പ്രണയിക്കാന്‍ ഏറ്റവും നല്ല പ്രായം ,കാലം നാല്പതു കഴിഞ്ഞതിനു ശേഷമാണ് , നമ്മുടെ ഉള്ളില്‍ പ്രണയം നാമ്പ് ഇടുക കൌമാരം കടക്കുന്ന കാലത്ത് ആണ് ,തീരെ അപക്വം ആയ ആകാലത്ത് തോന്നുന്ന കേവല മാനസിക വ്യാപാരം മാത്രമാണ്ആ പ്രണയം ,മാത്രമല്ല ശാരീരിക മാറ്റങ്ങള്‍ വരുന്ന ഘട്ടത്തില്‍ പക്വം അല്ലാത്ത മനസ്സില്‍ നിന്ന് ഉണ്ടാകുന്ന ഒരു തരം തീവ്ര ലൈംഗിക ചോദന തീര്‍ക്കുന്ന നേര്‍ത്ത കാമം ആണത് ,മാത്രമല്ല മനസ്സ് യഥാര്‍ത്ഥം അല്ലാത്ത കല്പനകളില്‍ പ്രേമികളെ കൊണ്ട് എത്തിക്കും , യഥാര്‍ത്ത കാഴ്ച്ഛകളെ മറച്ചു കളയും, എന്നാല്‍ നിങ്ങള്‍ മുപ്പത്തി അഞ്ചു നാല്പതില്‍ പ്രണയിക്കുന്നു എങ്കില്‍ ,അത് , സത്യ സന്ധം ആണ് , ബോധ പൂര്‍വ്വം ആണ് , മധുര തരമാണ് , വളരെ പക്വം ആണ് , സര്‍വ്വോപരി നിങ്ങള്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുകയും ചെയ്യുന്നു ,
ഞാന്‍ അങ്ങിനെ മധുര തരം ആയ പ്രണയ കാലത്തിലൂടെ കടന്നു പോകയാണ് , നിങ്ങള്‍ കരുതുക വേണ്ട അത് ഒരാളില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുന്ന തീര്‍ത്തും പോസ്സസീവ് ആയ പ്രണയമാണ് എന്ന് , നിങ്ങളില്‍ പ്രണയികള്‍ ഉണ്ടെന്നാല്‍ വരിക ,നമുക്ക് പ്രണയിക്കാം ,,
No comments:
Post a Comment