Saturday, 1 March 2014

ഹാതിം തായ് പാടുമ്പോളതു
സദഫുകളുടെ ആത്മ ഭാഷണം -
പോല്‍തോന്നുന്നില്ലെന്നാല്‍ കാമുകാ
ഷിരാസിലെ മണ്‍കുടിലില്‍ പിറന്ന
കാഞ്ചന നിറമുള്ള നീല കണ്ണുള്ള
കാമുകി നിനക്കില്ലാതെ പോയി എന്നാണ്

ഖയ്യാം പാടുമ്പോള്‍ നിന്നില്‍
ഉലക പ്രണയം നിറയുന്നില്ലെന്നാല്‍
യുവാവേ , നീ വീഞ്ഞിന്‍ലഹരിയും
കാമത്തിന്റെ ഉന്മാദവും
പ്രണയത്തിന്റെ ലയ താളവുംകാമുകിയുടെ -
അധര മധുരവും അറിഞ്ഞില്ല എന്നാണ്

ഓ മാമല നാട്ടിലെ യുവത്വമേ
സ്വര്‍ഗീയാരാമം പോലൊരു നാടും
കടലും കാറ്റും മഞ്ഞും കുളിരും
മഴതന്‍ സംഗീതവും സ്വര്‍ണ്ണ വെയിലും
നിന്നെ പ്രണയി ആക്കുന്നില്ലയെങ്കില്‍
നീ വെറും മയ്യിത്ത് ആയതു കൊണ്ടാണ്

ഹാത്തിം തായ് = പേര്‍ഷ്യന്‍ കവി
ഖയ്യാം = ഉമര്‍ ഖയ്യാം
സദഫ്= മുത്തു ചിപ്പി
ഷിറാസ് = പേര്‍ഷ്യന്‍ കടല്‍ തീര ഗ്രാമം
മയ്യിത്ത് = ശവം

No comments:

Post a Comment