Friday, 8 November 2013

ഭക്ഷണ സംസ്ക്കാരം


ഓരോ ജന വിഭാഗത്തിനും അവരുടെതായ ഭക്ഷ്യ സംസ്കാരം ഉണ്ട് .അത് ഉരുവം കൊള്ളുക അതാതു ഭൂപ്രക്ര്തിയില്‍ നിന്ന് ലഭ്യം ആകുന്ന വിഭങ്ങളുടെ സ്വഭാവം അനുസരിച്ചും ഏതേതുകാലാവസ്ഥയില്‍ ഏതേതുഭക്ഷണം ആണ് അനുയോജ്യം ആകുക എന്നതിന്റെ അടിസ്ഥാനത്തിലും ആണ് . ഭക്ഷണം അനുയോജ്യം ആണോ എന്ന് പരിശോധിച്ചു നോക്കാന്‍ ആദിമ ജനങള്‍ക്ക് സംവിധാനം ഇല്ലായിരുന്നു ,അപ്പോള്‍ അവര്‍ ആശ്രയിച്ചതു മറ്റു ജീവികളെ നോക്കി പഠിക്കുക ആണ് സഹജ വാസന മൂലം വന്യ ജീവികള്‍ അപകടകരം ആയ വസ്തുക്കള്‍ ഭക്ഷിക്കുക ഇല്ല എന്ന് നിരീക്ഷണം വഴി അവനു കണ്ടെത്താന്‍ ആയിരുന്നു .ആ പരമ്പരാഗത അറിവ് മനുഷ്യന്‍ അവന്റെ പിന്‍ തലമുറയിലേക്കു കൈമാറുക ആയിരുന്നു .

പിന്നീട് സംസ്ക്രത മനുഷ്യനിലേക്ക് പരിവര്‍ത്തനം നടക്കുന്ന വേളയില്‍ ഏതേതുവസ്തുക്കള്‍ ആണ് ഓരോ കാലാവസ്ഥയിലും ശരീര പ്രക്രതിക്കുംചേരുകഎന്നത് പഠനങ്ങളില്‍ കൂടി അറിഞ്ഞു പ്രയോഗിക്കുക എന്നരീതി അനുവര്‍ത്തിക്കുകയും അത് ഒരു സ്ഥിര സംവിധാനം ആയി വികസിക്കുകയും ചെയ്തു അതാണ്‌ ഇന്ന് ഓരോ ജനതയും സ്വീകരിച്ചിരിക്കുന്ന ഭക്ഷ്യ രീതി അല്ലെങ്കില്‍ സംസ്ക്കാരം എന്ന് പറയുന്നത് .

ഏഷ്യന്‍ പ്രദേശങ്ങളില്‍ അത് അരി മീനുകള്‍ കിഴങ്ങും പച്ചക്കറികളും അപൂര്‍വ്വം മാംസവും അടങ്ങിയത് ആണ് ,ആഫ്രിക്കന്‍ യോറോപ്യന്‍ പ്രദേശങ്ങളില്‍ മാംസം മുഖ്യം ആയും അത് ഉപയോഗിച്ചുള്ള വിഭവങ്ങളും പ്രാധാന്യം ഉള്ളത് ആയി ,മരുഭൂ വാസികള്‍ മാംസം പാല് ഉല്‍പന്നങ്ങള്‍എന്നിവ മുഖ്യമായ ഭക്ഷണ രീതിയും വികസിപ്പിച്ചു ,ഇതിന്റെ വകഭേദങ്ങളും പരസ്പരം കൈമാറി വന്ന ചില ഭക്ഷ്യ വിഭവങ്ങളും ഈ പറഞ്ഞ എല്ലാ ഭൂഖണ്ടങ്ങളിലും കാണുകയും ചെയ്യാം [ഉദാഹരണത്തിന് അറിയും ഗോതമ്പും ചേര്‍ത്തു വേവിച്ചു ഉണ്ടാക്കുന്ന അരീസ/അല്സഎന്നഅറേബ്യന്‍ വിഭവം മലബാര്‍ മുസ്ലിംകളുടെ വിശേഷ ഭക്ഷണം ആണ് ] എന്നാല്‍ പോലും ഓരോ ജനതയ്ക്കും അവരുടെതായ ഭക്ഷണ സംസ്ക്കാരം നിലനില്‍ക്കുന്നു എന്നത് സംശയ ലേശമില്ലാത്ത കാര്യം ആണ് .

അപ്പോള്‍ ഭക്ഷണം ഒരു സംസ്ക്കാരലക്ഷണമുദ്ര ആകുമ്പോള്‍ ചിന്തകര്‍ നിരീക്ഷിക്കുന്ന ഒരു പ്രധാന കാര്യം സൂചിപ്പിക്കാം .അത് ഒരു ജനതയുടെ ഭക്ഷണ ശീലം പൂര്‍ണ്ണമായും മാറിക്കഴിഞ്ഞാല്‍ ആ ജനതയുടെ സംസ്ക്കാരം പൂര്‍ണ്ണമായും മാറി എന്നുള്ളത് ആണ് .നാം ചോറും മത്തി കൂട്ടാനും മോശം ആണ് എന്ന് വിചാരിക്കുന്നിടത്തു ബര്‍ഗര്‍ കടന്നു വരികയും തീന്‍ മേശകളില്‍ പിസ്സായും മക്ഡോണല്‍ട് ഭക്ഷ്യ വിഭവങ്ങളും നിറയുകയും നാട്ടു ഭക്ഷണങ്ങള്‍ നിരാകരിക്കപ്പെടുകയും ചെയ്യുന്നിടത്ത് നാം പൂര്‍ണ്ണമായും സാംസ്ക്കാരിക അധിനിവേശത്തിനു വിധേയം ആയി എന്ന് കരുതണം , വേഷം മാറിയാല്‍ പോലും ഭാഷയില്‍ കടന്നു കയറ്റം ഉണ്ടായാല്‍ പോലും സാംസ്ക്കാരിക അധിനിവേശം പൂര്‍ണ്ണം ആകില്ല ,എന്നാല്‍ ഭക്ഷണശീലം പൂര്‍ണ്ണം ആയി പരിവര്‍ത്തിക്കപ്പെട്ടാല്‍ സംസ്ക്കാരം തുടച്ചുമായിക്കപ്പെട്ടു എന്ന് തന്നെ കരുതുക വേണം

അങ്ങിനെ സാംസ്ക്കാരിക മുദ്രകള്‍ ഇല്ലായ്മ ചെയ്യപ്പെട്ടേക്കാവുന്ന ഒരു രാജ്യം ആയി ഫിലിപ്പൈന്‍ ദ്വീപുകള്‍ മാറിയേക്കാം എന്ന് എനിക്ക് തോന്നിയിട്ടുണ്ട് ,ഇതുപറയുമ്പോള്‍ വിദേശ ഭക്ഷ്യ വസ്തുക്കള്‍ തിന്നുന്നത്ഹറാം ആണ് എന്ന് പറയുക അല്ല .ഭക്ഷണം ഏതായാലും പരീക്ഷിച്ചു നോക്കാവുന്നതുമാണ് പക്ഷെ നമുക്ക് ചേരുന്ന ഭക്ഷണം ഉപേക്ഷിച്ചു ഇതരഭക്ഷ്യ വസ്തുക്കള്‍ സ്വീകരിക്കുന്നത് കാമ്യം അല്ല എന്ന് ആണ് .

No comments:

Post a Comment