എന്നെ നിങ്ങള്‍ക്ക് അറിയുമോ എന്ന് അറിയില്ല എന്നാല്‍ നിങ്ങളില്‍ ചിലരെ എനിക്ക് അറിയാം .ഈ അറിവുപരിമിതമാണ് എന്നും എനിക്കറിയാം ,എനിക്ക് അറിവ് പരിമിതം ആണ് എന്നും അറിയാം അപ്പോള്‍ നിങ്ങളെ അടുത്തറിയാന്‍, അറിവിനെ അറിയാന്‍ അറിവുള്ളവരെ അറിയാന്‍ ആയി ആണ് ഞാന്‍ ഇവിടെ ശ്രമിക്കുന്നത് , അപ്പോള്‍ എന്നെ അറിയാന്‍ ആയി ഇവിടെ വരിക നിങ്ങളെ അറിയാന്‍ എന്ന് അനുവദിക്കുക ,എന്ത് പറയുന്നു നമുക്ക് തുടരാമോ ?
Saturday, 27 April 2013
സദഫുകളുടെ ആത്മ ഭാഷണം
ഹാതിം തായ് പാടുമ്പോളതുസദ
സദഫുകളുടെ ആത്മ ഭാഷണം -
പോല്‍തോന്നുന്നില്ലെന്നാല്‍ കാമുകാ
ഷിരാസിലെ മണ്‍കുടിലില്‍ പിറന്ന
കാഞ്ചന നിറമുള്ള നീല കണ്ണുള്ള
കാമുകി നിനക്കില്ലാതെ പോയി എന്നാണ്
ഖയ്യാം പാടുമ്പോള്‍ നിന്നില്‍
ഉലക പ്രണയം നിറയുന്നില്ലെന്നാല്‍
യുവാവേ , നീ വീഞ്ഞിന്‍ലഹരിയും
കാമത്തിന്റെ ഉന്മാദവും
പ്രണയത്തിന്റെ ലയ താളവുംകാമുകിയുടെ -
അധര മധുരവും അറിഞ്ഞില്ല എന്നാണ്
ഓ മാമല നാട്ടിലെ യുവത്വമേ
സ്വര്‍ഗീയാരാമം പോലൊരു നാടും
കടലും കാറ്റും മഞ്ഞും കുളിരും
മഴതന്‍ സംഗീതവും സ്വര്‍ണ്ണ വെയിലും
നിന്നെ പ്രണയി ആക്കുന്നില്ലയെങ്കില്‍
നീ വെറും മയ്യിത്ത് ആയതു കൊണ്ടാണ്
ഹാത്തിം തായ് = പേര്‍ഷ്യന്‍ കവി
ഖയ്യാം = ഉമര്‍ ഖയ്യാം
സദഫ്= മുത്തു ചിപ്പി
ഷിറാസ് = പേര്‍ഷ്യന്‍ കടല്‍ തീര ഗ്രാമം
മയ്യിത്ത് = ശവം
സദഫുകളുടെ ആത്മ ഭാഷണം -
പോല്‍തോന്നുന്നില്ലെന്നാല്‍ കാമുകാ
ഷിരാസിലെ മണ്‍കുടിലില്‍ പിറന്ന
കാഞ്ചന നിറമുള്ള നീല കണ്ണുള്ള
കാമുകി നിനക്കില്ലാതെ പോയി എന്നാണ്
ഖയ്യാം പാടുമ്പോള്‍ നിന്നില്‍
ഉലക പ്രണയം നിറയുന്നില്ലെന്നാല്‍
യുവാവേ , നീ വീഞ്ഞിന്‍ലഹരിയും
കാമത്തിന്റെ ഉന്മാദവും
പ്രണയത്തിന്റെ ലയ താളവുംകാമുകിയുടെ -
അധര മധുരവും അറിഞ്ഞില്ല എന്നാണ്
ഓ മാമല നാട്ടിലെ യുവത്വമേ
സ്വര്‍ഗീയാരാമം പോലൊരു നാടും
കടലും കാറ്റും മഞ്ഞും കുളിരും
മഴതന്‍ സംഗീതവും സ്വര്‍ണ്ണ വെയിലും
നിന്നെ പ്രണയി ആക്കുന്നില്ലയെങ്കില്‍
നീ വെറും മയ്യിത്ത് ആയതു കൊണ്ടാണ്
ഹാത്തിം തായ് = പേര്‍ഷ്യന്‍ കവി
ഖയ്യാം = ഉമര്‍ ഖയ്യാം
സദഫ്= മുത്തു ചിപ്പി
ഷിറാസ് = പേര്‍ഷ്യന്‍ കടല്‍ തീര ഗ്രാമം
മയ്യിത്ത് = ശവം
Monday, 8 April 2013
മരിച്ചു വീഴും മുന്‍പെഴുന്നു നില്‍ക്കും
ഒരു നാഴി കനല്‍ ചുമട് തലയില്‍ തരിക
അഴലിന്റെ ആഴിയും തീര്‍ക്കുക
നടവഴികളില്‍ ഞെരിഞ്ഞില്‍ മുള്ളുകള്‍ -
വിതച്ചു പരവതാനി ഒരുക്കുക
നഞ്ചില്‍ മുക്കിയ വിഷസൂചി കണ്ണിലും
നെഞ്ചിലേക്ക് ഒരിരട്ടക്കുഴലും ചൂണ്ടുക
ഉടലില്‍ തീതൈലം തളിക്കുക
മനം തുളച്ചകം നീറ്റാന്‍ എരിവുള്ള വാക്കുകള്‍-
കര്‍ണ്ണ പുടങ്ങളില്‍ തിരുകുക
ഇടവഴികളില്‍ ഒടിയനെ നിര്‍ത്തുക
മന്ത്രം ജപിച്ചു മായം മറിഞ്ഞെന്റെ-
കുടല്‍ കുത്തി പിളര്‍ക്കുക
കനല്‍ ചുമന്നു കരിഞ്ഞ ശിരസ്സും
ഞെരിഞ്ഞുടഞ്ഞ തനുവും
പിളര്‍ന്ന ഉദരവും താങ്ങി
കണ്ണ് കെട്ടവന്‍ ഞാന്‍ വഴിനടന്നെത്തും
അകകാമ്പില്‍ പന്തം കൊളുത്തി
പോരുതാന്‍ ഉറച്ചു ഞാന്‍ വരും
വാഴ്വിനായ് പൊരുതി മുന്നേറും
നിങ്ങള്‍ തടഞ്ഞ കാറ്റിന്‍വഴി തുറക്കും
സ്വന്തമാക്കിയ നീര്‍ത്തടങ്ങള്‍ തീണ്ടും
സ്വാതന്ത്ര്യത്തിന്റെ വെളി നിലം താണ്ടും
മരിച്ചു വീഴും മുന്‍പെഴുന്നു നില്‍ക്കും
ഇരു നാഴി കനല്‍ എങ്കിലും പകരം തരും
അഴലിന്റെ ആഴിയും തീര്‍ക്കുക
നടവഴികളില്‍ ഞെരിഞ്ഞില്‍ മുള്ളുകള്‍ -
വിതച്ചു പരവതാനി ഒരുക്കുക
നഞ്ചില്‍ മുക്കിയ വിഷസൂചി കണ്ണിലും
നെഞ്ചിലേക്ക് ഒരിരട്ടക്കുഴലും ചൂണ്ടുക
ഉടലില്‍ തീതൈലം തളിക്കുക
മനം തുളച്ചകം നീറ്റാന്‍ എരിവുള്ള വാക്കുകള്‍-
കര്‍ണ്ണ പുടങ്ങളില്‍ തിരുകുക
ഇടവഴികളില്‍ ഒടിയനെ നിര്‍ത്തുക
മന്ത്രം ജപിച്ചു മായം മറിഞ്ഞെന്റെ-
കുടല്‍ കുത്തി പിളര്‍ക്കുക
കനല്‍ ചുമന്നു കരിഞ്ഞ ശിരസ്സും
ഞെരിഞ്ഞുടഞ്ഞ തനുവും
പിളര്‍ന്ന ഉദരവും താങ്ങി
കണ്ണ് കെട്ടവന്‍ ഞാന്‍ വഴിനടന്നെത്തും
അകകാമ്പില്‍ പന്തം കൊളുത്തി
പോരുതാന്‍ ഉറച്ചു ഞാന്‍ വരും
വാഴ്വിനായ് പൊരുതി മുന്നേറും
നിങ്ങള്‍ തടഞ്ഞ കാറ്റിന്‍വഴി തുറക്കും
സ്വന്തമാക്കിയ നീര്‍ത്തടങ്ങള്‍ തീണ്ടും
സ്വാതന്ത്ര്യത്തിന്റെ വെളി നിലം താണ്ടും
മരിച്ചു വീഴും മുന്‍പെഴുന്നു നില്‍ക്കും
ഇരു നാഴി കനല്‍ എങ്കിലും പകരം തരും
Subscribe to:
Posts (Atom)