോളറ കാലത്തും അനാഥമായി പ്പോയ കുട്ടികളെ സംരക്ഷിക്കുന്നതില്‍ മേല്പറഞ്ഞ മഹാ വ്യക്തികളോട് ഒപ്പം പ്രവര്‍ത്തിച്ച ഒരു മഹിളയെയും ഞാന്‍ ഇവിടെ അനുസ്മരിക്കുന്നു . ഇമ്പിച്ച്ചായിഷബീ എന്ന മഹതി ആണവര്‍ . കോളറയില്‍ മരിച്ചു വീണ ശരീരങ്ങളെ കുളിപ്പിച്ചു സംസ്കരിക്കുന്നതിനും ,വീടുകളില്‍ ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങളെ കണ്ടെത്തി സംരക്ഷിക്കുന്നതിലും അവരും അവരുടെ സഹപ്രവര്‍ത്തകരും കോളറ എന്ന മഹാമാരിയെ വകവയ്ക്കാതെ നടത്തിയ സേവനം ചരിത്രത്തിലെ തങ്ക ലിപികളില്‍ രേഖപ്പെടുത്തേണ്ടത് ആണ് . ചരിത്ര ബോധം തീരെ ഇല്ലാത്ത നമുക്ക് എന്ത് ആയിഷ ബീ എന്ത് സീതി വകീല്‍ ....
പറഞ്ഞു വന്നത് ചരിത്രത്തെ കുറിച്ചു അല്ലാത്തത് കൊണ്ട് . ഈ വിഷയത്തോട് ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പറയാം ശ്രീസഫീര്‍ ഗുരു അനാഥ കുട്ടിയെ വിവാഹം ചെയ്യുന്നതിനെ കുറിച്ചു പറഞ്ഞപ്പോള്‍ എന്റെ പഴമനസ്സില്‍ തോന്നിയ ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാം കരുതിയതാണ് . നമ്മുടെ നാട്ടില്‍ ഇന്ന് എവിടെ നോക്കിയാലും അനാഥ ശാലകള്‍ ആണ് അതില്‍ ഏറെയും നടത്തുന്നത് മുസ്ലിം സമുദായം ആണ് എന്ന് എടുത്തു പറയേണ്ടത് ആണ് . എന്റെ നാട്ടില്‍ തന്നെ അനാഥ ശാലകള്‍ മൂന്നു ആണ് . ഇവര്‍ക്കെല്ലാം സ്വന്തം കെട്ടിടങ്ങളും വരുമാന സ്രോതസ്സുകളും ഉണ്ട് . മാത്രമല്ല സമുദായം ഈ സംരംഭങ്ങളെ കയ്യയച്ച്ചു സഹായിക്കയും ചെയ്യുന്നുണ്ട് . പക്ഷെ ഇവയില്‍ പലതും അതിലെ അന്തേ വാസികള്‍ക്ക് നരകം തീര്‍ക്കുന്നു എന്നത് വളരെ വലിയ ഒരു സത്യം ആണ് .മാത്രമല്ല ഇത്ര ഏറെ വിപുലം ആയ സൌകര്യങ്ങളോടെ നടത്തപ്പെടുന്നു എന്ന് പറയപ്പെടുന്ന ഈസ്ഥാപങ്ങളില്‍ നിന്ന് കിട്ടേണ്ടുന്ന ഫലം വളരെ വലിയ തോതില്‍ ആവേണ്ടത് അല്ലേ.. കമ്പ്യുട്ടറുംആധുനിക പഠന സമ്പ്രദായങ്ങളും ഒക്കെ പിന്തുടരുന്നു എന്ന് പറയപ്പെടുന്ന ഈ സ്ഥാപങ്ങള്‍ എത്ര ഏറെ വിദഗ്ദ്ധരെ ഈ സമുധായത്തിന്റെ ഇടയില്‍ വ്യാപിപ്പിച്ചിരിക്കണം . നിങ്ങള്‍ കണക്കെടുത്തു നോക്കൂ കഴിഞ്ഞ ഇരുപതു വര്‍ഷത്തിനു ഇടയ്ക്കു അങ്ങിനെ ഒരാളെ നിങ്ങളുടെ ഗ്രാമത്തില്‍ കാണിച്ചു തരാന്‍ ആകുമോ ? ഏതായാല്ലും എന്റെ നാട്ടില്‍ ഞാന്‍ കണ്ടിട്ടില്ല . ചിലപ്പോള്‍ ദീര്‍ഘകാലം നാട്ടില്‍ നിന്ന് വിട്ടു നില്‍ക്കുക കൊണ്ട് എന്റെ ശ്രദ്ധയില്‍ പെടാത്തത് ആകാം .എന്നാല്‍ വയനാട്ടില്‍ നിന്ന് വടകരക്ക് അടുത്തുള്ള ഒരു അനാഥ കേന്ത്രത്തില്‍ പഠിക്കയും അവിടത്തെ പീഡനം സഹിക്കാതെ രക്ഷപ്പെട്ടു ജോലി തേടി അലയുന്നതിനടയില്‍ കണ്ണൂരില്‍ എത്തിപ്പെട്ട ഒരു പയ്യനെ ഞാന്‍ കണ്ടെത്തുക ഉണ്ടായിട്ടുണ്ട് . അത് പോലെ ഈ തരം പീഡനം അനുഭവിച്ച മറ്റു പലരുമായും സംസാരിക്കാനും ഇടവന്നിട്ടുണ്ട് .ഞാന്‍ പറഞ്ഞുവന്നത് നമ്മുടെ സ്ഥാപങ്ങള്‍ എല്ലാം ഇത്തരം കേന്ദ്രങ്ങള്‍ ആണ് എന്നല്ല . വളരെ നല്ല നിലയില്‍ നടത്തപ്പെടുന്ന അനാഥ ശാലകളും ഉണ്ട് എന്നത് സത്യം ആണ് . പക്ഷെ മൊത്തത്തില്‍ എടുത്താല്‍ ഇത്തരം കേന്ത്രങ്ങളുടെ നടത്തിപ്പ് ശരിയായ വിധത്തില്‍ അല്ല എന്ന് കാണാന്‍ കഴിയും .
മാനേജുമെന്റുകള്‍ സാമ്പത്തിക ലാഭത്തിനു ഉള്ള ഒരു സ്രോതസ്സ് ആയി അനാഥ ശാലകളെ കാണുകയും .അതില്‍ നിന്ന് കിട്ടുന്ന വരുമാനം വഴി തിരിച്ചു വിട്ടു മറ്റു വിദ്യാഭ്യാസ സ്ഥാപങ്ങളും മറ്റും കെട്ടി പടുക്കുകയും അതില്‍ നിന്ന് കൊള്ള ഫീസുവാങ്ങി കൂടുതല്‍ വരുമാനം ഉണ്ടാക്കുകയും .എല്ലാതരം കമ്മീഷനുകളും കഴിച്ചു ബാക്കി അനാഥ കള്‍ക്ക് നല്‍കുകയും ചെയ്യുന്ന പ്രവണതയാണ് കണ്ടു വരുന്നത് . മാത്രമല്ല കുട്ടികള്‍ക്ക് ശിക്ഷണം നല്‍കേണ്ടുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ ഒരു തരത്തിലുള്ള ശിക്ഷണവും ലഭിക്കാത്തവരും പലപ്പോഴും കുട്ടികളോട് ക്രൂരം ആയി പ്രവര്‍ത്തിക്കുന്നവരും ആയിരിക്കയും ചെയ്യും .അത്തരം സംഭവങ്ങള്‍ നാം പത്ര മാധ്യമങ്ങളില്‍ കൂടി അപൂര്‍വ്വമായിമാത്രം അറിയുന്നു . എന്നാല്‍ നിസ്സഹായതയുടെ കൂട്ടില്‍ അകപ്പെട്ട അനേകര്‍ അവര്‍ അകപ്പെട്ട സങ്കട കടലില്‍ തുഴഞ്ഞു കയറാന്‍ കഴിയാതെ കഴിയുന്നു എന്നത് സത്യമത്രേ , ജെ ഡി റ്റി സഭയുടെ പഴയ നടത്തിപ്പുകാരന്‍ കുട്ടികളോട് പറയുമായിരുന്നത്രേ .ഞാന്‍ ബിരിയാണി കഴിക്കുന്നത് ദൈവ വിധി ആണ് എന്നും നിങ്ങള്ക്ക് കഞ്ഞി കിട്ടുന്നത് ദൈവ വിധി കാരണം ആണ് എന്നും .ഈ പറഞ്ഞത് സത്യമാണോ എന്ന് അറിയില്ല ,കുറെ കാലം മുന്‍പ് പത്ര കോളങ്ങളില്‍ വായിച്ചത് ആണ് .
ഇത്തരം അനാഥ ശാലാ സമ്പ്രദായത്തിന് പകരം മറ്റെന്തു ചെയ്യാന്‍ ആകുമെന്ന് പരിശോധിക്കാം . അനാഥര്‍ ആയി പ്പോകുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ നമ്മുടെ ഭരണകൂടത്തിനു ഒരു പരിപാടിയും ഇതേ വരെ മുന്നോട്ടു വയ്ക്കാന്‍ ആയിട്ടില്ല എന്നതിനാല്‍ .ഇപ്പൊഴു ഈ കാര്യം സമൂഹത്തിന്റെയും വ്യക്തികളുടെയും ബാധ്യത ആയി തുടരുന്ന സാഹചര്യത്തില്‍ പകരം ഒരു നിര്‍ദ്ദേശം എന്താണ് ?. കുട്ടികള്‍ അച്ഛനുമമ്മയും മരിച്ചു പോയി എന്നാലും പലരും അവരുടെ ബന്ധുക്കളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരിക്കുമല്ലോ ? അപ്പോള്‍ ആ ബന്ധുക്കളുടെ കൂടെ അവരെ നിര്‍ത്തുകയും .അനാഥ സംരക്ഷകള്‍ ക്രത്യമായി ഒരു ഗ്രാന്‍ഡ് അവര്‍ക്ക് എത്തിക്കുകയും പഠനം എത്തിക്കുന്ന പണത്തിന്റെ ഉപയോഗം എന്നിവ മോണിട്ടര്‍ ചെയ്യാന്‍ സംവിധാനം ഉണ്ടാക്കുകയും ചെയ്‌താല്‍ കുട്ടികള്‍ക്ക് നമ്മള്‍ അനാഥര്‍ എന്ന അപകര്‍ഷം കുറയുകയും .മറ്റു കുട്ടികളെ പോലെ സമൂഹത്തില്‍ ചിരിച്ചും കളിച്ചും അടികൂടിയും ഒക്കെ വളരാന്‍ സാഹചര്യം ഉണ്ടാകുകയും ഒക്കെ ചെയ്യില്ലേ ,പറിച്ചു നടപ്പെടുന്ന ചെടികളെ ക്കാള്‍ ഫലം അവയുടെ സ്വാഭാവിക പരിസ്ഥിതിയില്‍ വളരുന്ന ചെടികള്‍ നല്കും എന്നതല്ലേ ശരി . പകരം അനാഥ ശാലകളിലെ അടിച്ചു പഠിപ്പിക്കുന്ന അച്ചടക്കവും അനാവശ്യ ശിക്ഷണവും ഒക്കെ ആ കുട്ടികളെ മുരടിപ്പിക്കയും , വളരുമ്പോള്‍ സമൂഹത്തിനു ഒരു ഗുണവും കിട്ടാത്ത തരത്തില്‍ സ്വയം തന്നെ വളര്‍ന്നു എങ്ങുമെത്താത്ത തരത്തില്‍ ആയിപ്പോകയല്ലേ ചെയ്യുക . ബന്ധുക്കളുടെ ചൂഷണവും മറ്റും ഉണ്ടാകാം എങ്കിലുംഎങ്കിലും സാമൂഹ്യമായ ഇടപെടലുകള്‍ കൊണ്ട് അത് തിരുത്താവുന്നത്തെ ഉള്ളൂ എന്നാണു എന്റെ വിചാരം .
ഈ കുറിപ്പിന് വിപരീതം ആയ അഭിപ്രായങ്ങള്‍ നിങ്ങള്ക്ക് ഉണ്ടാകാം , വളരെ നല്ലനിലയില്‍ നടക്കുന്ന അനാഥ ശാലകള്‍ തുടരട്ടെ , പക്ഷെ അധികവും പുറത്തു പറയാന്‍ പോലും പറ്റാത്ത തരത്തില്‍ ചീഞ്ഞതാണ് എന്നതാണ് സത്യം . തീര്‍ച്ചയായും നാം ഒരിക്കല്‍ പോലും ഒരു അനാഥ കേന്ത്രത്തില്‍ എത്തി നോക്കാന്‍ ശ്രമിക്കാറില്ല , അത് കൊണ്ട് തന്നെ അതിലെ അകത്തളങ്ങള്‍ നമുക്കറിയില്ല . ലാ ത അകലു മാലല്‍ യതീം എന്ന് നാഴികക്ക് നാല്പതു വട്ടം വായിക്കുന്ന സമുദായത്തിലെ അംഗങ്ങള്‍ക്ക് വിശ്വാസത്തിന്റെ പേരില്‍ എങ്കിലും അവരെ ശ്രദ്ധിക്കാന്‍ ബാധ്യത ഉണ്ട് . എനിക്ക് മനുഷ്യത്വത്തിന്റെ പേരിലും .യതീമുകളെ അവഗണിച്ചു നിങ്ങള്ക്ക് സ്വര്‍ഗപ്രവേശം സാധ്യമാവുമായിരിക്കാം ..മനുഷ്യത്വത്തെ ഉപേക്ഷിച്ചാല്‍ എന്നിക്ക് ന്രകപ്രവേശംപോലും സാധ്യമായി എന്ന് വരില്ല എന്നത് കൊണ്ടാണ് ഞാന്‍ ഇങ്ങിനെയെല്ലാം കുറിക്കുന്നത് . നിങ്ങള്‍ക്ക് നൂതനം ആയ പലനിര്‍ദ്ധേശങ്ങള്‍ കാണും . അത് കുറിക്കും എന്ന പ്രത്യാശയോടെ ഗുരു രസഗുരു ലഘു ഗുരു ചക്കക്കുരു .

Sunday, 2 January 2011
guruumer: എങ്ങിനെയും വായിക്കാവുന്നത്
guruumer: എങ്ങിനെയും വായിക്കാവുന്നത്: "ഞാന്‍ അഥ ര്‍വ്വി മാട്ടു മാരണ മന്ത്രക്കാരന്‍ നിനക്ക് മുരിക്കിന്‍ പൂക്കള്‍ അര്‍പ്പിച്ചും ബലിച്ചോരയാല്‍ അഭിഷേകം ചെയ്തും സോമ സമര്‍പ്പിച്ചും, ഗോര..."
എങ്ങിനെയും വായിക്കാവുന്നത്
ഞാന്‍ അഥ ര്‍വ്വി മാട്ടു മാരണ മന്ത്രക്കാരന്‍
നിനക്ക് മുരിക്കിന്‍ പൂക്കള്‍ അര്‍പ്പിച്ചും
ബലിച്ചോരയാല്‍ അഭിഷേകം ചെയ്തും
സോമ സമര്‍പ്പിച്ചും, ഗോരോചനം എഴുതിയും
കന്യാ രക്തം കൊണ്ട് കുങ്കുമം ചാര്‍ത്തിയും
ഹോര മന്ത്രങ്ങള്‍ ജപിച്ചും പൂജ ചെയ്യുന്നവന്‍
നീ ക്ഷിപ്ര പ്രസാദി ക്ഷിപ്ര കോപി
കയ്യില്‍ മാരിവില്ലും മാരിക്കുരിപ്പും പേറുന്നവന്‍
പ്രസാദത്തിന്റെ വര്‍ണ്ണ കാഴ്ച്ചകള്‍ ഒരുക്കുന്നവന്‍
കോപിച്ചാല്‍ വസൂരി വിതക്കുന്നവന്‍
പിള്ള തൈലം മെയ്യില്‍ പൂശുന്നവന്‍
കാമത്തിന്റെ വസനം ചുരത്തുന്നവന്‍
ചിലപ്പോന്‍ നീ ഞാനും ഞാന്‍ നീയുമായി ഒടി മറിഞ്ഞു
ഞാന്‍ പാനം ചെയ്യുമ്പോള്‍ നിന്‍റെ ദാഹം ആറുന്നു
നിന്‍റെ കുരുതി പാത്രം എന്റെ ഹ്രദയം
നിന്‍റെ ദ്രമ്ഷ്ട്ടകള്‍ പതിയുന്നത് എന്റെ കരളില്‍
നിന്‍റെ ഭോഗം എന്റെ കാമം കെടുത്തുന്നു
എനിക്ക് തീച്ചുടുമ്പോള്‍ നീ കത്തുന്നു
എന്നിട്ടുമെന്തേ എന്റെ അകമെരിയുന്നു
അന്ഗോപാന്ഗം എരിപൊരി കൊള്ളുന്നു
കാഴ്ച്ചയില്‍ വര്‍ണ്ണങ്ങള്‍ കറുത്തു പോകുന്നു
പാകിയ വിത്തുകള്‍ കുരുക്കാതെ പോകുന്നു
തലച്ചോറില്‍ പുഴുവരിക്കുന്നു
ചിത്തത്തില്‍ ചിതലരിക്കുന്നു
എന്റെ ഗുരുതികള്‍ നീ നിരസിക്കുന്നുവോ?
ഞാന്‍ ഉറയുമ്പോള്‍ നീ ഉറങ്ങുന്നുവോ
ഞാന്‍ ദുരിത തിക്തം മോന്തുംപോള്‍
നീ മടു നുണയുന്നുവോ
ഞാന്‍ സമര്‍പ്പിച്ച മുരിക്കിന്‍ പൂവുകള്‍ -
ചവിട്ടി അരച്ചു പിച്ചകം ചോദിക്കുന്നോ
എങ്കില്‍ തിരസ്ക്കരണി ജപിച്ചു
നിന്നെ ഞാന്‍എന്നില്‍ നിന്നു പറിച്ചു മാറ്റും
ഞാന്‍ മറ്റൊന്നായി പരകായ പ്രവേശം ചെയ്യും
നിന്‍റെ ജഡത്തെ ഞാന്‍ ഞാന്‍ എരിച്ചു കളയും
ഞാന്‍ എന്റെ സ്വതത്തിനാല്‍ ദ്വജസ്തംഭംതീര്‍ക്കും
മനുഷ്യന്റെ കൊടിപടം ഉയരത്തിലുയര്‍ത്തും
ദേവകള്‍ എന്ന വിളിപ്പേര്‍ ഉടയവര്‍
ഊഴിയിതെല്ലാം അടക്കി ഭരിച്ചപ്പോള്‍
ദസ്യുക്കള്‍ ഞങ്ങള്‍ക്ക് മൂര്‍ത്തിയായ് -
മോക്ഷത്തിന്‍ മാര്‍ഗമായ് വന്ന നിനക്കിന്നു
പെരിയോന്റെ ദര്‍ഭയും പൂവും മതിയെന്നാല്‍ -
നിനക്ക് ഞാന്‍ വായ്ക്കരി വയ്ക്കുന്നു ,പിണ്ഡവും

Subscribe to:
Posts (Atom)