തലക്കെട്ട് ശരിയാണോ എന്തോ . ആലത്മ രതി പോലെ ഭൂതകാല ഓര്‍മ്മകള്‍ കൊണ്ട് നടക്കയും അത് മനോഹരം ആണ് ഇന്നിന്റെ എല്ലാ ഭാവങ്ങളും ശരിയല്ല എന്ന് വിലപിക്കുന്ന ആളുകളെ കുറിക്കാന്‍ ഒരു വാക്ക് തിരഞ്ഞപ്പോള്‍ തോന്നിയതാണ് ,അതെന്തായാലും പറയാന്‍ പോകുന്നത് നമ്മുടെ ചില ആളുകളില്‍ കാണുന്ന ഈ ഒരു മനോഭാവത്തെ ക്കുറിച്ചാണ് ..
എന്റെ കൂടെ താമസിക്കുന്ന ഒരു നല്ല മനുഷ്യനെ ഉദാഹരണം ആയി എടുക്കാം ,, അദ്ദേഹം ജോലി കഴിഞ്ഞു വന്നു കുക്കിംഗ് ചെയ്യാന്‍ അടുക്കളയില്‍ കയറുന്നതിനു മുന്‍പ് ഒരു പ്രഖ്യാപനം നടത്തും ഇന്ന് ഒരു ഉഗ്രന്‍ സാമ്പാര്‍ വയ്ക്കണം അല്ലെങ്കില്‍ നമുക്ക് ഇന്ന് ബിരിയാണി വയ്ക്കാം ,അതിനുള്ള തയ്യാര്‍ എടുപ്പാണ് പിന്നെ ,ഒരു മൂളിപാട്ടും ശരീരം ഇളക്കിയുള്ള ചലനങ്ങളും ആയി അദ്ദേഹം ആസ്വദിച്ചു കുക്ക് ചെയ്തു തുടങ്ങും ,,ഇങ്ങിനെ ഒക്കെ ആസ്വദിച്ചു ചെയ്യുന്ന സാമ്പാറോ, അവിയലോ , നെയ് ചോറോ. വിളമ്പി കഴിക്കാന്‍ തുടങ്ങുമ്പോള്‍ വരും അദ്ധേഹത്തിന്റെ തന്നെ കമന്റ് ,ശേ എത്രമിനക്കെട്ടാലും നാവില്‍ വയ്ക്കാന്‍ കൊള്ളുന്ന ഒരു കറി ഉണ്ടാക്കാന്‍ കഴിയില്ല ,ഇപ്പോള്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന ഒന്നും കൊള്ളില്ല ,പണ്ടുകാലത്ത് അമ്മ വീട്ടില്‍ കറി വയ്ക്കുമ്പോള്‍ അയല്‍വക്കത്തെ ഒരു പത്തു വീട്ടുകാര്‍ എങ്കിലും അറിയും അവര് ചോദിക്കും ഇന്നതാണ് കറി അല്ലേ എന്ന് ,, എന്നിട്ട് പറയും കച്ചവടക്കാര്‍ ഒന്നും കൊള്ളില്ല ആളുകളെ പറ്റിക്കാന്‍ ഇന്നത്തെ കൂട്ടര്‍ക്ക് ഒരു മടിയും ഇല്ല എന്നിങ്ങനെ പോകും പരിഭവങ്ങള്‍ ,,ഇങ്ങിനെ എല്ലാ കാര്യത്തിലും പുതു തലമുറയും പുതു ലോകവും കൊള്ളില്ല എന്ന് പറയുക നമ്മുടെ ശീലം ആണ് ,പഴയ തലമുറ രാഷ്ട്രീയം നല്ലത് , പഴയ സാഹിത്യം നന്ന് ,പഴയ പാട്ട് നന്ന് , പഴയ അച്ഛന്‍ നന്ന് ,അമ്മ നന്ന് ,ഇന്നത്തെ എല്ലാകാര്യങ്ങളും മോശം ഈ ഒരു രീതി നമ്മുടെ ആളുകളില്‍ കണ്ടിട്ടില്ലേ ഇത് ശരി ആണ് എന്ന് പറയാമോ ? അത് ഒന്ന് പരിശോധിക്കാം എന്ന് തോന്നുന്നു .
എന്റെ തോന്നലില്‍ പഴയ തലമുറയില്‍ ചില മൂല്യങ്ങള്‍ ഉണ്ടായിരുന്നു എന്നാലും ഇന്നുള്ള എല്ലാ ദോഷങ്ങളും അന്ന് ഉണ്ടായിരുന്നു ,അന്നും മായം ചേര്‍ക്കുന്ന കച്ചവടക്കാരന്‍ ഉണ്ടായിരുന്നു കള്ളന്മാര്‍ ഉണ്ടായിരുന്നു ചീത്ത പാട്ടുകാരും മോശം സാഹിത്യകാരന്മാരും ഉണ്ടായിരുന്നു മണവും ഗുണവും ഇല്ലാത്ത അരിയും തൂക്കത്തില്‍ കുറവ് വരുത്തുന്ന റേഷന്‍ കടക്കാരനും ഒക്കെ ഇന്നത്തെക്കാള്‍ ആന്നാണ് ഉണ്ടായിരുന്നത് എന്ന് തോന്നുന്നു , ഇന്ന് നമുക്ക് ലഭ്യം ആവുന്ന പല ഭക്ഷ്യ വസ്തുക്കളും അന്നത്തെക്കള്‍ ഗുണ നിലവാരം ഉള്ളതും മാലിന്യ മുക്തം ആയതും ആണ് എന്നതാണ് സത്യം , രാഷ്ട്രീയം ആണ് എന്നാലും മതം ആണ് എന്നാലും ഇന്നുള്ള എല്ലാ ജീര്‍ണ്ണ തകളും അന്നും ഉണ്ടായിരുന്നതിന് തെളിവുകള്‍ ഉണ്ട് ,അതില്‍ മതം ഏറ്റവും ചീത്ത അവസ്ഥയില്‍ ആയിരുന്നു ,രാഷ്ട്രീയം ആണ് എങ്കില്‍ ജാതിയും മതവും എല്ലാം ചേര്‍ന്ന് അങ്ങേയറ്റം മലീമസം ആയിരുന്നു എന്നതിന് തെളിവാണ് ,കോണ്ഗ്രസ് സമ്മേളനങ്ങളില്‍ ഭക്ഷണ വേളയില്‍ ജാതി തിരിച്ചു പന്തി തിരിച്ചിരുന്നു എന്നതും ,കെ കേളപ്പനെ പോലുള്ള ആളുകള്‍ പോലും ജാതീയം ആയി ചിന്തിച്ചിരുന്നു എന്നതും , സാഹിത്യം പറയുകയും വേണ്ട , ഉന്നത ജാതിക്കാര്‍ക്ക് അല്ലാതെ സാഹിത്യവും കലയും പാടില്ല എന്ന ഒരു മനോഭാവവും ഉണ്ടായിരുന്നു ,അഥവാ ആമേഖലയില്‍ ഒരു നീച ജാതിക്കാരന്‍ വന്നാല്‍ പരിഹസിക്കാനും അന്നത്തെ സാഹിത്യ ലോകം മടിച്ചിരുന്നില്ല .
ഇനി സിനിമ എടുത്താലോ പഴയ കാല സിനിമകള്‍ എടുത്തു നോക്കൂ , അതിലെ ഒരു രംഗം പോലും അതി ഭാവുകത്വം ഇല്ലാതെയോ കാണികള്‍ക്ക് സ്വാഭാവികം എന്ന് തോന്നുന്ന തരത്തിലോ ചിത്രീകരിക്കാന്‍ അന്നത്തെ സിനിമ ശ്രമിച്ചിട്ടില്ല ,നല്ല പാട്ടുകള്‍ ഉണ്ടായിരുന്നു കേള്‍ക്കാന്‍ ഇമ്പം ഉള്ള വരികള്‍ ഒക്കെ തന്നെയാണ് ,പക്ഷെ അതോടൊപ്പം ഉള്ള രംഗങ്ങള്‍ കണ്ടാല്‍ പിന്നെ പാട്ട് തരുന്ന രസം തീരും എന്നുമാത്രമല്ല നമുക്ക് ഓടിപ്പോകാന്‍ തോന്നുകയും ചെയ്യും ,, മഹത്തായ സ്നിനിമ എന്നൊക്കെ വിശേഷിപ്പിക്കുന്ന ചെമ്മീനിലെ പ്രേമ രംഗങ്ങളും സംഭാഷണ രീതിയും കണ്ടാല്‍ അത് ഒരു കോമഡി രംഗത്തിനു അപ്പുറം ഒന്നുമല്ല ,, ഇന്നത്തെ തലമുറ കോമഡി ആയി അവതരിപ്പിക്കാറുണ്ട് താനും ,,
നാം ജീവിക്കുനത് ഇന്നിന്റെ സര്‍വ്വ സുഖ സൌകര്യങ്ങളിലും ആണ് , അത് മ നുഷ്യന്‍ അവന്റെ കര്‍മ്മ ശേഷി കൊണ്ട് കാലങ്ങള്‍ ആയി പടുത്തു ഉയര്‍ത്തിയതാണ് , പാലില്‍ വെള്ളം ചേര്‍ത്തു എന്ന് സംശയിച്ചു അയല്‍ക്കാരന്റെ പാല് വാങ്ങില്ല എന്ന് തീരുമാനിക്കയും അവനുമായി വഴക്ക് അടിക്കയും ചെയ്യുന്ന കാലം പോയി പാലില്‍ വെള്ളം ഉണ്ടോ എന്ന് പരിശോധിക്കാന്‍ ഉപകരണവും മികച്ചത് വാങ്ങാന്‍ ഉള്ള സൌകര്യവും നമുക്ക് നമ്മുടെ വീട്ടുപടിക്കല്‍ ഉണ്ടായി , നിങ്ങള്ക്ക് പിടക്കുന്ന കരിമീന്‍ വാങ്ങാന്‍ കാട്ടാമ്പള്ളി ഡാമിന്റെ അടുത്ത് പോകാന്‍ അഞ്ചു മിനിട്ട് മതി , പകരം പണ്ട് കാലത്ത് പാളയില്‍ കുട്ട വച്ചു കെട്ടി ചുമന്നു കൊണ്ട് വന്നു വെയിലത്ത് വാടി ചീഞ്ഞ മത്സ്യം വാങ്ങി വീട്ടില്‍ കൊണ്ട് പോകേണ്ട ഗതി കേടു ഇല്ല ,അന്നും നല്ല മനുഷ്യര്‍ ഉണ്ട് നല്ല ഭക്ഷ്യ വസ്തുക്കള്‍ ഉണ്ട് ഇന്നും ഉണ്ട് ,, ഇന്ന് കുറെ കൂടി നല്ലത് ആണ് ലഭ്യം ആകുന്നതു എന്നതാണ് സത്യം
ഞാന്‍ തീര്‍ത്തും ഭൂത കാല സ്മ്രതികള്‍ മോശം എന്ന് പറയുകയല്ല , അത് നമുക്ക് കുറെ നല്ല കാര്യങ്ങള്‍ തന്നിട്ടുണ്ട് മനുഷ്യര്‍ തമ്മിലുള്ള കൂട്ടായ്മ , കുടുംബ ബന്ധങ്ങള്‍ , നിശ് കളങ്ക രായ മനുഷ്യര്‍ ശ്രവ്യ സുന്ദരം ആയ പാട്ടുകള്‍ അങ്ങിനെ പലതും പഴയ കാലത്തിന്റെതായി എടുത്തു പറയാന്‍ കഴിയും ,പക്ഷെ ഇന്നത്തേക്കാള്‍ ഏറെ മേലയാണ് അതെല്ലാം എന്ന് കൂടെ കൂടെ പറയുകയും പൂര്‍വ്വ സ്മ്ര്തികളില്‍ അഭിരമിച്ചു ജീവിക്കയും ചെയ്യുന്നത് തീര്‍ത്തതും പിന്തിരിപ്പന്‍ രീതിയാണ് ,,,

No comments:
Post a Comment