Friday, 9 March 2012

റോയാദ് പറഞ്ഞ കഥ


 വളരെ കാലം ആയി ബ്ലോഗിലേക്ക് വന്നിട്ട് ,ഇന്ന് ഞാന്‍ അഫ്ഗാന്‍ നോവലിസ്റ്റ് ഖാലിദ്‌  ഹൊസൈനിയുടെ  പട്ടം  പറത്തുന്നവര്‍ എന്ന ആല്ത്മ സ്പര്‍ശം   ഉള്ള നോവല്‍ വായിച്ചു  തീര്‍ത്തു ,ആ വായനയില്‍ ഉടനീളം ഞാന്‍  റോയാദിനെ ഓര്‍ക്കുകയായിരുന്നു , കാരണം യുദ്ധവും കലാപവും  മനുഷ്യരെ പ്രത്യേകിച്ച്  കുട്ടികളെ    അനാഥ ത്വത്തിലേക്കും  അരക്ഷിതത്വത്തിലേക്കും  തള്ളിവിടുന്നതിന്റെയും അവരുടെ മാനസിക ശാരീരിക അവസ്ഥകളെ  തകര്‍ത്ത്  കളയുന്നത്തിന്റെയും നേര്‍ചിത്രം  ഈ നോവലില്‍ കൂടി അദ്ദേഹം വരച്ചിടുമ്പോള്‍  നാം പലപ്പോഴും കണ്ണീ രണിഞ്ഞു പോകും , അത്തരം ഒരു കഥയാണ്   റോയാദിന്റെതും ,,

രണ്ടായിരത്തി അഞ്ചു ആറു കാലത്താണ്   ഞാന്‍ റോയാദ് എന്ന കാശ്മീരി ചെറുപ്പക്കാരനെ പരിചയപ്പെടുന്നത് ,അബുദാബിയില്‍ പഴയ മാര്‍ക്കറ്റിനു അടുത്തുള്ള  പള്ളിയുടെ അടുത്തു വച്ചു ഞാന്‍ അവനെ കാണുന്നത് ,അവനു ആകെയുള്ള ഒരു നീളന്‍ കന്തൂറ [അറബി ഉടുപ്പ് ] കഴുകി ആറാന്‍ വേണ്ടി കാത്തിരിക്കുന്ന നിലയില്‍ ആണ് , എല്ലാ വ്യാഴാഴ്ച്ചയും  ഇത് കാണുക പതിവായപ്പോള്‍ ,ഞാന്‍ അയാളോട് ചോദിച്ചു ,നിങ്ങള്‍ ഈ പള്ളിയില്‍ ആണോ ജോലി ചെയ്യുന്നത് ?  അല്ല എന്നും ഈ പള്ളിയുടെ വരാന്തയില്‍ ആണ് അയാള്‍ രാത്രി കഴിച്ചു കൂട്ടുന്നത്‌ എന്നും പകല്‍ മാര്‍ക്കറ്റില്‍ ഇറാനി കടകളില്‍  വല്ല പുറം ജോലികളും ചെയ്തു  [അകത്തു ജോലി ചെയ്യാന്‍ ഉള്ള രേഖകള്‍ അയാളുടെ കയ്യില്‍ ഇല്ല  ]രാത്രി  പള്ളിവാരന്തയില്‍ വന്നു കിടക്കും  ആകെ ഉള്ളത് ആനീളന്‍ കുപ്പായവും  അടിവസ്ത്രങ്ങളും മാത്രം , ഞാന്‍ അന്നത്തെ രാത്രി  ഭക്ഷണത്തിനു അയാളെ ക്ഷണിച്ചു  ,അഭിമാനി ആയ അയാള്‍ വരാന്‍ തയ്യാര്‍ ആയില്ല ,വളരെ നിര്‍ബന്ധിച്ചു അയാളെ ഞാന്‍ഒപ്പം  കൂട്ടി ,,ഭക്ഷണ മേശയ്ക്കു  അപ്പുറം ഇരുന്നു അയാള്‍ അയാളുടെ ദയനീയം ആയ കഥ എന്നോട് പറഞ്ഞു , ശ്രീ നഗറിന് അടുത്തുള്ള ഒരു  ഗ്രാമത്തില്‍ ആണ് അയാള്‍ ജനിച്ചത് ,പതിനാലു വയസ്സ് വരെ വളരെ  സ്വച്ചന്ദം ആയി കടന്നു പോയ അവരുടെ ജീവിതത്തിലേക്ക്  ഭീകരവാദികളുടെ രൂപത്തില്‍  ആണ് ദുരന്തങ്ങള്‍ കടന്നു വരുന്നത് , അച്ഛനും അമ്മയും അനുജനും കുഞ്ഞു പെങ്ങളും അടങ്ങുന്ന അവരുടെ വീട്  സമാധാനത്തിന്റെ  വിള നിലം ആയിരുന്നു ,അവന്റെ അച്ഛനു  ശ്രീ നഗറിന്  അടുത്തു  പരവതാനികള്‍ വില്‍ക്കുന്ന ഒരു കട ഉണ്ടായിരുന്നു  ,അത്  പലപ്പോഴും പ്രവര്‍ത്തിക്കില്ല കര്‍ഫ്യൂ കാരണം    എങ്കിലും  ജീവിക്കാന്‍ ഉള്ള ചുറ്റു പാടുകള്‍ ഒക്കെ ഉണ്ടായിരുന്നത്  കൊണ്ട്  വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ പോയി ക്കൊണ്ടിരുന്നു ,ഭീകരവാദികള്‍ കടന്നു കയറി എന്ന് പറഞ്ഞു പലപ്പോഴും പട്ടാളം അവിടെ നിരങ്ങാന്‍ തുടങ്ങിയത് വരെ ,

ഒരു ദിവസം സ്കൂളില്‍ നിന്ന് പുറത്തിറങ്ങാന്‍ രോയദിന് ആയില്ല  തുടരെ വെടിയൊച്ച  മുഴങ്ങിയ ആദിവസം സ്കൂളില്‍ നിന്ന് പുറത്തു ഇറങ്ങിയത്‌ രാത്രിയോടെ ആണ് ,രാത്രി വെളിച്ചം കേട്ട് പോയ വഴികളില്‍ കൂടി ഗ്രാമത്തില്‍ എത്തിയപ്പോള്‍ സ്വന്തംവീടും  അയല്‍ വീടും ഒന്നും  കാണാന്‍   ഇല്ലായിരുന്നു ആരാണ് എല്ലാം തകര്‍ത്ത് കളഞ്ഞത്  ആരാണ് എന്ന് അവനു അറിയില്ല ഒന്നുകില്‍ പട്ടാളം അല്ലെങ്കില്‍   ഭീകരര്‍ , രാത്രി മുഴുവന്‍ അവന്‍ അവന്റെ വീട്ടുകാരെ തിരഞ്ഞു നടന്നു , രാവിലെ അച്ഛന്റെ കടതി രഞ്ഞു ചെന്നു അപ്പോള്‍ അത് അടഞ്ഞു കിടക്കുന്നു , പിന്നീട് അവന്റെ ജീവിതം അലച്ചിലിന്റെതും തിരച്ചിലെന്റെതും  ആയിരുന്നു , അവരെ കണ്ടത്താന്‍ ആയില്ല ,പിന്നീട് പല  ജോലികള്‍  ചെയ്തു ശ്രീനഗറില്‍ കഴിച്ചു കൂട്ടിയ  അവനെ  ഒരു ഇറാനി കച്ചവടക്കാരന്‍   ഇറാനിലേക്ക്  കൊണ്ട് പോയി ,അവിടെ അയാളുടെ നെയ്ത്ത് ശാലയില്‍  ജോലി ചെയ്തു കൊണ്ടിരിക്കെ ,അവരെല്ലാം  ബ്രിട്ടനിലേക്ക് കുടിയേറി ,അതോടെ വീണ്ടും അനാഥത്വത്തിന്റെ  അരക്ഷിതത്വത്തി ലെക്ക് അയാള്‍ എടുത്തെറിയപ്പെട്ടു ,  അവിടെ നിന്ന് ഒരു ലാഞ്ചില്‍  യു എ ഇ യില്‍ എത്തിപ്പെട്ടു ,

ഞാന്‍ അയാളെ കണ്ടുമുട്ടുമ്പോള്‍ അയാള്‍ക്ക്‌പതിനെട്ടു പത്തൊന്‍പതു  വയസ്സ് ഉണ്ട് ,അയാള്‍ പറഞ്ഞു ,ഞാന്‍ ഇത് വരെ എത്തിയില്ലേ ഇനിയും മുന്നോട്ടു പോകും പക്ഷെ  എന്നെ പോലെ  ആയിരക്കണക്കിന് കുട്ടികള്‍ ആണ് കാശ്മീരില്‍ നിരന്തരം  അനാഥര്‍ ആക്കപ്പെടുന്നത് , ലോകത്തിന്റെ നാനാഭാഗത്തും ഇത്  ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു ,  അവരോടു സഹതാപം കാണിക്കേണ്ട  പക്ഷെ    ഭരണകൂടങ്ങള്‍  ചെറിയ ഉദാരതകള്‍ കാണിച്ചാല്‍ ജോലി ചെയ്തു എങ്കിലും ജീവിക്കാമായിരുന്നു ,,

പിന്നീടും ഞങ്ങള്‍ തമ്മില്‍ കാണുക ഉണ്ടായി ,ഒന്ന് രണ്ടു തവണ ,  കാലം എന്റെ മനസ്സില്‍  നിന്നും അയാളെയും മായ്ച്ചു കളഞ്ഞു എങ്കിലും ഇടകിടയ്ക്കു ഞാന്‍ അയാളെ ഓര്‍ക്കും ,ഖാലിദ്  ഹുസൈനിയുടെ നോവലിലെ കഥാപാത്രം ആയ സോറാബിനെ    ഞാന്‍  റോയാദ് ആയി സങ്കല്‍പ്പിച്ചു , ഇപ്പോള്‍ അയാള്‍ എവിടെ ആയിരിക്കാം ,, അറിയില്ല പക്ഷെ അയാള്‍ തീയ്യില്‍ കുരുത്തു ഇതു വെയിലിലും നിലനില്‍കും  എന്ന് ഞാന്‍ കരുതുന്നു ,,റോയാദ് എന്നാല്‍ പൂവാടി എന്നാണ് അര്‍ഥം എന്ന് അവന്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു ,,

No comments:

Post a Comment