പറയാതിരിക്കാന്‍ വയ്യാത്ത ചിലകാര്യങ്ങള്‍
ചില കാര്യങ്ങള്‍ നാം വിചാരിക്കും ങാ പോട്ടെ , നമ്മള്‍ പറഞ്ഞിട്ടു കാര്യം ഇല്ല എന്ന് ,എന്നാല്‍ പറഞ്ഞില്ല എങ്കില്‍ അത് നമ്മെ നിരന്തരം അസ്വസ്ഥത കൊള്ളിക്കും ,അങ്ങിനെ ഒരു കാര്യം ആണ് ഞാന്‍ ഇവിടെ കുറിക്കാന്‍ ഉദ്ദേശിക്കുന്നത് , അങ്ങിനെ നമ്മെ നിരന്തരം അസ്വസ്ഥര്‍ ആക്കുകയും നമ്മുടെ കര്‍ണ്ണ പുടങ്ങളെ നിരന്തരം പീഡിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് മാപ്പിള പ്പാട്ടുകള്‍ എന്ന മാപ്പ് അര്‍ഹിക്കാത്ത ചെയ്തി ,
വളരെ കാലം ആയി ഈ പാട്ട് പരിപാടി ഇവിടെ നില നില്‍ക്കുന്നു ,എന്നിട്ടും ആളുകള്‍ക്ക് അതിന്റെ ഭാഷ എന്താണെന്നോ ഏതു സാഹിത്യ ശാഖയാണ് അതെന്നോ ഏതൊരു സംഗീത ശാഖയില്‍ ആണ് ഇതുള്‍പ്പെടുക എന്നോ , ഒന്നും ഒരു പടിയും ഇല്ല ,വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്നരീതിയില്‍ ആര്‍ക്കും എങ്ങിനെയും പാടാവുന്ന ഈ ഊളന്‍ പാട്ടിനെ ഇന്ന് വലിയ എന്തോ കാര്യം ആയി ടി വി റിയാലിട്ടീ പരിപാടികളില്‍ വരെ ഉള്‍പ്പെടുത്തി ,അതിന്റെ സംഗതി ശരി ആയില്ല കിടു പിടി പോയി എന്നൊക്കെ പറഞ്ഞു ഈ പാട്ട് പരിപാടിയെ എന്തോ വലിയ ഒന്നാണ് എന്നരീതിയില്‍ അവതരിപ്പിച്ചു ,അതില്‍ നിന്ന് ലാഭം കൊയ്യുകയാണ് കച്ചവടക്കാരും മീഡിയാ ക്കാരുമൊക്കെ ,സത്യത്തില്‍ കേരളത്തിലെ ഒരു വലിയ പാട്ടുകാരന്‍ കുറേക്കാലംമുന്പ് ഈ ഭാഷ തിരിയാ പാട്ടിനെ കാസറ്റില്‍ ആക്കി കച്ചവടം തുടങ്ങിയതോടെ ആണ് ,ഇത് ഏറെ പോപ്പുലര്‍ ആയതു ,ഞമ്മളെ മഹത്തായ സാഹിത്യം കേരളത്തിലെ മഹാനായ പാട്ടുകാരന്‍ വരെ വലിയ കാര്യം ആയി കൊണ്ട് നടക്കുന്നു എന്ന് വിചാരിച്ച് ഊറ്റം കൊണ്ട് മാപ്പിള സമുദായം കാശ് മുടക്കി ഇത് വാങ്ങി ബീബിക്കും മക്കള്‍ക്കും കേള്‍ക്കാന്‍ പാര്‍സല്‍ ആക്കി അയക്കാന്‍ തുടങ്ങിയതോടെ അയളുടെ കച്ചവടം ജോറായി ,സത്യത്തില്‍ ആ മനുഷ്യനും കേള്‍ക്കുന്ന ആള്‍ക്കും ഒന്നും മനസ്സിലായിട്ടില്ല ഇതുവരെ അയാള്‍ എന്താണ് പാടിയത് എന്ന് ,
ലോകത്ത് എവിടെയും നാടന്‍ പാട്ടുകള്‍ ആവട്ടെ ,ശാസ്ത്രീയ സംഗീതമോ ലളിത ഗാനമോ ആവട്ടേ അത് ശുദ്ധം ആയ ഭാഷയില്‍ ആയിരിക്കും നാടന്‍ പാട്ടുകള്‍ കേട്ടാല്‍ ആളുകള്‍ക്ക് വളരെ പെട്ടെന്ന് കാര്യം പിടി കിട്ടും ,ലളിത ഗാനം കുറെ ആലങ്കാരിക പ്രയോഗങ്ങള്‍ കാണും എന്നാലും ഒരു രണ്ടാം കേള്‍വിയില്‍ അതും മനസ്സിലാക്കി എടുക്കാന്‍ പ്രയാസം വരില്ല ,ക്ലാസ്സിക്ക് ആണ് എങ്കില്‍ ഏതു ഭാഷയില്‍ ആണോ നാം പ്രവീണര്‍ ആയിരിക്കുന്നത് അതനുസാരം ഒരാള്‍ക്ക് മനസ്സിലാക്കി എടുക്കാവുന്നതാണ് , എന്നാല്‍ മാപ്പിള പ്പാട്ടിനു അവര്‍ പറയുന്ന മേന്മ അത് അനേകം ഭാഷകളുടെ സങ്കരം ആണ് അത് എഴുതുന്ന ആളിന്റെ മഹത്തായ കഴിവ് ആണത് വെളിവാക്കുന്നത് എന്നൊക്കെ ആണ് . ഏകദേശം ഒരു പാട്ട് ഇങ്ങിനെ ആണ് .. ആകെ മുത്തു ഉലകത്തില്‍ ചിത്തിരമോത്തു ..മൈത്തൊരു മുത്തു റസൂലുള്ള എന്നോ മറ്റോ ആണ് ,എന്താണ് ഈ പറഞ്ഞത് എന്ന് ഇത്ര നാള്‍ ഇത് കേട്ടിട്ട് എനിക്ക് മനസ്സിലായില്ല , ഇങ്ങിനെ ഒരു പാട്ട് എന്താണ് അര്‍ഥം ആക്കുന്നത് എന്ന്നു അതെഴുതിയ ആളോട് ചോദിച്ചാല്‍ മാത്രമേ മനസ്സിലാവൂ ,, അതിനു ഇനി ഞാന്‍ ചത്തു സ്വര്‍ഗത്തില്‍ പോകും എന്ന് ഉറപ്പില്ല എഴുതിയ ആള്‍ സ്വര്‍ഗ്ഗ വാസി ആകുമല്ലോ ..
പിന്നെ വന്ന ഈ ഊളന്‍ പാട്ടിന്റെ പിന്‍ഗാമികള്‍ ചെയ്തത് അതേക്കാള്‍ വലിയ ദ്രോഹം ആണ് , മുത്തും മുഹബ്ബതും , ലിബാസും പട്ടും പട്ടുരുമാലും , ചേര്‍ത്തു പാത്തിമ്മാ ,ആയിഷാ , മോളേ പൊന്നേ ഖല്‍ബെ എന്നൊക്കെ നീട്ടി വിളിച്ചു പാടുകയാണ് ആകൂട്ടര്‍ ചെയ്തത് , അതോടൊപ്പം തന്നെ കൂനിന്മേല്‍ കുരിശു എന്നത് പോലെ മാപ്പിള പാട്ട് ആല്‍ബം എന്ന അങ്ങേയറ്റം വളിപ്പന്‍ പരിപാടികള്‍ കൂടി വരാന്‍ തുടങ്ങിയതോടെ ഈ നപുംസക പാട്ട് കേട്ടാല്‍ ഓടി ഒളിക്കേണ്ട ഗതികേടില്‍ ആയി ജനം ,ഇന്നിപ്പോള്‍ ഈ പാട്ട് ശാഖയുടെ ഉപഭോഗക്കാര്‍ തിരഞ്ഞെടുപ്പുകാലത്ത് തങ്ങളുടെ കാശിനു കൊള്ളാത്ത സ്ഥാ നാര്‍ത്തിയെ പാടി പ്പുകഴ്ത്തി മണ്ഡലം നീളെ പുതിയാപ്പിളയെ പോലെ കൊണ്ട് നടക്കുന്ന രാഷ്ട്രീയക്കാര്‍ ആണ് , ആധുനിക ലോകത്ത് ഇനി മൈക്ക് കെട്ടി പ്രചാരം നടത്തുന്ന പരിപാടി ഇല്ലാതാവാന്‍ പോകുകയാണ് ,ഇലക്ട്രോണിക് മീഡിയയില്‍ ഒതുങ്ങുന്ന പ്രചാരണങ്ങളെ ഇനി അടുത്ത തലമുറയില്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളൂ ,അപ്പോള്‍ വോട്ടര്‍മാര്‍ കുറച്ചു കാലം കൂടിയേ അത് സഹിക്കേണ്ടത് ഉള്ളൂ എന്ന് തോന്നുന്നു
,
അപ്പോഴും റബ്ബര്‍ ഉറ കച്ചവടത്തിനും , മുഖ കാന്തി ലേപനം വില്‍ക്കാനും ആയി മീഡിയകളില്‍ ഈ അഴുക്ക പ്പാട്ടിനെ മഹത്തായ എന്തോ ആണ് എന്ന മട്ടില്‍ അവതരിപ്പി ക്കുന്ന പരിപാടി തുടര്‍ന്ന് കൊണ്ടേ ഇരിക്കും , കച്ചവടക്കാരനും ടി വി മുതലാളിക്കും തന്റെ ചരക്ക് ലോകത്തെ അടിച്ചേല്‍പ്പിക്കണം എന്നല്ലാതെ ,സമുദായം നല്ലത് ശ്രവിക്കണം അവന്റെ ബുദ്ധിയും കാതും മരവിച്ചു പോകരുത് എന്ന ചിന്ത ഉണ്ടാവാന്‍ ന്യായം ഇല്ലാലോ .,അപ്പോള്‍ പ്രതികരണ ശേഷി ഉള്ള സമൂഹം എന്ന നിലയ്ക്ക് ഇത്തരം നാലാം കിട പരിപാടികള്‍ നിര്‍ത്തി വയ്പ്പിക്കാന്‍ ഉള്ള ശ്രമം നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയാണ് വേണ്ടത് ,ഏറ്റവും കുറഞ്ഞത് ഇതിലെ പൊള്ളത്തരം എങ്കിലും തുറന്നു പറയാന്‍ നമുക്ക് ആവണം ,,
നാലാം കിട സീരിയലുകള്‍ റിയാലിട്ടീ ഷോകള്‍ ഈ മാതിരി മാപ്പുകൊടുക്കാന്‍ വയ്യാത്ത പരിപാടികള്‍ എന്നിവയെല്ലാം നിരോധിക്കാന്‍ ശ്രമിക്കുന്നില്ല എങ്കില്‍ അതില്‍ ചില നിയന്ത്ര ണങ്ങള്‍ എങ്കിലും വരുത്താന്‍ ഭരണകൂടം തയാര്‍ ആവണം ,ആവ്ഷിക്കാരം എന്നത് ജനതയുടെ ബുദ്ധി മരവിപ്പിക്കുന്ന ഒന്ന് ആകരുത് എന്ന് നിര്‍ബന്ധ ബുദ്ധി കാണിക്കേണ്ടത് തീര്‍ച്ചയായും ഭരണകൂടം തന്നെയാണ് ,ബുദ്ധിയുള്ള ജനത ലോകത്തെ ഏറ്റവും മികച്ച വിഭവം ആണ് എന്ന തിരിച്ചറിവ് ഉണ്ടാകണം ..
ഉമ്മർകുട്ടിക്ക് മുസ്ലിങ്ങളോടും അവരുടെ സംസ്കാരത്തോടും ഉള്ള വെറുപ്പും കൊലവെറിയും ഇതിനോടകം തന്നെയുള്ള അയാളുടെ പോസ്റ്റുകളിൽ നിന്നും വളരെ വ്യക്തമാണ്. വിരോധത്തിലൂന്നിയുള്ള വിമർശനങ്ങൾ വിവരക്കേടുകളായി മാറുന്നതിനുള്ള ഉത്തമോദാഹരണമാണ് ഈ പോസ്റ്റ്. പാട്ടിന്റെ അർഥം അറിഞ്ഞശേഷമേ അത് ആസ്വദിക്കാനാവൂ എന്ന ഉമ്മർകുട്ടിയുടെ വാദം പാട്ടിനെ സംബന്ധിച്ച് നിലനിൽക്കുന്ന എല്ലാ തത്വങ്ങളേയും കൊഞ്ഞനം കുത്തുന്നതാണ്. പണ്ട് പുരാതീന കാലം മുതൽ ഇറങ്ങിയ എല്ലാമാപ്പിളപ്പാട്ടുകളുടേയും അർഥം പറഞ്ഞുകൊടുത്തിട്ട് മതി മാപ്പിളപ്പാട്ട് റിയാലിറ്റി മത്സരം എന്നാണ് പുള്ളിക്കാരന്റെ കാഴ്ചപ്പാട്. റിയാലിറ്റി ഷോയിലെ പകുതിയിൽ അധികം പാട്ടുകളും അന്യഭാഷകളിൽ നിന്നുള്ളവയാണ്. ഹിന്ദിയും തമിഴും ചിലസമയങ്ങളിൽ കന്നഡയും തെലുങ്കും പോലും മത്സരാർഥികൾ പാടുന്നുണ്ട്. അർഥം തെരിയാതെ തന്നെ മലയാളികൾ ഒന്നടങ്കം അത് ആസ്വദിക്കുന്നുമുണ്ട്. അപ്പോൾ മാപ്പിളപ്പാട്ടുകൾക്ക് മാത്രം അർഥം പറഞ്ഞ് പാടണമെന്ന് വാശിപിടിക്കുന്നതിൽ വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും കണങ്ങളുണ്ട്. ‘നകുമു ഓനൂ ഗനലേ നീ നാ ജാനി തെല്‌സീ..’ എന്ന പാട്ടിന്റെ അർഥം മലയാളിയിൽ എത്രപേർക്ക് അറിയാം? ഇനി അതിന് നിയതമായ ഒരു ഭാഷയുണ്ട് എന്നാണ് വാദമെങ്കിൽ “ മുക്കാലാ മുക്കാബുലാ ലൈലാ” എന്നുപറഞ്ഞാൽ എന്താണ് എന്ന് ആ പാട്ട് ആസ്വദിച്ച് ആസ്വദിച്ച് ഹിറ്റാക്കിമാറ്റിയ എല്ലാ ഭാഷയിലേയും ജനസമൂഹങ്ങൾ പറഞ്ഞുതരേണ്ടിവരും. ഒരോ പാട്ടിന്റേയും ഈണമാണ് ആസ്വാദകനെ സംബന്ധിച്ച് ഏറ്റവും പ്രധാനം. പിന്നെ ഓരോ പാട്ടും ധ്വനിപ്പിക്കുന്ന ചിലതുണ്ട്. പഴയ മാപ്പിളപ്പാട്ടുകളെ സംബന്ധിച്ച് ഭക്തിയുടേയും പടപ്പാട്ടുകളുടേയും കല്യാണാഘോഷങ്ങളുടേയും ധ്വനി വളരെ ഒച്ചയിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. കൂടാതെ ഉമ്മർകുട്ടി വിചാരിക്കുന്നതുപോലെ അതിന് അർഥം ഇല്ലായ്കയുമില്ല. അതിന് അർഥമൊക്കെയുണ്ട്. ശ്രീ. എം എൻ കാരശ്ശേരി പഴയ മാപ്പിളപ്പാട്ടുകളെ നിരൂപിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു വളരെപ്പേരും അങ്ങനെ ചെയ്തിട്ടുണ്ട്. സങ്കീർണ്ണമായ ബഹുഭാഷാ ഘടനയാണ് അതിന്റെ പ്രത്യേകത അത് മനസ്സിലാക്കേണ്ടവർ അത് മനസ്സിലാക്കട്ടെ. അല്ലാത്തവർ അതിന്റെ മുഴക്കങ്ങളും അതിലെ ഉത്സവങ്ങളും ആസ്വദിക്കട്ടെ. അങ്ങനെ ആസ്വദിക്കുന്നവർ ഉള്ളിടത്തോളം മാപ്പിളപ്പാട്ടുകൾ നിലനില്ക്കുകതന്നെ ചെയ്യും. അത് കേരളത്തിന് മുസ്ലിങ്ങളുടെ ഏറ്റവും വലിയ സംഭാവനയാണ്. ഏ.ആർ റഹ്മാനെപ്പോലും സ്വാധീനിച്ച സംഗീത ശാഖയാണ്. അല്ലാതെ വെറും ഊളൻ സംഗീതമല്ല..
ReplyDelete