ബോബ്മാര്‍ലിയെ ഓര്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ ഓടിയെത്തുന്ന രൂപം ചെറുതായി മെടഞ്ഞ നീണ്ട മനോഹരം ആയ മുടി യും നീണ്ട മുഖവും ആണ് , ഈ മുടി അദ്ദേഹം വിശ്വസിച്ചിരുന്ന രാസ്താ ഫാരിയന്‍ മതക്കാര്‍ സ്വീകരിച്ച ഒരാചാരം ആണ് , രാസ്ത ഫാരിയന്‍ എന്നാല്‍ എത്യോപ്യന്‍ ചക്രവര്‍ത്തിയില്‍ നിന്നുള്ള മതമാണ് സൈലാസില്‍ നിന്ന് , അത് തികച്ചും പ്രക്രതി മതം ആണ് , മാര്‍ലി യുടെ മുന്‍ഗാമികള്‍ ,അടിമകള്‍ ആക്കപ്പെട്ടു ജമൈക്കാന്‍ തോട്ടങ്ങളില്‍ ജോലിയെടുക്കാന്‍ ആയി വെള്ള ക്കാരാ ല്‍ആട്ടിത്തെളിച്ച്ചു കൊണ്ടു പോകപ്പെട്ടവര്‍ ആണ് , വെളുത്തവര്‍ ആഫ്രിക്കന്‍മതവും ,സ്വതവും ഒക്കെ ചവിട്ടി തേച്ചു എങ്കിലും ,ഏതോ വംശ ചോദന യാല്‍ അവര്‍ അതെല്ലാം വീണ്ടെടുത്തു ,ഇടയ്ക്കിടയ്ക്ക് അത് പ്രകാശനം ചെയ്തു , അങ്ങിനെ ഒരു പ്രവാചകന്‍ കൂടിയായിരുന്നു ബോബ് മര്‍ലി എന്ന മഹാനായ പാട്ടുകാരന്‍ , ഇന്ന് നിങ്ങള്‍ ദുബായിലോ അമേരിക്കന്‍ തെരുവുകളിലോ മെടഞ്ഞ മുടിക്കാരെ കണ്ടാല്‍ വിചാരിക്കേണ്ട അതൊരു രാസ്താ ഫാരിയന്‍ ആണ് എന്ന് ,ഇന്നത് ലോക വ്യാപകം അയില്‍ ഉള്ള ഒരു കേശാലങ്കാരം ആണ് , രാസ്ത ഫാരിയനുകളും അതില്‍ ഉണ്ടാവാം ,, അത് കൊണ്ട് നമുക്ക് ചേര്‍ന്ന് പാടാം ,,get up, stand up :stand up for your rights --- get up , stand up don't give up the fight
No comments:
Post a Comment