ഓ കറുത്ത ഹബ്ഷി പെണ്ണേ ..
നിന്റെ കണ്ണുകള്‍ ക്ക് കൊന്ഗോ നദിയുടെ ആഴം -
,വെള്ളി മീനുകളുടെ തിളക്കവും
ചുണ്ടുകള്‍ക്ക് നാഗ നീലിമ ,
നെഞ്ചിലെ ഉച്ച്വാസ വേഗത്തിനൊപ്പം
ഉയര്‍ന്നു താഴുന്ന നീല ഗോളകള്‍
പേരറിയാത്ത ഏതോ മധുര ഫലം പോലെ
ഞാന്‍ അതിനെ അവോക്കാട എന്നുവിളിക്കാം
ഫാലസ്ഥലിയില്‍ ഒരു പൊട്ടു അണിഞ്ഞാല്‍
നീ ഒരിന്ത്യന്‍ രാജകുമാരി
നിന്റെ അരക്കെട്ടിന്റെ ചലനം
ലോകത്തെ ഉലച്ചു കളയുന്നു
എന്നിട്ടും എന്തേനിന്റെ കണ്ണുകളില്‍
പ്രണയത്തിന്റെ ലോലഭാവം വിടരാത്തത്
കാമത്തിന്റെ മധു പാത്രം മാത്രം പേറുന്നു
എന്നെ നീ ഉടലിലേക്ക് മാത്രം സ്വീകരിക്കുന്നു .
എനിക്കറിയാം പ്രിയേ നീ ഉള്ളില്‍
പ്രണയത്തിന്റെ മധു കുംഭം ഒളിച്ചു വച്ചിരിക്കുന്നു
ഉടയാതെ നീ അത് സൂക്ഷിക്കുന്നു
നിന്റെ കളിക്കൂട്ടുകാരനുമാത്രമായി
ഇവിടെ നിന്റെ ഉടലില്‍ മേയുന്നവര്‍
എറിയുന്ന വെള്ളിക്കാശുകള്‍
നീ അന്നം ആക്കുന്നു ഉടയവരെ ഊട്ടുന്നു
നിന്റെ കാലുകളില്‍ ഞാന്‍ പ്രണമിക്കുന്നു ;
വാക്കുകള്‍ക്കൊടുവില്‍ അവള്‍ക്കു പവിത്ര ഭാവം കല്പിച്ചു കൊടുക്കുമ്പോള്‍ അത് തികച്ചും ന്യായീകരണം ആകുന്നു. വാക്കുകളിലെ ലാളിത്യവും , വൈകാരികതയും മനസ്സില്‍ അവശേഷിക്കുന്നു വായനക്കൊടുവില്‍. ഇക്കാനെ അഭിനന്ദിക്കാന്‍ ഞാന്‍ ആളല്‍. എങ്കിലും അഭിനന്ദനങ്ങള്‍..
ReplyDelete