ഇന്ന് ഒരു ചെറിയ അനുഭവ കഥ പറയാം കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥം ആക്കുന്ന ഒരു അനുഭവക്കുറിപ്പ് . പക്ഷെ ഇവിടെ കൊടുത്തത് നാട്ടില്‍ എന്റെ ഗ്രാമത്തില്‍ ആണ് കിട്ടിയത് കൊച്ചിയിലും അത് കൊണ്ട് പഴഞ്ചൊല്ല് നമുക്ക് ചെറുതായി മാറ്റം വരുത്താം കൊടുത്താല്‍ കൊച്ചിയിലും കിട്ടും എന്നാക്കി മാറ്റാം .കഥ നടക്കുന്നത് പഴയതുപോലെ പഠനം ഉഴപ്പി നാട്ടില്‍ കാള കളിച്ചു നടക്കുന്ന കാലത്ത് തന്നെ , രാത്രി സിനിമ ,തെയ്യം ,നാടകം ,ഇതൊക്കെ കഴിഞ്ഞാണ് ഇളനീര്‍ വെട്ടു എന്ന കലാപരിപാടി നടക്കുക .നേരത്തെ കരുതിവച്ച കത്തിവാളും തളപ്പും ഉപയോഗിച്ചു നാട്ടുകാരുടെയോ അല്ലെങ്കില്‍ നാടകത്തിനോ തെയ്യത്തിനോ പോകുമ്പോള്‍ കണ്ടു വച്ച അക്കര ക്കാരുടെ തൊടികളിലോ ഉള്ള ഇളനീര്‍ ഞങ്ങള്‍ക്ക് അവകാശപ്പെട്ടത് ആണ് പിന്നെ അവല് കുഴ എന്ന രാത്രി തീറ്റയും പതിവുള്ളത് കൊണ്ട് അധികം മൂക്കാത്ത തേങ്ങയും സംഘടിപ്പിക്കേണ്ടത് ഉണ്ടായിരുന്നു . പലപ്പോഴും രാത്രി ഉടമകള്‍ വരുമ്പോള്‍ ഉള്ള ഓട്ടത്തിനിടയിലെ പരിക്കുകളും തോട്ടിലും കുറ്റിക്കാട്ടിലും പതുങ്ങേണ്ടി വന്നിട്ടുള്ള അപകടകരം ആയ അവസ്ഥയും ഒക്കെ ഇന്ന് ഓര്‍ത്തെടുക്കുമ്പോള്‍ അല്ത്ഭുതം തോന്നും എന്ത് കൊണ്ട് പാമ്പ് പോലുള്ള ക്ഷുദ്ര ജീവികള്‍ അന്ന് നമ്മളെ വെറുതെ വിട്ടു എന്ന് . നായ്ക്കള്‍ വെറുതെ വിടാറില്ല എന്നത് വേറെ കാര്യം .പൊതുവേ നാട്ടില്‍ നായ്ക്കള്‍ കുറവ് ആണ് മുസ്ലിം വീടുകള്‍ അധികം ആകുക കൊണ്ട് പൊതുവേ നായ്ക്കളെ വളര്‍ത്തുക കുറവ് ആണ് ,അതിനനുസരിച്ചു കുറുക്കന്‍ മാരുടെ വിളയാട്ടം കൂടുതല്‍ ആണുതാനും . പക്ഷെ പുഴകടന്ന് അക്കരെ ചെല്ലുമ്പോള്‍ അവിടങ്ങളില്‍ ആണ് പലപ്പോഴും നായ്ക്കളെ അഭിമുഖീകരിക്കേണ്ടി വരിക , എങ്കിലും വരുന്നതും നമ്മേപോലെ നായ്ക്കൂട്ടം ആണ് എന്ന തോന്നലില്‍ നിന്നു ആണ് എന്ന് തോന്നുന്നു പലപ്പോഴും കുറച്ചു കുറച്ചു ഭഹളം ഉണ്ടാക്കി അവ അവയുടെ പാട്ടിനു പോകും .
അങ്ങിനെ ഒരു രാത്രി ഞങ്ങളുടെ താവളം ആയ ഒരു തെങ്ങിന്‍ തോപ്പിന് നടുവില്‍ ഉള്ള പുല്ലുമേഞ്ഞ പീടികയില്‍ രാത്രി പന്ത്രണ്ടിന് ശേഷം കൂട്ടുകാര്‍ രാത്രി സഞ്ചാരികള്‍ എല്ലാം ഒത്തിരിക്കയാണ് . അവല്‍ പീടികക്കാരന്‍ നേരത്തെ തന്നെ പുറത്തു എടുത്തുവച്ചിട്ടുണ്ട് ചിരവയും പാത്രവും കൊടുവാളും ഒക്കെ അദ്ദേഹം നമുക്ക് വേണ്ടി പുറത്തു വച്ചു സമോവറിനു അടുത്തു ചാക്കിട്ടു പൊത്തി വയ്ക്കും നേരത്തെ പറയണം എന്ന് മാത്രം . തൊട്ടടുത്ത തെങ്ങില്‍ നിന്നു തന്നെ തേങ്ങ അടര്‍ത്തി അവല് കുഴക്കുള്ള പരിപാടി തുടങ്ങി .കുംഭ മാസം ആണ് നല്ല ചൂട് ഉണ്ട് പക്ഷെ അതിശക്തം ആയ മിന്നല്‍ ഉണ്ട് കാര്‍മേഘം മൂടിയത് കൊണ്ട് ആവണം ചൂട് കൂടുതല്‍ ഉണ്ട് .അത് കൊണ്ട് ഇന്ന് വലിയ കറക്കം വേണ്ട എന്നാണു പൊതുവായ തീരുമാനം . അങ്ങിനെ അവല് കുഴ പുരോഗമിച്ചു കൊണ്ടിരിക്കെ അതിശക്തം ആയ കാറ്റും മഴയും തുടങ്ങി പീടികക്കുചുറ്റും വളരെ ഉയരം കൂടിയ പ്രായം ചെന്ന തെങ്ങുകള്‍ ആണ് അവ കാറ്റില്‍ ഉലയുന്നതും തേങ്ങയും മടലും പട്ടയും ഒക്കെ വീഴുന്നതിന്റെ ശബ്ദവും ഒക്കെ ചേര്‍ന്ന് ഒരു ഭീകര അന്തരീക്ഷം എല്ലാവരും പേടിച്ചു ചുരുണ്ടുകൂടി അവല്‍ ചവച്ചു കൊണ്ടിരിക്കയാണ് . കൂട്ടത്തില്‍ രണ്ടുപേര്‍ക്ക് ഇടിയും മിന്നലും പേടിയും ആണ് .അതില്ലാത്തവര്‍ മഴയുടെ താണ്ടവം ആസ്വദിച്ചു ഇരിക്കയാണ് എങ്കിലും വലിയ ഉറപ്പില്ലാത്ത പീടികയില്‍ ആണ് ഇരിക്കുന്നത് എന്നതും വലിയ തെങ്ങുകള്‍ തലയ്ക്കു മേലെ ആടിക്കളിക്കയാണ് എന്നതും അവരെയും പേടിപ്പെടുത്തുന്നുണ്ട് .
തെല്ലൊന്നു കഴിഞ്ഞപ്പോള്‍ മഴ കുറഞ്ഞു അപ്പോഴും കാറ്റ് വീശുന്നുണ്ട് .അപ്പോഴേക്ക് അവല്‍ ചവ അവസാനിപ്പിച്ചു സമാവറിനു തൊട്ടുള്ള ചെറിയ അടുപ്പുകത്തിച്ച്ചു ചായ തയാറാക്കി കുറേശ്ശെ കുടിച്ചു കൊണ്ടിരിക്കെ ഒരാള്‍ പറഞ്ഞു എടാ കടവിന് അപ്പുറത്ത് നിന്നു ആരോ വിളിക്കുന്നുണ്ട് .പുഴ അടുത്താണ് പക്ഷെ അവിടെ സ്ഥിരം കടവ് ഇല്ല കൃഷിക്കാര്‍ അവരവരുടെ വള്ളം കെട്ടാനും അക്കരെ കടക്കാനും മറ്റും ഉപയോഗിക്കുന്ന ഒരു കടത്ത് ആണ് അത് .അവിടെ ഈ നേരത്ത് ആര് വന്നു കൂവാന്‍ .ശ്രദ്ധിച്ചപ്പോള്‍ ശരി ആണ് .ഒരാളല്ല പലര്‍ ചേര്‍ന്നാണ് കൂവുന്നത് .അപൂര്‍വ്വം ആയി അപ്പുറത്ത് ആരെങ്കിലും എത്തിപ്പെട്ടാല്‍ കൂവല്‍ കേട്ടു ഇപ്പുറത്തു ഉള്ള ആളുകള്‍ ആരെങ്കിലും ചെന്ന് കടവ് കടത്തുക പതിവ് ഉള്ളതാണ് .നമ്മുടെ കൂട്ടുകാരും അത് ചെയ്യാറ് ഉണ്ട് .പക്ഷെ അന്നത്തെ കാലാവസ്ഥയും ഒന്നിലധികം ആള്‍ക്കാര്‍ ഉണ്ട് എന്നത് കൊണ്ടും ആ കൂവല്‍ അവഗണിക്കാന്‍ ആണ് ആദ്യം തോന്നിയത് .പിന്നീട് ശ്രദ്ധിച്ചപ്പോള്‍ കൂവലിന്റെ സ്വരം ദയനീയം ആയിവരുന്നു എന്ന് എനിക്ക് തോന്നി അപ്പോള്‍ ഞാന്‍ പറഞ്ഞു നമുക്ക് പോയി നോക്കാം പക്ഷെ ആരും അനുകൂല അഭിപ്രായം ഉള്ളവര്‍ ആയിരുന്നില്ല .ഇപ്പോഴും കാറ്റ് ഉണ്ട് എന്നത് കൊണ്ടും ഇനിയും മഴ ശക്തം ആവാന്‍ സാധ്യത ഉണ്ട് എന്നതിനാലും, അവര്‍ക്ക് പേടി എനിക്ക് തോണി തുഴയാന്‍ അറിയാം എന്നല്ലാതെ നല്ല പിടിപാട് ഇല്ല .എങ്കില് ഞാന്‍ മുറ്റത്തു ഇറങ്ങി മറു കൂവല്‍ നടത്തി എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു വരുന്നു .മറ്റുള്ളവര്‍ പിന്നെ അമാന്തിച്ചില്ല എന്റെ കൂടെ രണ്ടുപേര്‍ വന്നു .കടവില്‍ എല്ലാ തോണികളും പൂട്ടി ഇട്ടിരിക്കുന്നു അതില്‍ ഒന്നിന്റെ കുറ്റി ആട്ടി പ്പിഴുതു ഞങ്ങള്‍ അക്കരെക്കു തോണി തുഴഞ്ഞു .
ശക്തം ആയ കാറ്റ് ഉണ്ട് തോണി നീങ്ങുന്നില്ല എങ്കിലും ഞങ്ങള്‍ ആഞ്ഞു പിടിച്ചു തുഴഞ്ഞു അക്കരെ എത്തി . അവിടെ കണ്ട കാഴ്ച്ച ഞങ്ങളെ അതിശയിപ്പിച്ച്ചു അതൊരു ആള്‍ക്കൂട്ടം ആയിരുന്നില്ല അച്ഛന്‍ അമ്മ മകള്‍ മകന്‍ അടങ്ങുന്ന ഒരു ഫാമിലി ആയിരുന്നു അത് .കൂവി കൂവിയും മഴയില്‍ തണുത്തും അവര്‍ വശം കെട്ടിരുന്നു . മാത്രമല്ല അവര്‍ വന്ന വാഹനം കുറച്ചു അപ്പുറം മാറി ചളിയില്‍ പുതഞ്ഞു കിടന്നിരുന്നു ടയര്‍ മൂന്നും താണ് പോയിരുന്നു ആയ്യിടെ മാത്രം വയല്‍ ഫില്ല് ചെയ്തു എടുത്ത റോഡില്‍ മഴ തീര്‍ത്ത ചളി ക്കുഴി വാഹനത്തെ മുച്ചൂടും താഴ്ത്തി ക്കളഞ്ഞിരിക്കുന്നു .ഇനി ആന വലിക്കണം ആ കുഴിയില്‍ നിന്നു കയറ്റാന്‍ . ഏതായാലും ഞാന്‍ അവരോടു ചോദിച്ചു ഇത്രയും വൈകി നിങ്ങള്‍ എങ്ങിനെ ഇവിടെ എത്തി ? നിങ്ങള്‍ എവിടെ നിന്നു വരുന്നു എവിടെ പോകുന്നു തുടങ്ങി ഒരു ക്രോസ്സുവിസതാരം അവര്‍ വടകര നിന്നു വരികയാണ് എന്നും ഞങ്ങളുടെ നാട്ടിനടുത്ത് ആണ് വരേണ്ടി യിരുന്നത് എന്നും ഒരു മരണംനടന്നത് അറിഞ്ഞു പുറപ്പെട്ടത് ആണ് എന്നും കടവിന് ഇപ്പുറം എത്തേണ്ടിയിരുന്ന അവര്‍ വഴി തെറ്റി അപ്പുറം എത്തി എന്നും പിന്നെ മഴവന്നതും തിരിച്ചു വണ്ടി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ താണ് പോയതും എല്ലാം ചേര്‍ത്തു വലിയ കഥ അവര്‍ പറഞ്ഞു തീര്‍ത്തു .ഏതായാലും അവരെ തോണിയില്‍ ഇപ്പുറം എത്തിച്ചപ്പോള്‍ ആണ് യഥാര്‍ത്ഥ പ്രശ്നം ഉദിക്കുന്നത് ഈ പാതിരായ്ക്ക് ഇവരെ എന്തുചെയ്യും ? നനഞ്ഞു വിറച്ചു കൂനിപ്പോയ ഇവരെ എന്ത് ചെയ്യണം എന്ന ആലോചനക്കു ഇടയില്‍ ആരോ ചായ ഉണ്ടാക്കി നമ്മുടെ താവളത്തില്‍ വച്ചു സല്കരിച്ച്ചു , താവളത്തിന് അടുത്തു വീട് ഉള്ള കൂട്ടുകാരന്റെ വീട്ടില്‍ അവരെ എത്തിക്കാന്‍ തീരുമാനിച്ചു അവിടെ ഒരു സൗകര്യം ഉള്ള്ളത് അവനും ഉമ്മയും മാത്രം ആണ് ആവീട്ടില്‍ എന്നതാണ് .അപ്പോഴേക്ക് സമയം പന്ത്രണ്ടും പതിമൂന്നും ഒക്കെ കഴിഞ്ഞിരുന്നു .എല്ലാവരും ചേര്‍ന്ന് കൂട്ടുകാരന്റെ ഉമ്മയെ വിളിച്ചു അപ്പോള്‍ അകത്തു നിന്നു കേള്‍ക്കാം അതിശക്തം ആയ ഒരു പൊട്ടി ത്തെറി ഉമ്മയെ ഒറ്റയ്ക്ക് ആക്കി രാത്രി തെണ്ടുന്നതിന്റെ ദേഷ്യം ഉമ്മ തീര്‍ക്കയാണ് എങ്കിലും അവര്‍ വാതില്‍ തുറന്നപ്പോള്‍ ഉള്ള ആള്‍കൂട്ടം കണ്ടു ഭയന്നു .മകന്‍ എന്തോ കുന്ത്രാണ്ടം ഒപ്പിച്ചതാണ് എന്നാണു ആദ്യം കരുതിയത് .പിന്നീട് കാര്യം തിരിഞ്ഞപ്പോള്‍ അവര്‍ അതിഥികള്‍ക്ക് മാറ്റാന്‍ ഉള്ള വസ്ത്രം ശരിയാക്കാനും അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കാനും ഒക്കെ തിരക്കുകൂട്ടി പിന്നെ വടകര കസ്റ്റംസ് റോഡില്‍ താമസക്കാരനും നമ്മുടെ നാട്ടുകാരന്റെ മകന്റെ മകനുമായ ഈ മനുഷ്യന്‍ വെളുക്കുന്നത് വരെ കഥകള്‍ പറഞ്ഞു നമ്മളോടൊപ്പം ആ വീട്ടു വാരാന്തയില്‍ കഴിച്ചു കൂട്ടി ,രാവില്‍ കുളിയും ജപവും ഒക്കെ കഴിഞ്ഞു അദ്ദേഹത്തെ മരണ വീട്ടില്‍ എത്തിക്കാനും ചടങ്ങുകളില്‍ പങ്കെടുപ്പിക്കാനും ആയി . പിറ്റേന്ന് അവരുടെ വണ്ടി കുഴിയില്‍ നിന്നു തള്ളി പുറത്താക്കി അവരെ വന്ന വഴിയെ തിരിച്ചു അയക്കുകയും ചെയ്തു അന്ന് കാലത്ത് ഇന്നത്തെ പോലെ മൊബൈലും മറ്റും ഇല്ലാത്തത് കൊണ്ട് പിന്നീട് വലിയ ബന്ധം ഒന്നും ഇല്ലായിരുന്നു അവര്‍ പോയി കഥ ഒരു ഘട്ടം അവസാനിച്ചു .
പക്ഷെ കഥ അങ്ങിനെ അവസാനിച്ചു കൂടല്ലോ ? നാട്ടിലെ കാള കളികള്‍ എല്ലാം അവസാനിപ്പിച്ചു ഞാന്‍ ഗള്‍ഫില്‍ വന്നു അങ്ങിനെ ഇവിടെ വലിയ കളികള്‍ ഒന്നും ഇല്ലാതെ പോകുന്ന കാലത്ത് നാട്ടില്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ സഹോദരന്‍ പറഞ്ഞു എനിക്ക് കുറച്ചു സാധനങ്ങള്‍ കാര്‍ഗോ ആയി നാട്ടില്‍ എത്തിക്കണം അത് നീ പോകുമ്പോള്‍ നിന്റെ പേരില്‍ കൊച്ചിയില്‍ അയക്കാം അവിടെ പോര്‍ട്ടില്‍ പോയി ക്ലിയര്‍ ചെയ്‌താല്‍ മതി അന്ന് ഇന്നത്തെ പോലെ അല്ല ഷിപ് കാര്‍ഗോ വലിയ ചുറ ആണ് അത് ക്ലിയര്‍ ചെയ്യുക എന്നത് വല്ലാതെ കുനഷ്ട്ടു പിടിച്ച പണി ആണ് . അത് അന്ന് കാലത്ത് കാര്‍ഗോ അയച്ചിട്ടുള്ളവര്‍ക്ക് അറിയാം ഞാന്‍ ഒരു ജീ പ്പ് പിടിച്ചു കൊച്ചിയില്‍ കാര്‍ഗോ സെക്ഷനില്‍ എത്തി രാവിലെ മുതല്‍ തുടങ്ങിയ നെട്ടോട്ടം പന്ത്രണ്ടു മണിയായിട്ടും ശരിയായില്ല ആ പേപ്പര്‍ ഇല്ല ഈ പേപ്പറില്‍ പറഞ്ഞ സാധനം ക്ലിയര്‍ അല്ല തുടങ്ങി ഒരു കൂട്ടം പ്രശ്നനഗല്‍ .തല്‍ക്കാലം പരിപാടി നിര്‍ത്തിവച്ചു പോകാം എന്ന് ആലോചിച്ചുപോയി . അങ്ങിനെ ചായ കുടിക്കാം എന്ന് കരുതി കാന്റീന്‍ തിരക്കി നടന്നു അവിടെ ചെന്നപ്പോള്‍ ! അവിടെ സുന്ദരി ആയ ഒരു സ്ത്രീ എന്നെ നോക്കുന്നു അവര്‍ വേറെ ആളോട് സംസാരിക്കുകയാണ് .കാന്റീന്‍ വാതിലില്‍ വച്ചു എന്നോട് നില്‍ക്കാന്‍ പറഞ്ഞു ഞാന്‍ നിന്നു അവര്‍ എന്നോട് ചോദിച്ചു ഉമര്‍ ആണോ എന്ന് . ഞാന്‍ അന്തം വിട്ടു എന്നെ അറിയുന്ന ഒരാള്‍ അതും സ്ത്രീ ഇവിടെയോ ? ഞാന്‍ ഞാന്‍ അത്രയും പ്രശസ്താണോ ? അത് കണ്ടിട്ട് ആണ് എന്ന് തോന്നുന്നു അവര്‍ ചിരിച്ചു എന്നിട്ട് പറഞ്ഞു നിങ്ങള്‍ ഉമര്‍ ആണ് എന്ന് എനിക്ക് സംശയം ഇല്ല , ഞാന്‍ പറഞ്ഞു എനിക്കും , പിന്നെ അവരെ കുറിച്ചു ഒന്നും പറയാതെ എന്തിനു വന്നു എന്നും മറ്റും തിരക്കി അപ്പോഴും ഞാന്‍ അന്തക്കെടില്‍ തന്നെ .എനിക്ക് അവര്‍ ആര് എന്ന് ചോദിക്കാന്‍ ഇടം കിട്ടുന്നതിനു മുന്‍പ് ഇയാളെ എന്റെ ഓഫീസില്‍ പറഞ്ഞു അയക്കൂ എന്ന് മറ്റേ ആളോട് പറഞ്ഞു അവര്‍ നടന്നു അകന്നു . ഞാന്‍ ചായ കുടിച്ചു അയാളോട് ഒപ്പം അവരുടെ ഓഫീസിന്റെ പടി കയറി അവര്‍ അവിടെ ഉയര്‍ന്ന ഒരു പോസ്റ്റില്‍ വര്‍ക്ക് ചെയ്യുന്നു എന്ന് മനസ്സിലായി അവിടെ എത്തിയപ്പോള്‍ അവരെന്നോട് ഇരിക്കാന്‍ പറഞ്ഞു എന്നിട്ട് ചോദിച്ചു നിങ്ങള്ക്ക് എന്നെ മനസ്സിലായോ ? ഉത്തരവും അവര്‍ പറഞ്ഞു ഇല്ല എന്ന് എനിക്ക് അറിയാം . എന്നിട്ട് ആ പഴയ കഥ എന്നെ ഓര്‍മ്മപ്പെടുത്തി അന്ന് മഴ നനഞു വിറച്ചു പോയ പെണ്‍കുട്ടി ആയിരുന്നു അത് . അവര്‍ പഠിച്ചു വലുതായി ഇവിടെ ഒരു ആഫീസര്‍ പദവിയില്‍ ഇരിക്കുന്നു എന്നിട്ട് എന്റെ പേപ്പര്‍ വാങ്ങി നോക്കി .എന്നിട്ട് ആരെയൊക്കെയോ ഇനെര്‍ കോമില്‍ വിളിച്ചു നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് ഞങ്ങള്‍ പിന്നെ ഓരോ വിശേഷങ്ങള്‍ പറഞ്ഞു ഇരിക്കവേ ഒരാള്‍ വന്നു പറഞ്ഞു മാഡം റെഡി അവര്‍ താഴെ വന്നു ആ ഉരുകി ഒലിക്കുന്ന ആസ്ബട്ടാസ് ഷീറ്റിനു അടിയില്‍ നിന്നു എല്ലാം പത്തു മിനിട്ട് കൊട് ശരിയാക്കി എന്റെ വണ്ടിയില്‍ സാധനം ലോഡു ചെയ്യാന്‍ ഏര്‍പ്പാട് ആക്കി ഞാന്‍ നന്ദിപോലും പറയാന്‍ ആകാതെ നില്‍ക്കുമ്പോള്‍ .അവര്‍ എന്നോട് പറഞ്ഞു അച്ഛന്‍ മരിച്ചു മരിക്കുന്നതുവരെ നിങ്ങളെ കുറിച്ചു പറയുമായിരുന്നു അന്ന് നിങ്ങളെ കണ്ടതുപോലെ അല്ല തടിച്ചു മാറിപ്പോയി പക്ഷെ നിങ്ങള്‍ എന്നും ആരാത്രിയില്‍ കണ്ടതുപോലെ മനസ്സില്‍ നിലനില്‍ക്കുന്നു .എത്ര മാറിയാലും നിങ്ങളെ ഞാന്‍ തിരിച്ചറിയും തീര്‍ച്ച .ഇന്ന് ഈ കുടവയറും കഷണ്ടിയും ഒക്കെ ആയ എന്നെ അവര്‍ തിരിച്ചറിയുമോ എന്തോ എനിക്കറിയില്ല .ഒരു പക്ഷെ തിരിച്ചരിയുമായിരിക്കും കാരണം അവര്‍ ശരിക്കും പ്രൊഫഷനല്‍ ആണ് . ബു ദ്ധി മതിയും ,ഇതൊരു കൊടുക്കല്‍ വാങ്ങലിന്റെ കൊച്ചു കഥ ആണ് ഞാന്‍ ഒനും ഒത്തു ക്കി പറയാത്ത ആള്‍ ആകുക കൊണ്ട് നീണ്ടു പോയത് ആണ് ക്ഷമിക്കുക കൊല്ലത്ത്എന്നല്ല കൊച്ചിയിലും കണ്ണൂരും നാം കൊടുക്കുന്നത് ഇത്തിരിനന്മ ആണ് എങ്കില്‍ നമുക്ക് അത് എവിടെ നിന്നു എങ്കിലും തിരിച്ചു കിട്ടും കാരണം എല്ലാ മനുഷ്യരും നല്ലവര്‍ ആണ് .
എന്നെ നിങ്ങള്ക്ക് അറിയുമോ എന്ന് അറിയില്ല എന്നാല്‍ നിങ്ങളില്‍ ചിലരെ എനിക്ക് അറിയാം .ഈ അറിവുപരിമിതമാണ് എന്നും എനിക്കറിയാം ,എനിക്ക് അറിവ് പരിമിതം ആണ് എന്നും അറിയാം അപ്പോള്‍ നിങ്ങളെ അടുത്തറിയാന്‍, അറിവിനെ അറിയാന്‍ അറിവുള്ളവരെ അറിയാന്‍ ആയി ആണ് ഞാന് ഇവിടെ ശ്രമിക്കുന്നത് , അപ്പോള്‍ എന്നെ അറിയാന്‍ ആയി ഇവിടെ വരിക നിങ്ങളെ അറിയാന്‍ എന്ന് അനുവദിക്കുക ,എന്ത് പറയുന്നു നമുക്ക് തുടരാമോ ?
Sunday, 31 October 2010
Friday, 29 October 2010
പ്രാഞ്ചി ഏട്ടന്‍
മലയാള സിനിമ കണ്ടിട്ട് കുറെ നാളുകള്‍ ആയി . പൊതുവേ നിലവാരം കുറഞ്ഞ സിനിമകള്‍ മാത്രമേ കാണാന്‍ ഉള്ളൂ എന്നത് കൊണ്ടും സമയ ക്കുറവും ഒക്കെ ആണ് കാരണം , എങ്കിലും ഇന്നലെ ഒരു മലയാള സിനിമ തിയറ്ററില്‍ പോയി കണ്ട കാര്യം നിങ്ങളു മായി പങ്കുവയ്ക്കാം എന്ന് തോന്നി ഒരുമഹത്തായ സിനിമ ഒന്നും അല്ല .പക്ഷെ സിനിമ കണ്ടു ഇറങ്ങുമ്പോള്‍ നിങ്ങള്‍ ഒരു സിനിമ കണ്ടു എന്ന സംത്രപ്തി അതില്‍ നിന്നു ലഭ്യം ആവും എന്ന് ഞാന്‍ കരുതുന്നു . അത്തരം ഒരു സിനിമ ആണ് പ്രാഞ്ചി ഏട്ടന്‍ എന്ന രഞ്ജിത്ത് സിനിമ
തുട ക്കത്തിലെ പറഞ്ഞു വല്ലാതെ കലാമൂല്യം ഒന്നും ഉള്ള സിനിമ അല്ല പ്രാഞ്ചിയേട്ടന്‍ എങ്കിലും ഇത്തിരി നല്ല സീനുകളും ഒഴുക്കുള്ള തിര ക്കതയും നല്ല നിലവാരം ഉള്ള കോമഡി സീനുകളും ഒതുക്കം ഉള്ള സംഭാഷണവും മിതം ആയ അഭിനയവും ആയി നമ്മെ രസിപ്പിക്കാന്‍ ഈ ചിത്രത്തിന് ആവുന്നു എന്ന് നിസ്സംശയം പറയാം , വളരെ വിപുലം ആയ സന്നാഹങ്ങളോ ത്രസിപ്പിക്കുന്ന രംഗങ്ങളോ തട്ടു പൊളിപ്പന്‍ ടയലോഗോ അടിപൊളി പാട്ടുകളോ ഇല്ലാതെ തന്നെ ഒരു കമെഴ്സി യല്‍ സിനിമ ആളുകളെ രസിപ്പിക്കും പിടിച്ചു ഇരുത്തും എന്നതിന് ഉത്തമ ഉദാഹരണം ആണ് ഈ സിനിമ , ഇടയ്ക്കു ഒരു പാട്ടും അതില്‍ ആടാന്‍ തക്കവണ്ണം ഒരു നടിയും ഇല്ലാത്തതിന്റെ കുറവ് തീര്‍ക്കാന്‍ എന്നോണം ചെറിയ പാട്ട് സീന്‍ വരുന്നത് ഒഴിച്ചാല്‍ കാഴ്ച്ചക്കാരനെ തീരെ ബോറടിപ്പിക്കാതെ സിനിമ മുന്നോട്ടു പോകയും ചെയ്തു . നിങ്ങളില്‍ പലരും ഇതിനകം തന്നെ സിനിമ കണ്ടു കാണും എന്നത് കൊണ്ട് വളരെ വിശദം ആയി ഈ സിനിമയുടെ കഥ ഇവിടെ പറയേണ്ടത് ഉണ്ട് എന്ന് തോന്നുന്നില്ല .എങ്കിലും ഒരു രത്ന ചുരുക്കം നല്‍കാം
ത്രശൂര്‍ നഗരം കേന്ദ്രീകരിച്ചു ബിസിനസ്സ് നടത്തുന്ന ഫ്രാന്‍സിസ് എന്ന പ്രാഞ്ചിയെട്ടന്‍ സ്വന്തം പേരിനോട് ചേര്‍ന്ന് കിട്ടിയ വാല്‍ ആയ അരി പ്രാഞ്ചി [അരികച്ച വടക്കാരന്റെ മകന്‍ ആകുകയാല്‍ ] എന്ന പേരിനാല്‍ അനുഭ വിക്കുന്ന അപകര്‍ഷവും അതോടു അനുബന്ധിച്ചു ആത്മ സംഘര്‍ഷവും ഒക്കെ വളരെ മിതമായ അഭിനയത്തികവോടെ മമ്മൂട്ടി എന്ന നടനിലൂടെ പറയുകയാണ് രണ്ജിത്ത് എന്ന അസംവിധായകന്‍ . പൊതുവേ ഇത്തിരി പൊങ്ങച്ചവും ഏറെ നന്മയും നസ്രാണി പരിവേഷവും ഒക്കെ പേറുന്ന ഫ്രാന്‍സിസിനെ ഈ പേര് വരുത്തുന്ന അപമാനങ്ങളില്‍ നിന്നു രക്ഷിക്കുക എന്ന ലകഷ്യത്തോടെ പത്മ വാര്‍ഡു കിട്ടും എന്ന് വരെ പറഞ്ഞു പ്രലോഭിപ്പിക്കയും .അതിനായി കോടി ക്കണക്കിന് രൂപ വരെ നഷ്ട്ടപ്പെടുത്തുകയും ഒക്കെ ചെയ്യുന്ന മേനോന്‍ എന്ന ഇന്നസെന്റിന്റെ കഥാപാത്രവും ഉന്നതരുടെ ജീവിതത്തിലെ പരാലിസുകള്‍ പോലെ കാണപ്പെടുന്ന കുറെ കഥാപാത്രങ്ങളും ഒക്കെ ചേര്‍ന്ന് സ്രഷ്ട്ടിക്കുന്ന തമാശയും ഗൌരവവും ഒക്കെ ചേര്‍ന്ന ഒരു സാധാരണ ഫിലിം തന്നെയാണ് .തുടക്കവും ഒടുക്കവും ഇത്തിരി ഫാന്റസിയുടെ മേമ്പൊടി ചെര്ര്‍ത്തു രഞ്ജിത്ത് പറഞ്ഞിരിക്കുന്നത് . കഥയിലേക്ക് പൊളി എന്ന പത്താം ക്ലാസ്സ് വിദ്യാര്‍ഥി കടന്നു വരുന്നതോടെ ചിത്രം അതുവരെ തുടരുന്ന രസം എന്നത്തില്‍ നിന്നു മാറി ഗൌരവമാര്‍ന്ന ഒരു ഹ്യൂമന്‍ സ്റൊരിയിലേക്ക് പരിവര്‍ത്തിക്കയും സമൂഹത്തില്‍ നാം ശ്രദ്ധിക്കാതെ കിടന്ന ഒരു വിഷയത്തെ നമ്മുടെ ബോധാമാണ്ടാലത്തിലേക്ക്ബോധ മണ്ഡലത്തില്‍ കൊണ്ട് വരികയും ചെയ്യുന്നു . പഠിത്തത്തില്‍ പിന്നാക്കം എങ്കിലും അതി ബുദ്ധിമാന്‍ ആയ പൊളി എന്ത് കൊണ്ട് പരീക്ഷയില്‍ തോറ്റു എന്ന അന്വഷണം പോളിയുടെ സ്പോന്‍സര്‍ ആയ പ്രാഞ്ചിയെ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു കുട്ടിയുടെ ജീവിത യാഥാര്‍ത്യത്തിലേക്ക് നയിക്കുന്നു .
ആയാഥാര്‍ത്ഥ്യം അയാളെ അടിമുടി ഉലക്കുകയും അതില്‍ നിന്നു സ്വന്തം നന്മ പോങ്ങച്ഛത്താല്‍ മറക്കപ്പെടുന്നു എന്ന ഭോ ധ്യത്തില്‍ എത്തിക്കുകയും മനുഷ്യനില്‍ തന്നെയാണ് പുണ്ണ്യവാലര്‍ കുടികൊള്ളുന്നത് എന്ന സത്യം തിരിച്ചറിയുകയും ചെയ്യുന്നു . തുടക്കത്തില്‍ തന്നെ സ്വന്തം തറവാട്ടിലെ മരിച്ചടക്കപ്പെട്ട തലമുറകളുമായി സംവദിച്ചു കൊണ്ട് പള്ളിമേടയില്‍ എത്തുന്ന പ്രാഞ്ചി അവിടെ സെന്റ് ഫ്രാന്‍സിസ് അസീസിയുടെ പ്രതിമ ജീവന്‍ വച്ചു വന്നു തനി തൃശൂര്‍ ഭാഷയില്‍ സംസാരിക്കുന്നതായി ഒരു ഹാലൂസനെഷനില്‍ എത്തുകയും അദ്ദേഹത്തോട് കഥപറയുന്നു എന്നരീതിയില്‍ ആണ് തിരക്കഥ മുന്നേറുന്നത് .തമാശക്ക് വേണ്ടി തമാശ സ്രഷ്ട്ടിക്കയോ , വള്ഗാരിട്ടി തോന്നുകയോ ഒരിടത്തും ഉണ്ടാവുന്നില്ല . മേനോന്‍ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച ഇന്നസെന്റു ലേശം മിതത്വ കുറവ് കാട്ടിയോ എന്ന സംശയം ഒഴിച്ചാല്‍ ബാക്കി ഓരോ നടീനടന്മാരും അവരവരുടെ റോളുകള്‍ ഭംഗിയായി തന്നെ ചെയ്തു . പ്രതേകിച്ച്ചു പുണ്ണ്യ വാളന്‍ ആയി അഭിനയിച്ച നടന്‍ വളരെതന്മയത്വത്തോടെ തന്നെ തന്റെ ഭാഗം ചെയ്തു .രൂപം കൊണ്ടും കഥാ പാത്രത്തോട് നീതിപുരത്താന്‍ ആയി . മേകപ്പില്‍ പ്രതേകിച്ച്ചു കഷണ്ടി തീര്‍ത്തതില്‍ ചെറിയ അപാകത കാണാനും ഉണ്ട് . കുറച്ചു സമയത്തേക്ക് മാത്രം സ്ക്രീനില്‍ ഉള്ള സിദ്ധീഖും ജഗതിയും അവരുടെ ഭാഗം വളരെ നന്നാക്കുകയും ചെയ്തു .കുശ്ഭുവിനു വലുതായി ഒന്നും ചെയ്യാന്‍ ഇല്ലാത്തത് കൊണ്ട് അത് പ്രതേകം എടുത്തു പറയുന്നില്ല എന്ന് മാത്രം .ശുഭ പര്യവസായി ആയ ഈ ചിത്രം പറ്റുമെന്നാല്‍ തിയറ്ററില്‍ തന്നെ ചെന്ന് കാണുക എന്ന നിര്‍ദേശത്തോടെ രസഗുരു ലഘു ഗുരു ചക്ക ക്കുരു

Saturday, 23 October 2010
ഒരു അഗമ്യ ഗമനത്തിന്റെ കഥ
പഴയ ഒരു കഥ പറയാം ഒരു അഗമ്യ ഗമനത്തിന്റെ കഥ .ഹൈ സ്ക്കൂള്‍ കാലം കഴിഞ്ഞു ഇത്തിരി നിഷേധവും മറ്റുമായി നടക്കുന്ന കാലം .പ്രതേകിച്ച്ചു ഒന്നും ചെയ്യാനില്ല കൂട്ട് കൂടി അലഞ്ഞു നടക്കുക വൈകുന്നേരം വായനശാലയില്‍ പോയി ഇരിക്കുക രാത്രി വൈകി വീട്ടില്‍ എത്തുക തുടങ്ങി നാട്ടില്‍ എവിടെ ചെണ്ടക്കോല്‍ വീഴുന്നുവോ അവിടെ അലഞ്ഞു വീട്ടില്‍ വൈകി എത്തി വഴക്ക് കേള്‍ക്കുക , ഇതൊക്കെ ആണ് ആകാലത്തെ പ്രധാന പരിപാടികള്‍ എങ്കിലും കൃഷിക്കാര്‍ ആകുക കൊണ്ട് ക്രഷിയുമായി ബന്ധപ്പെട്ട ജോലികളില്‍ സഹായിക്കയും ചില്ലറ മേല്നോട്ടങ്ങള്‍ വഹിക്കുകയുമൊക്കെ ചെയ്യും .അങ്ങിനെ ചെയ്യുന്നത് കൊണ്ട് ഒരു മെച്ചം ഉണ്ട് . എങ്ങോട്ട് എങ്കിലും യാത്ര ചെയ്യാന്‍ വേണ്ടി ഉള്ള കരുതല്‍ ധനം ഈ മേല്നോട്ടത്തിനും സഹായത്തിനും ഫീസ് ആയി കയ്യില്‍ വരും .ആകാലത്തെ മിക്ക ദീര്‍ഘ യാത്രകളും അങ്ങിനെ ആണ് സംഘടിപ്പിച്ചിരുന്നത് .പ്രതേകിച്ച്ചു തേങ്ങ വെട്ടി ക്കഴിഞ്ഞാല്‍ ...
പറഞ്ഞല്ലോ ക്രഷിയുമായി ബന്ധപ്പെട്ട ജീവിതം ആയതു കൊണ്ട് പശുക്കളും ഉരുക്കളും ഒക്കെ വീട്ടിലെ അംഗങ്ങള്‍ ആയിരുന്നു .പണിക്കാര്‍ അവധി ആകുന്ന ദിവസങ്ങളില്‍ ഇവയെ പരിപാലിക്കേണ്ട ചുമതല പലപ്പോഴും വന്നു ചേരും തീറ്റ കൊടുക്കുക ചിലപ്പോള്‍ കറവയും തൊഴുത്ത് വ്ര്‍ത്തി ആക്കലും ഒക്കെ വന്നു ചേരും .അതൊക്കെ സന്തോഷ പൂര്‍വ്വം തന്നെ ചെയ്യുകയും ചെയ്യും .അത് വര്‍ഗ സ്നേഹം മൂലം ആയിരിക്കും ഞാനും അവയും ഒരേ വര്‍ഗം ആണ് എന്ന തിരിച്ചറിവില്‍ നിന്നുളവായ വര്‍ഗ ബോധത്താല്‍ ഉള്ള സ്നേഹം ആകണം അത് .പക്ഷെ രണ്ടു കാളകള്‍ അവര്‍ എന്നെ ഒരിക്കലും അവരുടെ വര്‍ഗം ആണ് എന്ന് തിരിച്ചറിഞ്ഞില്ല .ഞാന്‍ വൈകി വീട്ടില്‍ എത്തുമ്പോള്‍ അത് തിരിച്ചറിഞ്ഞു അമറുകയും അടുത്തെങ്ങാന്‍ കിട്ടിയാല്‍ കുത്താന്‍ ആയി കുതിച്ചു വരികയും ചെയ്യുമായിരുന്നു . അത് കൊണ്ട് അവയോടു വലിയ ചങ്ങാത്തം ഇല്ലായിരുന്നു .ആകൂറ്റന്മാരെ എല്ലായെപ്പോഴും തലപ്പുലയന്‍ കുമാരേട്ടന്‍ കൈകാര്യം ചെയ്തു .എന്തോ വീട്ടില്‍ മറ്റു ആരുമായും ഒരു കോമ്പ്രമൈസിനും അവ ഒരുക്കം അല്ലായിരുന്നു . ഇത്തിരി അടുപ്പം ഉമ്മയോട് ആയിരുന്നു .എന്നെ അവര്‍ ഏറ്റവും കടുത്ത ശത്രു പക്ഷത്തു നിര്‍ത്തി . പിന്നീട് അവയെ പരിപാലിക്കുക വിഷമം ആയപ്പോള്‍ മറ്റാര്‍ക്കോ കൈമാറി .
അങ്ങിനെ ഒരു മഴ പെയ്തൊഴിഞ്ഞ കാലത്ത് വീട്ടിലെ അരുമ മ്ര്‍ഗം ആയ പശു സുന്ദരി രാവിലെ അമറാന്‍ തുടങ്ങി അതിനര്‍ത്ഥം ഇന്നലെ രാത്രി കള്ള് അടി കൂടി പ്പോയതിനാല്‍ കുമാരേട്ടന്‍ എത്തിയിട്ടില്ല എന്നാണു അപ്പോള്‍ ഇന്നത്തെ കറവ പെങ്ങളോ ഞാനോ നിര്‍വഹിക്കണം . ഞാന്‍ വളരെ വൈകി വന്നു മൂടി പ്പുതചച്ചു കിടക്കുകയാല്‍ എന്നെ വിളിച്ചാല്‍ ശരിയാവില്ല എന്ന് അവര്‍ക്ക് അറിയാം അത് കൊണ്ട് കറവ യും തീറ്റ ഇടലും ഒക്കെ പെങ്ങള്‍ തന്നെ നിര്‍വഹിച്ചിരിക്കണം അത് കൊണ്ട് പശു സുന്ദരി ഇപ്പോള്‍ കരച്ചില്‍ നിര്‍ത്തി , ഞാന്‍ വീണ്ടും പുത പ്പിനുള്ളില്‍ തന്നെ ചുരുണ്ട് കൂടി ഒരു പത്തു മണിവരെ .അത് കഴിഞ്ഞു . പ്രാഥമിക കാര്യങ്ങള്‍ ഒക്കെ കഴിഞ്ഞു പുസ്തകങ്ങളുമായി സല്ലപിക്കാന്‍ തുടങ്ങുമ്പോള്‍ ഉമ്മ വന്നു പറഞ്ഞു നിനക്ക് ഈ പുസ്തകവുമായി ഇങ്ങിനെ കുത്തിയിരിക്കുന്നതിനു പകരം ആ പശുവിനെ കൊണ്ടുപോയി ഇത്തിരി പച്ച കിട്ടുന്ന എവിടെയെങ്കിലും കൊണ്ട് പോയി ഒന്ന് മേയ്ച്ച്ചാല്‍ എന്താ ..ആ മേയിക്കുന്നതിനിടയില്‍ നിന്റെ പത്തു കിത്താബു ഓത്തും നടക്കുമല്ലോ എന്റെ വായനാ ശീലത്തെ പത്തു കിത്താബു ഓതുക എന്നാണ് ഉമ്മ പറയുക .എന്റെ കണ്ണിനു കാഴ്ച്ച കുറഞ്ഞത് ഇങ്ങിനെ നിരന്തരം ഒത്തു നടത്തിയിട്ടാണ് എന്നാണു ഉമ്മ പറയുക . എന്തോ നല്ല മൂഡു ആയത് കൊണ്ട് ഞാന്‍ ഉമ്മയുടെ നിര്‍ദ്ദേശം സ്വീകരിച്ചു . ചെന്ന് പശുവിനെ തെങ്ങിന്‍ മൂട്ടില്‍ നിന്നു അഴിച്ച്ചതും കാര്യം മനസ്സിലായത് പോലെ പശുണി വളരെ ദ്രതിയില്‍ വച്ചു പിടിച്ചു നേരെ വീടിനു അടുത്തുള്ള കാവിലേക്കു . ഞാന്‍ തെളിക്കാന്‍ ഒന്നും പോയില്ല നടന്ന വഴിയെ തെളിച്ചു . ഈ നടന്ന വഴിയെ തെളിക്കുക എന്ന പ്രയോഗം ഇടയ്ക്കു ഉമ്മ നടത്തുന്നതാണ് തെളിച്ച വഴിയെ നടന്നില്ലെങ്കില്‍ പിന്നെന്താ ചെയ്യുക നടന്ന വഴിയെ തെളിക്കുക എന്ന് . ഇങ്ങിനെ ആയിരം പഴംചൊല്ലുകളുടെ ശേഖരം അവരുടെ കയ്യില്‍ ഉണ്ടായിരുന്നു മനസ്സില്‍ .
അങ്ങിനെ മുന്നില്‍ ഗോമാതാവും പിന്നില്‍ ഞാനുമായി കാവിനകത്തു എത്തി കാവ് ഇന്നുമുണ്ട് പാല മരങ്ങളും പനയും വള്ളികളും കാട്ടു ചെമ്പകവും ഒക്കെ ആയി നിബിഡ വനമായി തന്നെ കാവ് നില നില്‍ക്കുന്നു . എന്നാണു ആടുനിക ഭക്ത
ശിരോമണി കള്‍ അത് ഫൈവ് സ്റ്റാര്‍ പദവി ഉള്ള ക്ഷേത്രം ആക്കി മാറ്റി നശിപ്പിക്കുക എന്നറിയില്ല ഇന്ന് അവിടത്തേക്ക് ഒരു നല്ല റോഡു കാണാന്‍ ഉണ്ട് നേരത്തെ വലിയ കുണ്ടനിടവഴി താണ്ടിയാണ് തണുപ്പിന്റെയും ഇരുട്ടിന്റെയും കേന്ദ്രം ആയ കാവില്‍ എത്താന്‍ ആവുക . കാവിലെത്തിയ്തും ശ്രീമതി പശുണി വള്ളി പടര്‍പ്പിനിടയില്‍ തല ഇട്ടു പടര്‍പ്പന്‍ പുല്ലുകളും മറ്റും വലിച്ചു പറിച്ചു തിന്നാല്‍ തുടങ്ങി . ഞാന്‍ എന്റെ പുസ്തകവുമായി കിഴക്ക് ഭാഗത്ത് ഉള്ള പീഠം പോലെ തോന്നുന്ന കല്കെട്ടില്‍ കയറി ഇരിപ്പ് ഉറപ്പിച്ചു അത് പഴയ കാലത്തെ ബലി തറയോ മറ്റോ ആണ് . ഒരാള്‍ക്ക് നീണ്ടു നിവര്‍ന്നു കിടക്കുകയും ചെയ്യാം . അങ്ങിനെ ഞാന്‍ വായനയിലും ഗോമതി തീറ്റയിലും വ്യാപ്രതം ആയിരിക്കെ .സമയം പോയത് അറിഞ്ഞില്ല ഏകദേശം മധ്യാന്ഹം കഴിഞു എന്ന് തോന്നുന്നു .എനിക്ക് നല്ല മയക്കം വന്നു ഞാന്‍ നീണ്ടു നിവര്‍ന്നു കിടന്നു . അപ്പോഴാണ് എവിടെ നിന്നോ ഉള്ള ഈച്ചകളും പ്രാണികളും ഒക്കെ ശല്യം ആയതു .ഞാന്‍ ഉടുത്തിരിക്കുന്നത് ഒരു പഴയ ഡബിള്‍ മുണ്ട് ആണ് അത് നിവര്‍ത്തി തല വഴി മൂടി ഞാന്‍ നിവര്‍ന്നു കിടന്നു . അപ്പോള്‍ കിടത്തം സുഖം ഈ ച്ചകളുടെ ശല്യം ഇല്ലാതെ നല്ല മയക്കം . അങ്ങിനെ ചില സ്വപ്ങ്ങള്‍ ഒക്കെ കണ്ടു കിടക്കവേ പെട്ടെന്ന് ഒരു നിലവിളി ഹെന്റെ അള്ളോ എന്നോ അമ്മെ എന്നോ ഉള്ള നിലവിളിയും ഓട്ടവും കേട്ടു ഞാന്‍ ചാടി എണീറ്റ് എനിക്ക് ഒന്നും മനസ്സിലായില്ല . പശു ആണെങ്കില്‍ ബ ഹളം കേട്ടു വരണ്ടു കാവിനു പുറത്തേക്ക് ഓടി ക്കഴിഞ്ഞിരുന്നു .എന്താണ് സംഭവിച്ചത് എന്നറിയാതെ തരിച്ചു നില്‍ക്കാനേ എനിക്ക് ആയുള്ളൂ .പശു എന്തയാലും വീട്ടില്‍ എത്തിക്കൊള്ളും എന്ന് എനിക്ക് അറിയാം അത് കൊണ്ട് ആഭാഗം ഞാന്‍ ശ്രദ്ധിച്ചില്ല കുറച്ചു കഴിഞ്ഞു സ്ഥല കാല ബോധത്തിലേക്ക് വന്ന ഞാന്‍ ,ഡബിള്‍ മുണ്ട് നേരെ ഉടുത്തു കാവിനുള്ളില്‍ ഒരു സെര്‍ച്ചു നടത്തി അപ്പോള്‍ ...
ഒരു മുളം കൂട്ടത്തിനു പിന്തിരിഞ്ഞു ഒരു നഗ്നയായ സ്ത്രീരൂപം തല മുട്ടുകള്‍ ക്കിടയില്‍ തിരുകി കൂനി കൂടി ഇരിക്കുന്നു കിതക്കുന്നു .നല്ല കറുത്തു മിന്നുന്ന ഉടല്‍ കടഞ്ഞെടുത്ത ശരീരം ശരിക്കും ക്രഷ്ണ. പിറകില്‍ നിന്നു എനിക്ക് ആളെ തിരിച്ചറിയാന്‍ ആയില്ല വല്ല ഭ്രാന്തിയോ യക്ഷിയോ ആണെന്ന പേടി കൊണ്ട് അടുത്തു പോകാനും വയ്യ . ഒടുവില്‍ ധൈര്യം സംഭരിച്ചു ഞാന്‍ ചോദിച്ചു നീ ആരാണ് എന്താണ് അവിടെ ചെയ്യുന്നത് ? പക്ഷെ ആപൊസിഷനില്‍ നിന്നു അത് ചലിക്കയോ എന്തെങ്കിലും പറയുകയോ ചെയ്യുന്നില്ല ഒന്നുകില്‍ കിതക്കുകയോ കരയുകയോ ചെയ്യുക യാണ് . അവസാനം എനിക്ക് ക്ഷമ കേട്ടു .ഞാന്‍ ഉടുത്തിരുന്ന മുണ്ട് അതിനെ നേര്‍ക്ക് ഉരിഞ്ഞു എറിഞ്ഞിട്ടു പറഞ്ഞു ഇത് ഉടുക്ക് പിശാചേഎന്ന് . ഞാന്‍ ദിഗംബരന്‍ അല്ല കേട്ടോ വലിയ ട്രൌസര്‍ അടിയില്‍ ഉണ്ട് ഷര്‍ട്ടും ഇട്ടിട്ടുണ്ട് അതാണ് ധൈര്യത്തില്‍ മുണ്ട് ഉരിഞ്ഞത് . അത് കിട്ടിയപ്പോള്‍ ആ പെണ്ണ് ഒന്ന് ചലിച്ചു പിറകിലേക്ക് തിരിയാതെ തന്നെ തുണി വാരി ച്ചുറ്റി അപ്പുറത്തേക്ക് മരച്ചുവട്ടില്‍ പാവാടയും ലുന്ഗിയും ഉടുപ്പും കിടന്ന ഇടത്തേക്ക് ഒരോട്ടം എന്നിട്ട് ദ്രതിയില്‍ അതൊക്കെ വലിച്ചു കയറ്റി ഓടിപ്പോകാനുള്ള ശ്രമം ആണ് .അപ്പോഴാണ് തുണി ഒക്കെ അവിടെ ഉരിഞ്ഞിട്ടതും .ആളെയും ശരിക്ക് കാണുന്നത് അവള്‍ ഞാന്‍ ഇടയ്ക്കു ഒളി കണ്ണിട്ടു നോക്കാറുണ്ടായിരുന്ന സീത ആണ് [പേര് ഒറിജിനല്‍ അല്ല ] പക്ഷെ അവളെ ഓടിപ്പോകാന്‍ ഞാന്‍ സമ്മതിച്ചില്ല തടഞ്ഞു വച്ചു
എന്നിട്ട് ക്രോസ്സ് വിസ്താരം തുടങ്ങി എന്തിനു അവിടെ വന്നു ആരുടെ ഒപ്പം വന്നു എന്തിനാണ് തുണി ഉരിഞ്ഞത് , ആരാണ് ഹെന്റെ അള്ളോ എന്ന് വിളിച്ചത് ആരാണ് അമ്മെ എന്ന് വിളിച്ചത് ? പക്ഷെ അവള്‍ ഒന്നും പറയുന്നില്ല മാത്രമല്ല വീണ്ടും തറയില്‍ കുത്തി ഇരുന്നു കരയാന്‍ തുടങ്ങി എനിക്കാണെങ്കില്‍ ഭയവും തോന്നി സാധാരണ കാവില്‍ ആരും വരില്ല .ഇനിയ്യീ പിശാചു കരയുന്നത് കേട്ടു വല്ലവരും എത്തി നോക്കിയാല്‍തീരും എല്ലാ മാനവും . എങ്കിലും ഞാന്‍ അവളോട് പറഞ്ഞു
കാര്യം പറയാതെ നിന്നെ ഞാന്‍ ഒരിഞ്ചു ചലിക്കാന്‍ സമ്മതിക്കില്ല അവസാനം അവള്‍ കാലു പിടിക്കാന്‍ ആഞ്ഞു എനിട്ട് പറഞ്ഞു . നിങ്ങള്‍ ആരോടും പറയരുത് ഞാന് നസീരിക്കാന്റെ കൂടെ വന്നത് ആണ് [പേര് വ്യാജം ] നസീരിക്ക പറഞ്ഞിട്ടാണ് മുണ്ട് ഉരിഞ്ഞത് മുണ്ട് ഉരിഞ്ഞു നിവര്‍ന്നപ്പോള്‍ ബലിക്കല്ലില്‍ വെളുത്ത എന്തോ കിടക്കുന്നത് കണ്ടു അയാള്‍ പതുങ്ങി ചെന്ന് നോക്കിയതാണ് നോക്കുമ്പോള്‍ ഒരു മയ്യിത്ത് കിടക്കുന്നു അത് കണ്ടതെ നിലവിളിച്ചു കൊണ്ട് കയ്യാല ചാടി മറിഞ്ഞു അയാള്‍ ഓടി ഞാന്‍ പേടിച്ചു എന്താണ് ചെയ്യേടത് എന്ന് അറിയാതെ അവിടെ ഇരുന്നു പോയത് ആണ് .ഞാന്‍ എന്റെ ജീവിതത്തില്‍ ഇതുപോലെ അട്ടഹസിച്ചു ചിരിച്ചിട്ടില്ല കാവില്‍ നിന്നു എന്റെ ചിരി കേട്ട വാവലുകളും പക്ഷികളും പറന്നു അകന്നു . പുറത്തു നിന്നു ആരെങ്കിലും കേട്ടിരുന്നു എങ്കില്‍ അത് ഭൂതം ചിരിക്കുന്നത് ആണ് എന്നോര്‍ത്തു ഓടി മാറിയേനെ . എന്റെ ചിരി കേട്ടു അന്തം വിട്ടു നിന്ന സീതയോട് ഞാന്‍ പറഞ്ഞു പൊട്ടി പെണ്ണേ അത് ഞാന്‍ ആയിരുന്നു ആ മയ്യിത്ത് . കേവലം ഒരു ശവം കണ്ടു നിന്നെ തനിച്ചാക്കി ഓടി പ്പോയ ആ ഹമുക്കിനെ മാത്രമേ നിനക്ക് സ്നേഹിക്കാന്‍ കണ്ടുള്ളൂ , അപ്പോള്‍ അവള്‍ പറഞ്ഞു നാണത്തോടെ സ്നേഹം ഒന്നുമില്ല അയാള്‍ അത് തരാം ഇത് തരാം എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ച്തു ആണ് . ഞാനും അതൊക്കെ തരാം നീ എന്നെ സ്നേഹിക്കുമോ ? അവള്‍ ഒന്നും മിണ്ടിയില്ല ഞാന്‍ അവളോട് പറഞ്ഞു . തല്‍ക്കാലം നീ പോ ,എന്റെ പശു എങ്ങോട്ടോ ഓടിപ്പോയി അതിനെ കണ്ടു പിടിക്കട്ടെ .വീട്ടില്‍ എത്തിയപ്പോള്‍ പശുണി അവിടെ ഉണ്ട് .
പിന്നീട് ഞാന്‍ ഈ മഹാ വിരുതന്‍ പനിച്ചു കിടക്കുന്നു എന്ന് കേട്ടു അയാളുടെ വീട്ടില്‍ കാണാന്‍ പോയി .അയാള്‍ പറഞ്ഞ കഥ തീര്‍ത്തും വെത്യസ്ഥം ആയിരുന്നു . അയാള്‍ കാവിനു പുറത്തുള്ള വഴിയില്‍ കൂടി നടക്കുമ്പോള്‍ മൂടി പ്പുതച്ച്ച ഒരു രൂപം വഴിയില്‍ കിടക്കുന്ന എന്നും അത് കണ്ടു പേടിച്ചു ഓടി എന്നും മുള്ളിലും മറ്റും വീണു ശരീരത്തില്‍ മുറിവ് പറ്റി എന്നും അതിനാല്‍ ആണ് പനി വന്നത് എന്നുമൊക്കെ ആണ് അയാളുടെ വിശദീകരണം .ചിരി അടക്കാന്‍ പാട് പെട്ട് ഞാന്‍ പുറത്തു ചാടി . എന്നിട്ട് ഞാന്‍ ചോദിച്ചു അങ്ങിനെ ആണെങ്കില്‍ നിങ്ങള്‍ ആളെ കൂട്ടി അവിടെ പരിശോദിക്കാത്തത് എന്ത് ? അപ്പോള്‍ പേടി കൊണ്ട് എനിക്ക് ഒന്നും തോന്നിയില്ല ഞാന്‍ വന്നു ഇവിടെ വീഴുകയായിരുന്നു എന്നാണു മറുപടി .കൂട്ടരേ ഇതാണ് പല പ്രേത കഥകളുടെയും നിജ സ്ഥിതി . ചിലര്‍ അവരുടെ കാര്യം സാധിക്കാന്‍ വേണ്ടി പ്രേത വേഷം കെട്ടുന്നു ചിലര്‍ ഇങ്ങിനെ ഭീതി കൊണ്ട് പ്രത്ത്തെ സ്രഷ്ട്ടിക്കുന്നു.

Wednesday, 20 October 2010
കരിഞ്ഞുപോകുകിലും പിരിഞ്ഞു പോകായ്ക
നിങ്ങള്‍ കരയുക
കണ്ണില്‍ നിന്നു തൂവുന്നകണ്ണീര്‍ കണങ്ങള്‍
എനിക്കായി കരുതി വയ്ക്കുക
ഞാനത് മുത്തും പവിഴവുമാക്കാം
നിങ്ങളുടെചെന്നിണം
സ്പടികപാത്രങ്ങളില്‍ നിറച്ചു
എനിക്ക് മുന്നില്‍ വയ്ക്കുക
ഞാനതിനാല്‍ സഹസ്ര ദള പത്മങ്ങള്‍ തീര്‍ക്കും
കണ്ണുകളിലെ നീല വര്‍ണ്ണം
എന്നിലേക്കവാഹിക്കാന്‍ അനുവദിക്കുക
ഭൂമിയുടെ ഹരിതകാന്തിയില്‍ ലയിപ്പിച്ചു
ഞാന്‍ കവിതപചച്ച തീര്‍ക്കും
പകരം നിങ്ങള്‍ക്കായി നല്‍കാന്‍
ഉന്മാദത്തിന്റെ ലഹരികുഭം മാത്രം
അക്ഷരം രാകി മിനുക്കിയ വാക്കുകള്‍ മാത്രം
കണ്ണില്‍ കുത്തികയറും പൊന്‍ സൂചി മാത്രം
എങ്കിലും പിന്നിപ്പറിഞ്ഞുപോയ ഒരു ഹ്രദയം
മിടിക്കുന്നു താള രഹിതമെന്നാലും
പ്രിയമോടെ നിങ്ങളില്‍ പ്രിയര്‍ക്കായി
കരുണാര്‍ദ്രരാം അരികള്‍ക്കായും
എങ്കില്‍ വരൂ തോളുകള്‍ ചേര്‍ത്തുവയ്ക്കൂ
കൈകള്‍ കോര്‍ത്തു നമുക്ക് നടക്കുക
തീക്കനല്‍ വിതറിയ പരുത്ത പാതകളില്‍
കരിഞ്ഞുപോകുകിലും പിരിഞ്ഞു പോകായ്ക
കണ്ണില്‍ നിന്നു തൂവുന്നകണ്ണീര്‍ കണങ്ങള്‍
എനിക്കായി കരുതി വയ്ക്കുക
ഞാനത് മുത്തും പവിഴവുമാക്കാം
നിങ്ങളുടെചെന്നിണം
സ്പടികപാത്രങ്ങളില്‍ നിറച്ചു
എനിക്ക് മുന്നില്‍ വയ്ക്കുക
ഞാനതിനാല്‍ സഹസ്ര ദള പത്മങ്ങള്‍ തീര്‍ക്കും
കണ്ണുകളിലെ നീല വര്‍ണ്ണം
എന്നിലേക്കവാഹിക്കാന്‍ അനുവദിക്കുക
ഭൂമിയുടെ ഹരിതകാന്തിയില്‍ ലയിപ്പിച്ചു
ഞാന്‍ കവിതപചച്ച തീര്‍ക്കും
പകരം നിങ്ങള്‍ക്കായി നല്‍കാന്‍
ഉന്മാദത്തിന്റെ ലഹരികുഭം മാത്രം
അക്ഷരം രാകി മിനുക്കിയ വാക്കുകള്‍ മാത്രം
കണ്ണില്‍ കുത്തികയറും പൊന്‍ സൂചി മാത്രം
എങ്കിലും പിന്നിപ്പറിഞ്ഞുപോയ ഒരു ഹ്രദയം
മിടിക്കുന്നു താള രഹിതമെന്നാലും
പ്രിയമോടെ നിങ്ങളില്‍ പ്രിയര്‍ക്കായി
കരുണാര്‍ദ്രരാം അരികള്‍ക്കായും
എങ്കില്‍ വരൂ തോളുകള്‍ ചേര്‍ത്തുവയ്ക്കൂ
കൈകള്‍ കോര്‍ത്തു നമുക്ക് നടക്കുക
തീക്കനല്‍ വിതറിയ പരുത്ത പാതകളില്‍
കരിഞ്ഞുപോകുകിലും പിരിഞ്ഞു പോകായ്ക
Tuesday, 19 October 2010
എന്‍ഡോ സള്‍ഫാന്‍
ഇന്നത്തെ പത്ര പത്ര വാര്‍ത്തയില്‍ ലോക വ്യാപകം ആയി എന്‍ഡോ സള്‍ഫാന്‍ നിരോധിക്കാന്‍ ഉള്ള നീക്കത്തെയും അതിനെതിരെ ഇന്ത്യ നടത്തുന്ന നെക്കത്തെയും കുറിച്ചു നിങ്ങള്‍ വായിച്ചുവോ ? എന്ത് കൊണ്ട് ഇന്ത്യ ഈ നീക്കത്തെ എതിര്‍ക്കുന്നു ലോക വ്യാപകം ആയി ഈ അപകട കരം ആയ ഒര്‍ഗാണോ ക്ലോറിന്‍ കംപൌണ്ട് ആയ അക്യുട്ട് ടോക്സിക്സിറ്റി [കടുത്ത മയക്കം ]ഉണ്ടാക്കുന്ന ഈ കളര്‍ രഹിത ദ്രാവകംനിരോധി ച്ചിരിക്കുന്നു യൂറോപ്പ് ആസ്ത്രേലിയ ന്യൂസിലാന്റ്ടു അനേകം ഏഷ്യന്‍ രാജ്യങ്ങള്‍ വെസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ അടുത്തകാലത്ത് ആയി അമേരിക്കയും .എന്നിട്ടും എന്ത് കൊണ്ട് ഇന്ത്യ നിരോധനത്തെ എതിര്‍ക്കുന്നു ? ബ്രസീല്‍ ഈ മരുന്ന് നിരോധിച്ചിട്ടില്ല എങ്കിലും ഇപ്പോഴത്തെ ഇന്ത്യന്‍ നീക്കത്തിന് പിന്തുണ കൊടുത്തതായി അറിവില്ല .
ഇന്ത്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ഹിന്ദുസ്ഥാന്‍ ഇന്സേക്ടിസൈസു എന്ന കമ്പനിയുമായി ബന്ധം ഉള്ള ബേയര്‍ കോര്‍പ് സയന്‍സ് ആണ് ഈ മാരക വിഷത്തിന്റെ പ്രോദ്യുസര്‍ ആണ് എന്നതാണ് നമ്മുടെ ഗവര്‍മെന്റിന് ഇതില്‍ ഉള്ള താല്ത്പര്യം .ഇന്ത്യയിലെ ഉദ്യോഗസ്ഥ രാഷ്ട്രീയ പ്രഭുക്കളുടെ എന്ത് ആവശ്യവും നിവര്‍ത്തിച്ചു കൊടുക്കാന്‍ കഴിവുള്ള ഒരു സ്ഥാപനം തന്നെയാണിത് .അത് തന്നെയാണ് നമ്മുടെ കൃഷി വകുപ്പ് മനുഷ്യ വാസമുള്ള ഇടങ്ങളില്‍ പോലും ഈ കീടനാശിനി പ്രയോഗിക്കുന്നതിനു കണ്ണുമടച്ചു ശ്രമിക്കുന്നത് .വ്യാവസായിക വകുപ്പും എന്തിനു പ്രധാന മന്ത്രിയുടെ ഓഫീസ് പോലും നിരോധനത്തിന് എതിരെ മൂവ് ചെയ്യാന്‍ പച്ച ക്കൊടി കാണിച്ചതും .
നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും കാസര്‍ഗോഡ് സര്‍ക്കാര്‍ വക തോട്ടങ്ങളില്‍ കഴിഞ്ഞ മുപ്പതു വര്‍ഷത്തോളം ആയി എന്‍ഡോ സള്‍ഫാന്‍ പ്രയോഗിച്ചു ഒരു തലമുറയെ തന്നെ നശിപ്പിച്ചതും .ഭൂമിപോലും വാസയോഗ്യം അല്ലാതെ ആക്കി തീര്‍ത്തതും ഇന്നും ആ പരിസരങ്ങളിലെ മനുഷ്യര്‍ ജനിതക തകരാറും കാന്‍സര്‍ പോലെ മാരക രോഗങ്ങളാല്‍ കഷ്ട്ടപ്പെടുന്നതും വായിച്ചു കാണും അറിഞ്ഞു കാണും .എന്നിട്ടും നമ്മുടെ ഭരണകൂടം നിരോധനത്തിന് എതിര് നില്‍ക്കുന്നു എങ്കില്‍ തീര്‍ച്ചയായും ഈ ഭരണ കൂടം മനുഷ്യ വിരുദ്ധം ആണ് അതിനെതിരെ നാം നമ്മുടെ മനസ്സാക്ഷി ഉണര്‍ത്തി പ്രതികരിക്കെണ്ടതുണ്ട് .
സ്റ്റോക്ക് ഹോം കണ്‍ വെന്ഷന്‍ അതിശക്തമായി നിരോധിക്കണം എന്ന് ആവശ്യപ്പെട്ട ഈ ന്യുറോ ടോക്സിക് ആയ വിഷം മനുഷ്യന്റെ വളര്‍ച്ചയെ [ സെല്ലുകള്‍ ,ഞരമ്പുകള്‍എല്ലുകള്‍ എന്നിവയുടെ ഗ്രോത്ത് ] തടയും എന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട് .മാത്രമല്ല ഹോര്‍മോണ്‍ ദിസ്പ്രുട്ടര്‍ ആയതിനാല്‍ മനുഷ്യ ഹോര്‍മോണിനുള്ളില്‍ വ്യതിയാനങ്ങള്‍ വരുത്തുകയും പ്രത്യുല്‍പാദനത്തിന് ഉള്ള മനുഷ്യരുടെയും മറ്റു ജീവ ജാതികളുടെയും സ്വാഭാവിക കഴിവിനെ അട്ടി മറിക്കയും ചെയ്യും .ഇനി അതിനെ മറി കടന്നു പിറന്നു വീഴുന്ന ജീവികളില്‍ വൈകല്യം ഉറപ്പാണ് താനും .കാന്‍സറിനു വിള നിലം ഒരുക്കി കൊടുക്കുന്ന ഈ മാരക വിഷം സ്ത്രീകളില്‍ ബ്രസ്റ്റ് കാന്‍സറിനു കാരണം ആകുന്നു .എന്‍ഡോ സള്‍ഫാന്‍ സല്ഫെട്ടു എന്‍ഡോ സള്‍ഫാന്‍ ദയോള്‍ എന്നിവയാണ് വ്യാപകം ആയി ഗവര്‍മെന്റു വക തോട്ടങ്ങളിലും വന്‍കിട കമ്പനികളുടെ ഉടമസ്ഥതയില്‍ ഉള്ള കൃഷി ഇടങ്ങളിലും മറ്റും ഉപയോഗിക്കപ്പെടുന്നത് .ഇവ രണ്ടും പരിസ്ഥിതിയെ അട്ടിമറിക്കും എന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടത് ആണ് .പാവപ്പെട്ട വരും കീഴാളന്മാരും ആയ ജനങ്ങള്‍ തിങ്ങി പ്പാര്‍ക്കുന്ന ഇത്തരം തോട്ടം താഴ്വാരങ്ങളില്‍ ഈ വിഷം ഉപയോഗിക്കുന്നതില്‍ ഭരണ കൂടത്തിനും ഉദ്യോഗസ്ഥ പ്രഭു വര്‍ഗത്തിനും കീഴാള ജനതയുടെ ജന സന്ഖ്യാ വര്‍ദ്ധന തടയുക എന്ന ഗൂഡ ഉദ്ദേശ്യം ഉണ്ടോ എന്ന് ചിലര്‍ എങ്കിലും സംശയിച്ചാല്‍ ..അവരെ നാം കുറ്റപ്പെടുത്തുക എങ്ങിനെ?

Monday, 18 October 2010
കൊമ്പന്‍ മേയ്റ്റി
എന്റെ ബാല്യ കാലത്തെ ഹീറോ കളില്‍ ഒരാള്‍ ആയിരുന്നു, കൊമ്പന്‍ മേയ്റ്റി നേരിട്ട് കാണുന്നതിനു മുന്‍പ് തന്നെ മൈറ്റിയെ കുറിച്ചു ഒരു പാട് സങ്കല്‍പ്പങ്ങള്‍ മനസ്സില്‍ ഉണ്ടായിരുന്നു എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ വീര കഥകള്‍ മറ്റു കുട്ടികള്‍ പറഞ്ഞു കേട്ടും ചിലപ്പോള്‍ പ്രായമുള്ളവര്‍ പീടിക കൊലായകളില്‍ ഇരുന്നു പറയുന്നത് കേട്ടുമൊക്കെ മനസ്സില്‍ പതിഞ്ഞു കിടപ്പുണ്ടായിരുന്നു . മേയ്റ്റി എന്റെ നാട്ടുകാരന്‍ അല്ല അയാള്‍ ഗ്രാമ പരിസരങ്ങളില്‍ എവിടെയോ ഉള്ള ഒരാള്‍ ആണ് .ഒരു ഉമ്മയ്ക്ക് ഒറ്റ മകന്‍ ആണ് എന്നും കേട്ടിരുന്നു . കല്യാണം കഴിച്ചിട്ടില്ല എന്നും പറഞ്ഞു കേട്ടിരുന്നു .മറ്റൊന്ന് ആ കാലത്തെ മുസ്ലിംകള്‍ക്ക് ഇടയില്‍ പതിവ് ഇല്ലാത്ത കള്ളുകുടി അദ്ദേഹത്തിനു ഉണ്ടായിരുന്നു എന്നും കേട്ടു കേള്‍വി ഉണ്ട് .മേയ്റ്റി എന്ന പേര് മേയ്തീന്‍ കുട്ടിയുടെ ലോപം ആണ് എന്ന് തോന്നുന്നു .എന്തായാലും അദ്ദേഹം ആകാലത്തെ നാടന്‍ ഹീറോകളില്‍ ഒരാള്‍ ആയിരുന്നു .
പലപ്പോഴും ഉറക്കത്തില്‍ മേയ്റ്റി എത്തി അദ്ദേഹത്തിന്റെ വീരപരിവേഷം ഉള്ള ശരീരത്താല്‍ അഭ്യാസങ്ങള്‍ കാണിച്ചു സ്വപ്ന ലോകത്തിന്‍റെ അത്ഭുതങ്ങളില്‍ അഭിരമിക്കാന്‍ എനിക്ക് ആയിരുന്നു .പേടി സ്വപ്‌നങ്ങള്‍ കണ്ടിരുന്ന ആ കുട്ടിക്കാലത്ത് ഇത്തരം സ്വപ്‌നങ്ങള്‍ ഒരാശ്വാസം ആണല്ലോ ? അതുപോലെ ഞാന്‍ തുടരെ കണ്ടിരുന്നതും ഇന്നും കാണാന്‍ ആഗ്രഹിക്കുന്നതും ആയ സ്വപനം ആണ് വീട്ടിലെ തൊടിയിലെ തെങ്ങുകള്‍ക്ക് ഇടയില്‍ കൂടി വാനത്തു പറക്കുന്നത് .വലുതായപ്പോള്‍ നഷ്ടപ്പെട്ടു പോയ ഈ സ്വപ്നങ്ങള്‍ക്ക് പകരമായി ഇന്ന് മനസ്സില്‍ ഒന്നും ഇടം നേടിയില്ല എന്നത് പ്രായത്തിന്റെ നഷ്ട്ടങ്ങളില്‍ ഒന്നത്രേ , കുട്ടിക്കാലത്ത് കാണുന്നതരം സ്വപ്‌നങ്ങള്‍ വലുതയാല്‍ കാണുകയില്ല എന്ന് തോന്നുന്നു . മാത്രമല്ല അന്നുള്ള സ്വപ്നങ്ങളുടെ സമര്‍ദ്ധിയും ഇന്നില്ല സ്വപ്നങ്ങളെ കുറിച്ചല്ല പറഞ്ഞു വന്നത് ഹീറോ മൈറ്റിയെ കുറിച്ചാണ് .ഇദ്ദേഹത്തിന്റെ ജോലി തടി പിടുത്തം ആണ് .വെറുതെ തടി പിടുത്തം അല്ല , ആന വരെ വിചാരിച്ചാല്‍ കയറാത്ത തടി ലോറിയില്‍ കയറ്റണം എങ്കില്‍ .വാഹനം ചെല്ലാത്ത ഇടത്തെ തടികള്‍ വാഹനത്തില്‍ എത്തിക്കണം എങ്കില്‍ എല്ലാം അന്ന് ആള്‍ക്കാര്‍ മൈറ്റിയെ ആണത്രേ വിളിച്ചു കൊണ്ട് വരിക മൈറ്റിക്ക് ആനക്ക് കൊടുക്കുന്ന ചിലവുകള്‍ എല്ലാം കൊടുക്കണം എന്നുമാത്രം .
അപ്പോള്‍ കൊമ്പന്‍ മൈറ്റി എന്ന കഥാപാത്രത്തെ കുറിച്ചു നിങ്ങള്ക്ക് ഒരൂഹം കിട്ടിക്കാണുമല്ലോ ? ഈ മൈറ്റി ഒരിക്കല്‍ ഞങ്ങളുടെ നാട്ടില്‍ തടി പിടിക്കാന്‍ എത്തും എന്ന ഒരു വാര്‍ത്ത കാട്ടു തീപോലെ പടര്‍ന്നു പലരും മൈറ്റിയെ കേട്ടിട്ടുണ്ട് എന്നല്ലാതെ കണ്ടിട്ടില്ല .കാരണം നിരന്തരം ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഈ വര്‍ക്ക് ഹോളിക്ക് ആയ മനുഷ്യന്‍ ഒരു ജോലി കഴിഞ്ഞാല്‍ മറ്റൊരിടത്തേക്ക് നിരന്തരം നീങ്ങി കൊണ്ടിരുന്നതിനാല്‍ അയല്‍ ഗ്രാമക്കാരന്‍ ആയിരുന്നിട്ടും കഥകള്‍ കേട്ടിട്ടുണ്ട് എന്നല്ലാതെ നാട്ടിലെ മുതിര്‍ന്നവര്‍ തന്നെ മിക്കവരും മൈറ്റിയെ കണ്ടിട്ടില്ല .കഥകള്‍ ആണെങ്കില്‍ വളരെ പൊടിപ്പും തൊങ്ങലും വച്ചു പ്രചരിപ്പിച്ചിരുന്നു .മൈറ്റി വലിയ തളികയില്‍ ആണ് ചോറ് തിന്നുക എന്നും . രാവിലെ അവല്‍ കുഴച്ചു വലിയ ഉരുളകള്‍ ആക്കി വിഴുങ്ങി ആണ് ജോലിക്ക് പോകുക എന്നും വലിയ മണ്ണിന്റെ കുടത്തില്‍ നിന്നു നേരെ തൊണ്ടയിലേക്ക് പകര്‍ന്നു ആണ് കള്ളടിക്കുക എന്നും ചുവന്നു കലങ്ങിയ കണ്ണ് ആണ് എന്നും വലുതായി ആരോടും സംസാരിക്കുക ഇല്ല എന്നും ഒക്കെ കഥകള്‍ കേട്ടിരുന്നു .ഈ കൊമ്പന്‍ ആണ് ഞങ്ങളുടെ ഗ്രാമത്തിലെ കോളനിയില്‍ ഉള്ള വമ്പന്‍ പ്ലാവ് വണ്ടിയില്‍ കയറ്റാന്‍ വേണ്ടി വരുന്നത് വാര്‍ത്ത കുട്ടികള്‍ കൈമാറിയപ്പോള്‍ തന്നെ ആ കാഴ്ച്ച കാണാന്‍ പോകണം എന്ന് ഞാന്‍ മനസ്സില്‍ തീരുമാനിച്ചിരുന്നു .പക്ഷെ സ്കൂള്‍ ഉള്ള ദിവസം ആണ് എങ്കില്‍ പോക്ക് നടക്കില്ല .ഒന്നും പഠിച്ചില്ല എങ്കിലും ക്രത്യമായി സ്കൂളില്‍ അറ്റന്ട് ആയിരിക്കണം എന്ന നിര്‍ ബന്ധക്കാരിയാണ് നമ്മുടെ പ്രിയ മാതാവ്. അത് കൊണ്ട് തന്നെ അങ്ങിനെ സ്കൂള്‍ മുടക്കി കൊമ്പനെ കാണുക അസാധ്യമാണ് .പിന്നെ ഉള്ളില്‍ പ്രാര്‍ത്ഥന വെള്ളിയോ ഞായറോ ആയിരിക്കണേ കൊമ്പന്‍ വരുന്നത് എന്നായിരുന്നു .
അങ്ങിനെ ദിവസങ്ങള്‍ കഴി ഞ്ഞപ്പോള്‍ സ്കൂള്‍ വിട്ടു വന്ന ചേട്ടന്‍ വീട്ടില്‍ പ്രഖ്യാപനം നടത്തി ഞാന്‍ നാളെ വെള്ളിയാഴ്ച്ച സ്കൂളില്‍ പോകില്ല [ചേട്ടന് വെള്ളിയാഴ്ച്ച യു പി സ്കൂള്‍ ഉണ്ട് ] കാരണം നാളെ കോളനിയില്‍ കൊമ്പന്‍ മൈറ്റി വരുന്നു ,ഞാന്‍ തുള്ളി ച്ചാടിപ്പോയി വെള്ളിയാഴ്ച്ച ആണ് വരുന്നത് നമുക്ക് അവധി ആണ് . അന്ന് രാത്രി ഞാന്‍ തീരെ ഉറങ്ങിയില്ല രാവിലെ തന്നെ വല്ലതും തിന്നു എന്ന് വരുത്തി നേരത്തെ തന്നെ കോളനിയില്‍ മരം വെട്ടി ഇട്ടതിന്റെ അടുത്തു തന്നെ പോയി ഇരുപ്പു ഉറപ്പിച്ചു .അപ്പോഴേക്കും നാട്ടിലും പരിസരത്തും ഉള്ള കുട്ടി കുരങ്ങുകളുടെ കൂട്ടം മുഴുവന്‍ അവിടെ എത്തിക്കഴിഞ്ഞിരുന്നു .കൊമ്പന്‍ മൈറ്റി എന്റെ മനസ്സിലെ മാത്രം ഹീറോ അല്ല എന്ന് അപ്പോള്‍ ആണ് മനസ്സിലായത് .
അങ്ങിനെ ഒരു ഒന്‍പതു മണി ആയപ്പോള്‍ അതാവരുന്നു ചെറിയ ഒരു ആള്‍ക്കൂട്ടം മുന്നില്‍ കയറും കപ്പിയും ആയി ഒരാളും കുറെ തടിമാടന്മാര്‍ ആയ കുറെ ആള്‍ക്കാര്‍ വലിയ ഉരുണ്ട നീണ്ടു തടിച്ച തടികളും ചുമലില്‍ വച്ചു . അതില്‍ ആരാണ് മൈറ്റി എന്ന് തിരിച്ചറിയാന്‍ ആയില്ല എന്ന് മാത്രം അല്ല എന്റെ സങ്കല്പത്തില്‍ ഉള്ള ഒരാളെ അതില്‍ കാണാനും ആയില്ല കാണികള്‍ പിറ് പിറുക്കുന്നിതിനിടയില്‍ വന്നവര്‍ അവരുടെ പണി തുടണ്ടി തടിയുടെ ചില്ലകളും മുഴപ്പും ഒക്കെ വെട്ടി മാറ്റി തടി കുട്ടപ്പാന്‍ ആക്കി സാമാന്യം വണ്ണം ഉള്ള ഒരു പിലാവ് തന്നെയായിരുന്നു അത് . അവരെല്ലാം കൂടി ആതടി കുഴിയില്‍ നിന്നു ലോറി നില്‍ക്കുന്ന ഉയര്ര്‍ന്ന റോഡിലേക്ക് ഉരുട്ടി കയറ്റി . എന്നിട്ട് ലോറിയില്‍ നിന്നു തടിയുടെ അടിയിലേക്ക് ഒരു ഉത്തോലകം പോലെ കയ്യില്‍ കരുതി കൊണ്ട് വന്ന തടികള്‍ തിരുകി വച്ചു . .ഈ പ്രവര്‍ത്തി എല്ലാം ചെയ്യുമ്പോള്‍ ഈണത്തില്‍ താളത്തില്‍ മുഹമ്മദു മുതല്‍ അബ്ദുല്‍ കാദര്‍ ജീലാനി മുതല്‍ രിഫായി ശൈഖു വരെ ഉള്ളവരെ ഒരാള്‍ വിളിക്കയും മറ്റുള്ളവര്‍ ഹെലൈസ എന്ന് പറയുകയും ചെയ്യുന്നുണ്ടായിരുന്നു . അവസാനം ഈ തടി വിലക്ക് വാങ്ങിയ മനുഷ്യന്‍ എന്ന് തോന്നിക്കുന്ന ആള്‍ എന്നാ മേയ്റ്റി കേറ്റുക ആല്ലേ എന്ന് ചോദിച്ചപ്പോള്‍ ആണ് സാക്ഷാല്‍ കൊമ്പന്‍ മേയ്റ്റി എന്ന ആള്‍ ലോറിയുടെ വലതു വശത്തെ വാതില്‍ തുറന്നു വെളിയില്‍ വരുന്നതും ജനം അന്തം വിടുന്നതും .വെളുത്തു മെലിഞ്ഞു കുറുകിയ കാലിലും കൈകളിലും പച്ച നരമ്പുകള്‍ കാണാവുന്ന ഒരു സാദാരണ മനുഷ്യന്‍ ജനം മൂക്കത്ത് വിരല്‍ വച്ചു പോയി ,എനിക്ക് അപ്പോഴും അയാള്‍ ആണ് കൊമ്പന്‍ മൈറ്റി എന്ന് വിശ്വസിക്കാന്‍ ആകാത്തത് കൊണ്ട് അയാള്‍ വെറും ഒരു മൈറ്റി ആയിരിക്കും എന്നും കൊമ്പന്‍ പിറകെ വരും എന്നും ഞാന്‍ കരുതി പക്ഷെ ഉടുത്ത മുണ്ട് തറ്റു ഉടുത്തു .തടിയുടെ മുന്തല ഭാഗത്ത് നില ഉറപ്പിച്ചു മറ്റുള്ളവരോട് മറുവശത്ത് നിന്നു തടി തള്ളി കയറ്റാന്‍ ആ മനുഷ്യന്‍ ആവശ്യപ്പെട്ടപ്പോള്‍ ജനം ഒന്ന് കൂടി ഞെട്ടി .ഒരു വശത്ത് മൈറ്റി എന്ന മനുഷ്യന്‍ മാത്രം മറ്റേ വശത്ത് കുറെ തടി മാടന്മാര്‍ എങ്ങിനെ ശരിയാവും പക്ഷെ ജനത്തിന്റെ അന്തക്കേട് മാറുന്നതിനു മുന്‍പ് ഒരു വശം ഉയര്‍ന്ന തടിയുടെ അടിയിലേക്ക് കുനിഞ്ഞു കൊമ്പന്‍ മൈറ്റി എന്ന പ്രതിഭാസം ചുമല്‍ കൊടുത്ത് തള്ളിയതും ആ കൂറ്റന്‍ തടി അതാ കിടക്കുന്നു ലോറിയില്‍ . അവിശ്വസിനീയമായ കാഴ്ച്ചയില്‍ നിന്നു ഞട്ടി ത്തിരിഞ്ഞ ജനം ആരവം മുഴക്കി .
ഞാന്‍ പിന്നീട് ഈ സംഭവം ഒരു മനനത്തിനു വിധേയമാക്കിയപ്പോള്‍ കിട്ടിയ ആകെത്തുക ഇതാണ് പലപ്പോഴും നമ്മുടെ നാട്ടു ഹീറോകള്‍ നിത്യഭ്യാസം കൊണ്ട് സ്വായത്തമാക്കിയ കഴിവിനാല്‍ പുലര്‍ന്നു പോന്നവര്‍ ആണ് . .പിന്നീട് നാട്ടു കൂട്ടം അവരെ കുറിച്ചു ഓരോരുത്തര്‍ക്കും ആവുന്ന തരത്തില്‍ കഥകള്‍ സ്രഷ്ട്ടിച്ച്ചു പ്രചരിപ്പിക്കുന്നു . അത് വാമൊഴിയായി പ്രചരിക്കയും പിന്നീട് അവര്‍ മരിച്ചു കഴിഞ്ഞു കുറെ കാലം ഈ കഥകള്‍ വാമൊഴികളില്‍ നിലനില്‍ക്കയും ക്രമേണ ഇല്ലാതാവുകയും ചെയ്യുന്നു .ഇനി ഇത്തരം ഹീറോകളെ ആരെങ്കിലും പാട്ടിലോ കഥയിലോ വരച്ചു വച്ചാല്‍ പിന്നീട് അവര്‍ ഇതിഹാസ കഥാപാത്രം ആയി മാറുന്നു .

Thursday, 14 October 2010
ശദ്ധന്‍ മുസ്ലിയാര്‍
ശദ്ധു എന്നത് അറബി ഭാഷയില്‍ ശബ്ധത്തെ ഇരട്ടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ചിന്ഹം ആണ് . ദയെ ദ്ധ എന്ന് ആക്കണം എങ്കില്‍ ആ അക്ഷരത്തിന്റെ മേലെ ഈ ചിന്ഹം ചേര്‍ത്താല്‍ മതി . ഈ ചിന്ഹം എങ്ങിനെ മുസലിയാരുടെ പേരില്‍ വന്നു എന്നാണെങ്കില്‍ . അതിനു പിന്നില്‍ എന്റെ നാട്ടുകാരുടെ നര്‍മ്മ ബോധം തന്നെ യാണെന്ന് കാണാം ,അദ്ദേഹം സംസാരിക്കുക എന്തും ഇത്തിരി കട്ടിയില്‍ ആണ് . മുസല്യാര്‍ മലപ്പുറത്ത് നിന്നോ പാലക്കാട്ട് നിന്നോ മറ്റോ വടക്ക് കുടിയേറിയത് ആണ് .വടക്ക് മുസ്ലിംകള്‍ക്കിടയില്‍ മരുമാക്കത്തായ രീതിയിലുള്ള സംബന്ധം കൂടുന്ന പതിവുള്ളത് കൊണ്ട് .ശക്തനും ആകാരത്തില്‍ ഗംഭീരവാനും ആയ [ആറടിയിലേറെ പൊക്കം പറന്നു വീതികൂടിയ ഉടല്‍ ] മുസല്യാരെ പിടിച്ചു തകര്‍ന്നു തുടങ്ങിയ ഒരു തറവാട്ടില്‍ പെണ്ണ് കൊടുത്ത് കുടിയിരുത്തിയതാണ് കാരണവന്മാര്‍ . പക്ഷെ ക്രമേണ മുസ്ലിയാര്‍ നാട്ടില്‍ അപ്രധിരോധ്യമായ ഒരു ശക്തിയായി വളര്‍ന്നു .മാത്രമല്ല പുറത്തു നിന്ന് വരുന്ന പുതിയാപ്ല മാര്‍ക്ക് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ ബഹുമാനം നല്‍കിവരുന്ന വടക്കന്‍ മനസ്സ് .മുസ്ലിയാരുടെ ലേശം തണ്ട് മിടുക്കിനോളം വരുന്ന ചെയ്തികളെ വലുതായി ചോദ്യം ചെയ്തുമില്ല .മാത്രമല്ല മുസ്ലിയാര്‍ വെറും മുസ്ലിയാരുമല്ല .പുറത്തൊക്കെ പോയി വയള് പറഞ്ഞു ജനത്തെ ബോധനം ചെയ്യുന്ന നല്ലൊരു പ്രാസന്ഗികന്‍ കൂടിയായ മുസ്ലിയാരെ ലേശം ബഹുമാനിക്കുന്നതില്‍ വലിയ തെറ്റ് പറയുകയും വയ്യ .
പക്ഷെ കാലം വളരുംതോറും മുസ്ലിയാരുടെ പരമ്പര വര്‍ദ്ധിച്ചു വരികയും അതില്‍ മുസ്ലിയാരുടെ തനി സ്വരൂപങ്ങള്‍ ആയ രണ്ടു ആണ്‍മക്കള്‍ ഉണ്ടാവുകയും അവര്‍ തണ്ടും തടിയും ഉള്ള ചെറു ബാലിയക്കാരായി വളര്‍ന്നു വരികയും ചെയ്തപ്പോള്‍ നാട്ടില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തു .മുസ്ലിയാര്‍ക്ക് സ്ത്രീ ധനം ആയി തറവാട്ടുകാര്‍ കൊടുത്തത് തറവാട്ടിന് മുന്നിലെ പച്ചവിരിപ്പിട്ട നൂറു പറ കണ്ടം ആണ് .ഇന്നത്തെപോലെ ആയിരുന്നില്ല അന്ന് നാട്ടിന്‍പുറങ്ങളിലെ കൃഷിയിടങ്ങള്‍ ഭൂരിപക്ഷവും ക്ര്‍ഷിയെ ആശ്രയിക്കുക കൊണ്ട് ഭൂമി തരിശു ഇടുക എന്ന പരിപാടിയേ ഇല്ല പുന്ച്ച കൃഷി കഴിഞാല്‍ കാലാവസ്ഥക്ക് അനുസരിച്ചു എള്ള്. ഉഴുന്ന് മുതിര അല്ലെങ്കില്‍ വെള്ളരി പോലെ നടുകണികള്‍ കൃഷി ചെയ്യും .മാത്രമല്ല ഈ കൃഷിയിടങ്ങളില്‍ ഒക്കെ കാലികളും കോഴിയും മറ്റു ജീവികളും ഒന്നും കടന്നുകയരാതിരിക്കാന്‍ നിതാന്ത ജാഗ്രത പാലിക്കയും ചെയ്യും . രസകരമായ മറ്റൊരു കാര്യം ഇങ്ങിനെ ജാഗ്രത പാലിക്കുന്ന ഓരോരുത്തരും തന്നെ സ്വന്തം കന്നുകാലികളെ കെട്ടിയിടുന്ന പതിവ് ഇല്ല എന്നതാണ് .കാലികളെ കറവ ക്കുശേഷം കയറൂരി വിടുന്ന പതിവ് ആണ് അന്നുണ്ടായിരുന്നത് .ഒരു പക്ഷെ വയലുകള്‍ ഒഴിച്ചു മറ്റു മൊട്ട പറമ്പുകള്‍ പുല്ലു വളരുന്ന ഇടങ്ങള്‍ മാത്രം ആയതിനാല്‍ ആവണം അങ്ങിനെ ഒരു രീതിക്ക് കാരണം എന്ന് തോന്നുന്നു .പിന്നീടാണ് മൊട്ട പറമ്പുകള്‍ തെങ്ങുകളാല്‍ സമ്പന്നം ആയതും അതിലൊക്കെ വീടുകള്‍ വന്നു നിറഞ്ഞതും .വീടുകള്‍ വന്നപ്പോള്‍ കാലികള്‍ വീടുകളില്‍ നിന്ന് കുടിഇറക്കപ്പെടുകയും ചെയ്തു .
ഇങ്ങിനെ ഒക്കെ ആണെങ്കിലും ജനം വലിയ സംഘര്‍ഷവും അലട്ടലും ഇല്ലാതെ മുന്നോട്ടു നീങ്ങുമ്പോള്‍ ആണ് മുസ്ലിയാര്‍ വീട്ടിനു പരിസരത്തു ഉള്ള വീടുകളില്‍ ചില പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത് .കോഴി മുട്ട വിട്ട പണം സ്വരുക്കൂട്ടി ആ കാലത്ത് പൊന്ന് വാങ്ങിയിരുന്ന മാപ്പിള പെണ്ണുങ്ങള്‍ ആണ് ആദ്യം അസ്വസ്ഥര്‍ ആയതു.ഇടയ്ക്കിടയ്ക്ക് പകല്‍ സമയങ്ങളില്‍ അവരുടെ വീടുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി പ്പോകുന്ന കുക്കുട രാജാക്കന്മാരെയും പെണ്‍ പ്രജകളെയും കാണാതെആകുന്നു .പൊതുവേ കുറുക്കന്‍ മാര്‍ ധാരാളം വാഴുന്ന ഇടം ആകയാല്‍ കുറുക്കനെ ശപിച്ചു കൊണ്ടിരുന്നു ഉമ്മച്ചികള്‍. അപ്പോഴാണ് പുട്ട് നബീസ എന്ന സ്ത്രീ തന്റെ ക്രിമിനല്‍ ക്രിട്ടിക് ബുദ്ധി കൊണ്ട് കണ്ടു പിടിച്ച ഒരു പ്രസ്താവന നടത്തിയത് വെറുതെ കുറുക്കനെ ചീത്ത പറയേണ്ടതില്ല .കാരണം കുറുക്കന്‍ കോഴിയെ പകല്‍ പിടിക്കുക ആണ് എങ്കില്‍ തീര്‍ച്ചയായും മറ്റു കോഴികള്‍ ശബ്ദം ഉണ്ടാക്കുകയും .അത് വഴി ആരെങ്കിലും ശ്രദ്ധിക്കയും ചെയ്യും .മാത്രമല്ല കുറുക്കന്‍ കുറ്റിക്കാട്ടിലും മറ്റും ഉപേക്ഷിക്കുന്ന തൂവലുകള്‍ കാണുകയും വേണം ഇത് അങ്ങിനെ ഒന്നുമല്ല ഒന്നുകില്‍ കള്ളന്‍ കൊണ്ട് പോകുന്നു അലെങ്കില്‍ നിശ്ശബ്ദം ആയി കോഴികളെ പിടിക്കാന്‍ കഴിവുള്ള ഏതെങ്കിലും ജീവി ആകും ഈ പണിക്കു പിന്നില്‍ അപ്പോഴാണ് മറ്റു ഉമ്മച്ചികള്‍ക്ക് പുത്തി വരുന്നതും കാര്യം അവരുടെ ഭര്‍ത്താക്കന്മാരെ ഉണര്‍ത്തുന്നതും .ഭര്‍ത്താക്കന്മാര്‍ ആദ്യമൊന്നും ഈ പറച്ചില്‍ കാര്യമായി എടുത്തില്ല .അത് കൊണ്ട് തന്നെ കോഴികളുടെ വംശനാശം വളരെ പെട്ടെന്ന് തന്നെ നടന്നു കൊണ്ടിരുന്നു .അപ്പോഴാണ് സംഭവത്തില്‍ വഴിത്തിരിവ് എന്ന നിലക്ക് ഒരു ആട് അപ്രത്യക്ഷം ആയതു.ആലി മൂസ മകള്‍ അലീമ ക്കുട്ടി ഓമനിച്ചു വളര്‍ത്തിയ ഇളം ആട്ടിന്‍ കുട്ടിയെ കാണാതെ ആയി .അലീമ കുട്ടി ഉറങ്ങാത്ത ഉണ്ണാതെ ആടിനെ അന്വേഷിച്ചു നടന്നെങ്കിലും ആടുപോയിട്ടു പൂടപോലും കിട്ടിയില്ല എന്നുമാത്രം അല്ല ,അത്ര്‍മാന്‍ കുട്ടി തങ്ങളുടെ ജാറത്തിലേക്ക് നേര്‍ച്ചയായി കൊടുത്ത അഞ്ചു ഉറുപ്പിക നേര്‍ച്ച പോലും പാഴായിപ്പോയി .കോഴികള്‍ വംശ നാശം വന്നു തുടങ്ങിയപ്പോള്‍ പിന്നെ ആടുകളിലേക്ക് ജീവി തിരിഞ്ഞത് ആവാം എന്ന പൊതു അഭിപ്രായം വന്നു എങ്കിലും പുട്ട് നബീസു മാത്രം ദോഷൈ ദ്ര്‍ക്ക് ആയി എതിര് അഭിപ്രായം പറഞ്ഞു .അങ്ങിനെ ഒരു ജീവി ഈ ഭൂമിയില്‍ ഇല്ല എന്നും ആടിന്റെ എല്ലും തൊലിയും എങ്കിലും ബാക്കി വയ്ക്കാതെ തിന്നാന്‍ ഒരു ജീവിയും മുതിരില്ല എന്നും ആയിരുന്നു .നബീസുവിന്റെ കണ്ടു പിടുത്തം .പറഞ്ഞു തീര്‍ന്നില്ല അതിനു മുന്‍പേ വരുന്നു വാര്‍ത്ത ഇന്നലെ മുതല്‍ കോരന്‍ കൈക്കൊറുടെ മുഴുത്ത ഒരു മുട്ടന്‍ ആടിനെ കാണാന്‍ ഇല്ല .അതോടെ ജനം അന്തം വിട്ടു .മാത്രമല്ല ഒരല്‍പം ഭീതിയില്‍ ആകുകയും ചെയ്തു കാരണം കോരനും ആടും ഒരേ തരം മുട്ടാളത്തം കാണിക്കുന്ന ഇനം ആണ് . അവിടെ കൈവക്കണം എങ്കില്‍ ജീവി സാമാന്യം പ്രഗല്ഭന്‍ ആണ് .എതായാലു തുടരെ ആടും കോഴിയും പോകുക പതിവ് ആകുക കൊണ്ട് ജനം ജാഗ്രതയില്‍ ആയി എന്നുമാത്രം അല്ല .അവരവരുടെ ഉരുക്കളെ യും പക്ഷി മ്ര്‍ഗാ ദികളെയും കൂട്ടില്‍ തന്നെ ഇട്ടു വളര്‍ത്താനും തുടങ്ങി എങ്കിലും പ്രതിഭാസം ഒറ്റക്കും തെറ്റക്കും സംഭവിച്ചു കൊണ്ടിരുന്നു .
ആഇടയ്ക്കു ആണ് നബീസു ഒരു പ്രഖ്യാപനം നടത്തിയത് കോഴിയെയും ആടിനെയും ഒക്കെ കൊന്നു തിന്നുന്നത് ഏതെങ്കിലും ജീവി അല്ല എന്നും അത് മനുഷ്യര്‍ തന്നെ ആണ് എന്നും .നാട്ടുകാര്‍ വിവരം അറിഞ്ഞു നബീസുവിന്റെ വീട്ടില്‍ എത്തി വിവരം ആരാഞ്ഞു എങ്കിലും നബീസു ഒന്നും വിട്ടു പറഞ്ഞില്ല .നബീസു ജനക്കൂട്ടത്തോട് ഇത്ര മാത്രം പറഞ്ഞു .ഞാന്‍ അതിന്റെ വിത്തും വെറും പരതുക ആണ് അത് കഴിഞ്ഞതിനു ശേഷം പറയാം ..ജനം ന്ജിജ്ജാസുക്കള്‍ ആയി എങ്കിലും ആള് നബീസു ആയതു കൊണ്ടും വായില്‍ നിന്ന് പുട്ട് തള്ളിയിടുന്നത് പോലെ കണക്കിന് കിട്ടും എന്നത് കൊണ്ടും തല്‍ക്കാലത്തേക്ക് പിരിഞ്ഞു പോയി .കുറെ ദിവസം കഴിഞ്ഞു നബീസു മറ്റൊരു പ്രഖ്യാപനം നടത്തി .ജീവികളെ പിടിക്കുന്ന കുറുക്കന്മാര്‍ ശദ്ധന്‍ മുസ്‌ല്യാരുടെ സുന്ദരന്‍ മാര്‍ ആയ മക്കള്‍ അവുള്ളയും ആദവും ആണ് എന്നും മുസ്ലിയാരുടെ വീട്ടില്‍ സ്ഥിരം ഇറച്ചി ക്കറി ആണ് എന്നും. സംശയം ഉള്ളവര്‍ക്ക് വേണമെങ്കില്‍ ആ തറവാട്ടിന്റെ അതിരില്‍ ഉള്ള ആഴമേറിയ കാട് പിടിച്ച ഇടവഴിയില്‍ ആട്ടിന്‍ കുടലും കോഴിപൂടയും കാണാം എന്നും നബീസു തുറന്നടിച്ചു പക്ഷെ നാട്ടുകാര്‍ വിശ്വസിക്കാന്‍ തയ്യാര്‍ ആയില്ല മാത്രം അല്ല മുസ്ലിയാരുടെ വളപ്പിന്റെ അതിരില്‍ ഉള്ള കാട്ടിടവഴിയില്‍ പോയി നോക്കാന്‍ ദൈര്യ പ്പെടുകയും ചെയ്തില്ല .അതിനു രണ്ടു കാരണങ്ങള്‍ ഉണ്ട് ,ഒന്ന് ആ ഇടവഴിയിലെ കാട്ടു മരത്തില്‍ ആണ് നൊസ്സന്‍ ബാലന്‍ തൂങ്ങി ച്ഛത്തത്.അതിനു ശേഷം ആണ് ആഇടവഴി യാരും ഉപയോഗിക്കാതെ ആയതു .മറ്റൊന്ന് മുസ്ലിയാര്‍ എങ്ങാനും അറിഞ്ഞാല്‍ അത് പുലിവാല്‍ ആകുകയും ചെയ്യും .മുസ്ലിയാരെ കാണുമ്പോള്‍ മടക്കിക്കുത്ത് താഴ്ത്തി ആദരവോടെ നില്ല്ക്കുക എന്നല്ലാതെ മുഖത്തു നോക്കി ഒരക്ഷരം ഉരിയാടി ശീലം ഇല്ല ആ നാട്ടു കൂട്ടത്തിനു .
തല്‍ക്കാലം കോഴികളും ആടും നഷ്ട്ടപ്പെടുന്നത് കുറഞ്ഞു എങ്കിലും ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കോഴി നഷ്ട്ടം ആവര്‍ത്തിച്ചു .ഈ തവണ കോങ്കണ്ണി ജാനകി വയലില്‍ നിന്ന് അവു ള്ള ഒരു കോഴിയെ നനഞ തോര്‍ത്തു മുഖത്തു എറിഞ്ഞു പിടിക്കുന്നത് കണ്ടു എന്ന് പറയുകയും ചെയ്തു .പിന്നീട് ജനത്തിനു തോന്നി എന്തെങ്കിലും ചെയ്തെ പറ്റൂ .. മുസ്ലിയാര്‍ ഇപ്പോഴും സ്ഥലത്ത് ഉണ്ടാകുക ഇല്ല വയള് പരമ്പരയുടെ സീസന്‍ ആയാല്‍ അത് തീര്‍ന്നു മാത്രമേ അദ്ദേഹം നാട്ടില്‍ തിരിച്ചു വരിക ഉള്ളൂ ...കോരന്‍ മൂപ്പരുടെ നേത്രത്വത്തില്‍ അവുള്ളയോടും ആദത്തോടും ഈ കാര്യം തിരക്കി എങ്കിലും അവര്‍ നിഷേധിച്ചു എന്ന് മാത്രം അല്ല അധികം കളിക്കരുത് എന്നൊരു ഭീഷണി ഉയര്‍ത്തുകയും ചെയ്തു അത് കേട്ടതോടെ ജനം ചെറിയ മുറു മുറുപ്പോടെ പിരിഞ്ഞു പോയി അത് കണ്ടു കുന്നുംപുറത്തെ തിട്ടയില്‍ ഉള്ള തന്റെ വീട്ടു മുറ്റത്തു നിന്ന നബീസ ഉറക്കെ വിളിച്ചു ചോദിച്ചു നിനക്കൊന്നും മറ്റേതു ഇല്ലെടാ എന്ന് .എന്നിട്ട് നീട്ടി ഒരു തുപ്പു തുപ്പുകയും ചെയ്തു .അപ്പോള്‍ കോരന്‍ ഒരു നിര്‍ദ്ദേശം വച്ചു നമുക്ക് കുറച്ചു ആള്‍ക്കാര്‍ക്ക് കൂടി മുസ്ലിയാര്‍ വന്നാല്‍ ഇതേ കുറിച്ചു ചോദിക്കാം അത് കേട്ടപ്പോള്‍ ചിലരൊക്കെ വലിഞ്ഞു .എങ്കിലും ചിലര്‍ സമ്മതിച്ചു പിരിഞ്ഞു .ഒരു വെള്ളിയാഴ്ച്ച മുസ്ലിയാര്‍ നാട്ടില്‍ തിരിച്ചു എത്തുമ്പോഴേക്കു വീണ്ടും ഒരു ആട് കൂടി അപ്രത്യക്ഷം ആയിരുന്നു .ഈ തവണ ജനം രണ്ടില്‍ ഒന്ന് തീരുമാനിച്ചു മുസ്ലിയാരുടെ അടുത്തു എത്തി എന്നിട്ട് കാര്യം അറച്ചു അറച്ചു അവതരിപ്പിച്ചു കൂട്ടത്തില്‍ പ്രായം ഉള്ള മോയ്തീനിക്ക ഇത്രയും കൂടി ചോദിച്ചി നിങ്ങള് ഒരു മുസ്ലിയാര്‍ അല്ലേ കട്ട് കൊണ്ട് വന്നു തിന്നുന്നത് നിങ്ങള്‍ക്കും മക്കള്‍ക്കും ഹലാല്‍ ആണോ? മുസ്‌ല്യാര്‍ നഖം വെട്ടുകയാണ് മൂര്‍ച്ചയുള്ള മലപ്പുറം കത്തി കൊണ്ട് ആണ് ആക്രിയ നടത്തുന്നത് . അത് കൊണ്ട് തന്നെ നാട്ടുകാര്‍ ഇത്തിരി ദൂരെ മാറി നിന്നാണ് ഇടപെടുന്നത് .കൂട്ടത്തില്‍ കുറച്ചു മാറി നബീസ നില്‍പ്പുണ്ട് . പക്ഷെ മുസ്‌ല്യാര്‍ ശാന്തന്‍ ആയി നാട്ടുകാരുടെ പരാതി കേള്‍ക്കുക്ക് ഇടയ്ക്കു ഗംഭീരമായി മൂളുകയും ചെയ്തു .
സാധാരണ പതിവ് ഇല്ലാത്ത രീതിയില്‍ എല്ലാവരോടും കയറി വരാന്തയില്‍ ഇരിക്കാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടു .എങ്കിലും കോരന്‍ മൂപ്പര്‍ കയറി ഇരുന്നപ്പോള്‍ മറ്റുള്ളവരും കയറി ഇരുന്നു .നബീസ മാത്രം ഉമ്മറ മുറ്റത്തിന് അരികിലെ മൈലാഞ്ചി ചെടിയുടെ താഴെ നിന്നു . മുസ്ലിയാര്‍ ഓരോരുത്തരെ നോക്കി .സത്യത്തില്‍ മുസ്ലിയാര്‍ക്ക് കോരനെ ഒഴിച്ചു മറ്റുള്ളവരെ വ്യക്തമായി അറിയില്ല .നാട് ആറുമാസം കാടാറുമാസം എന്നരീതി ആയതിനാല്‍ സ്വന്തം മക്കളെ പോലും മാറിപ്പോകും . മുസ്ലിയാര്‍ ഓരോരുത്തരോടും തന്റെ ശദ്ധു കൂട്ടിയുള്ള വാക്കുകളാല്‍ ചോദിച്ചു .ഇന്റ്റെ പേര് അബ്ബന്റ്റെ പേര് എന്നിങ്ങനെ ഓരോരുത്തരും പേര് പറഞ്ഞപ്പോള്‍ .കൊരനോട് ഒഴിച്ചു ബാക്കി എല്ലാവരും മാപ്പിള മാര്‍ ആണ് എന്ന് മനസ്സിലായപ്പോള്‍ ചോദിച്ചി നിങ്ങള്ക്ക് തൌബ [ ദൈവത്തോടുള്ള പ്രായക്ഷിത്ത പ്രാര്‍ഥന ] അറിയുമോ ? ആരും ഒന്നും മിണ്ടിയില്ല അവരില്‍ ആര്‍ക്കും അത് അറിയില്ലായിരുന്നു .അപ്പോള്‍ മുസ്ലിയാര്‍ മൊഴിഞ്ഞു എനിക്ക് അത് അറിയാം ഞാന്‍ എന്റെ മക്കളെയും പഠിപ്പിച്ചിട്ടുണ്ട് .ഓരോ കോഴി കറിക്ക് ശേഷവും ആട്ടിന്‍ സൂപ്പിനു ശേഷവും ഞാനും മക്കളും അത് ചെയ്യും .നിങ്ങള്ക്ക് അത് അറിയില്ല അത് കൊണ്ട് തന്നെ എന്നെ ചോദ്യം ചെയ്യാന്‍ നിങ്ങള്ക്ക് അധികാരവും ഇല്ല .എന്നിട്ട് കൊരനോട് ആയി പറഞ്ഞു എന്റെ ക്രഷി ഇടം എന്റെ സംരക്ഷിത പ്രദേശം ആണ് .അവിടെ കടന്നു കയറുന്ന ഏതൊരു അന്യ ജീവിയും തുരത്തുക എന്നത് ജിഹാദു ആണ് .ജാനകി കണ്ടു എന്ന് പറയുന്ന കോഴി പിടുത്തം നടന്നത് എന്റെ ക്രഷി ഇടത്തില്‍ നിന്നു ആണ് എന്നതിനാല്‍ അത് നീതീകരിക്കതക്കതും ശത്രുവിന്റെ ധനം പിടിച്ചെടുക്കുന്നത് കുറ്റകരം അല്ലാത്തതിനാലും . നിങ്ങളും കൂട്ടരും അത് ചോദ്യം ചെയ്യുന്നതില്‍ അര്‍ത്ഥം ഇല്ല .ഇത് പറഞ്ഞു മുഖത്തു തോന്നിയ ചെറിയ ചൊറിച്ചില്‍ മാറ്റാന്‍ കത്തി ഒന്ന് നിവര്‍ത്തി ചുരണ്ടി .എന്തോ പറയാന്‍ ആഞ്ഞ കോരന്‍ മെല്ലെ എഴുന്നേറ്റു പുറത്തേക്ക് നടന്നു .കൂടെ കൂട്ട് കാരും .പുറത്തു നിന്നു ഉറക്കെ ഒരു ചിരി കേട്ടു എല്ലാവരും നോക്കിയപ്പോള്‍ നബീസ ഉച്ചത്തില്‍ ചിരിച്ചു കൊണ്ട് ഓടുന്നു .

Monday, 11 October 2010
BRANTHAN CHINTHAKAL
by Umer Kutty on Monday, 11 October 2010 at 11:24
ഇന്ന് ഇങ്ങിനെ ഒരു ചിന്ത കടന്നു വരാന്‍ കാരണം എന്റെ സുഹ്ര്‍ത്തും നാട്ടു കാരനും ആയ ജയ് ജയദേവ് ഫേസ് ബുക്കില്‍ ഇട്ട ഒരു കുറിപ്പ് വായിക്കാന്‍ ഇടയായതിനാല്‍ ആണ് .വെറും തമാശയ്ക്ക് അപ്പുറത്ത് അദ്ദേഹം ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്നത് സത്യം ഇത്തരം ചില തമാശകള്‍ തന്നെയാണ് ഈ വരണ്ട ദേശത്തു വസിക്കുന്ന എന്നെ പോലുള്ളവരെ ഇത്തിരി ചരിപ്പിക്കുന്നതും കുറെ ഉല്ലാസം തരുന്നതും .പക്ഷെ പ്രിയന്‍ ജയദേവിന്റെ ഇന്നത്തെ ഭ്രാന്തന്‍ തമാശ എന്നെ ചില ചിന്തകളിലേക്ക് നയിക്കയാണ് ചെയ്തത് . ഭ്രാന്തിനു പല ഭാവങ്ങള്‍ ഉണ്ട് അതിലൊന്ന് മിസ്ടിക് തലം ഉള്ളത് ആണ് .ഇതിനു നമ്മുടെ നാട്ടില്‍ ഒക്കെ പറയുക നൊസ്സ് എന്നാണു .ജയദേവിന്റെ കുറിപ്പില്‍ സൂചിപ്പിച്ചപോലെ ഉയരത്തിലേക്ക് ഉരുളന്‍ കല്ലുകള്‍ ഉരുട്ടി കയറ്റുകയും ഉയരത്തില്‍ നിന്ന് കൈവിട്ടു താഴേക്കു അത് ഉരുളുമ്പോള്‍ കൈകൊട്ടി ചിരിക്കയും ചെയ്യുന്ന നാറാണത്തു ഭ്രാന്തനെ പോലെ ഉള്ള ഒരാളെ നാട്ടില്‍ ഭ്രാന്തന്‍ എന്നല്ല വിളിക്കുക ചെറിയ ഒരു തെറ്റുണ്ട് .എന്ന് പറയും അല്ലെങ്കില്‍ നൊസ്സ് ഉള്ള ആളാണ് എന്ന് പറയും .നൊസ്സ് മലബാറിലെ ഒരു പ്രയോഗം ആണ് .നസ്സ് എന്ന അറബി മൂലത്തില്‍ നിന്ന് [മറവി ] വന്നത് ആവണം അത് . ഈ നൊസ്സ് പലപ്പോഴും നേരത്തെ പറഞ്ഞ മിസ്റ്റിസവുമായി ബന്ടപ്പെട്ടു കാണാറുണ്ട് ബഷീറിനും വി കെ എന്നിനും ഒക്കെ ഈ പിരാന്തു ഇല്ലേ എന്ന് നമുക്ക് ചിലപ്പോള്‍ തോന്നിയിട്ടുണ്ടാവും .എംപി നാരായണ പിള്ള മറ്റൊരു ഉദാഹരണം .സുരാസുവിനെയും ഓര്‍ക്കുക . ഇത് സര്‍ഗാത്മകതയും ആയി ബന്ടപ്പെട്ടത് ആണെങ്കില്‍ .നമ്മുടെ സാധാരണക്കാരുടെ ഇടയിലും ഇത്തരം ഇത്തരം ആള്‍ക്കാരെ കണ്ടുമുട്ടാറുണ്ട് .നാം സാദാരണ ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തിക്കു വിപരീതം ആയി പ്രവര്‍ത്തിക്കയും സംസാരിക്കയും ചിലപ്പോള്‍ സ്വയം പരിഹാസ പാത്രം ആവുകയും പലപ്പോഴും നമ്മെ അത്ഭു തപ്പെടുത്തുകയും ഒക്കെ ചെയ്യുന്ന ഈ കൂട്ടര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നുണ്ട് .പക്ഷെ നാം അവരെ അവഗണിക്കയോ പരിഹസിച്ചു മാറ്റി നിര്‍ത്തുകയോ ചെയ്യും .ഒരിക്കല്‍ എന്റെ നാട്ടിലെ ഇങ്ങിനെ ഒരാള്‍ എന്നോട് അഞ്ചുരൂപ ചോദിച്ചു .ഞാന്‍ പറഞ്ഞു എന്ത് കൊണ്ട് അഞ്ചു രൂപ മാത്രം കൂടുതല്‍ തന്നാല്‍ വാങ്ങില്ലേ .അതല്ല ഇപ്പോള്‍ അഞ്ചു രൂപയെ ആവശ്യം ഉള്ളൂ എന്നും .നമ്മള്‍ക്ക് ഒരു കുട്ട നിറയെ ചോറ് കിട്ടിയാല്‍ അതില്‍ നിന്ന് ഒരു പ്ലേറ്റ് മാത്രമേ തിന്നാന്‍ ആവൂ എന്നും ഒരു പാട് മുറികള്‍ ഉള്ള വീട് വച്ചാല്‍ ഒരു മുറിയില്‍ ഒരു കട്ടിലില്‍ മാത്രമേ കിടക്കാന്‍ ആവൂ എന്നുമായിരുന്നു മറുപടി .ഞാന്‍ എന്റെ ചോദ്യത്തില്‍ പരിഹാസം വന്നുപോയോ എന്ന് സംശയിച്ചു വിഷമിച്ചപ്പോള്‍ അദ്ദേഹം അഞ്ചുരൂപ വാങ്ങി നടന്നു മറഞ്ഞിരുന്നു .ഇനി ഞാന്‍ അയാളോട് ക്ഷമ പറയുകയോ മറ്റോ ചെയ്തിരുന്നു എങ്കില്‍ എന്റെ അഹന്തയ്ക്ക് മേല്‍ കല്ലുവ്യ്ക്കുന്ന തരത്തില്‍ മറ്റൊരു മറുപടി കിട്ടിയേനേ...
ഇനി ഭ്രാന്തിന്റെ സാധാര ണ കാണുന്ന മറ്റു രണ്ടു ഭാവങ്ങള്‍ കൂടി പറയാം അനുഭവും പരിമിതമായ അറിവും വച്ചു പറയുക കൊണ്ട് .ഭ്രാന്തിനെ ആന്തരിക ഭാവങ്ങളെ വിശകലനം ചെയ്യാനൊന്നും ഈ കുറിപ്പ് കൊണ്ട് സാധ്യം ആവും എന്ന് കരുതുക വയ്യ .എങ്കിലും എന്റെ പരിസര ങ്ങളില്‍ നിന്ന് ഞാന്‍ പഠിച്ചെടുത്ത ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു എന്ന് മാത്രം .ഭ്രാന്തിന്റെ ഏറ്റവും നല്ല ഭാവം ഉന്മാദം ആണ് കാരണം ഉന്മാദി പലപ്പോഴും സന്തോഷത്തില്‍ ആയിരിക്കും .വയലന്‍സു ഉള്ള സമയത്തും വലിയ ദുഃഖ ഭാവം കാണുക ഇല്ല . അകത്തെ തിളച്ചു മറിയല്‍സന്തോഷത്തിന്റെതു ആണെങ്കില്‍ പാട്ട് പാടിയോ ബഹളം വച്ചോ ഒക്കെ അത്തരം ആള്‍ക്കാര്‍ തന്റെ ഉന്മാദ ഭാവം പ്രകടിപ്പിക്കുന്നു .കോപം ആണ് ഉള്ളില്‍ എങ്കില്‍ അതിന്റെ ഏറ്റവും വലിയ അളവ് പ്രകടിപ്പിക്കുന്നു .അപ്പോഴും അതിനു ശേഷവും അവരെ വലിയ ദുഖം പിടി കൂടാറു ഇല്ല .പിന്നെടെപ്പോഴെങ്കിലും ശാന്തഭാവം കൈകൊള്ളുംപോള്‍ താല്ത്കാലിക ദുഖം ഉണ്ടാവും എന്നല്ലാതെ സ്ഥായി ആയ ദുഖം ഇവരില്‍ കാണില്ല .അത് കൊണ്ട് തന്നെ ഉന്മാദികള്‍ ബോധപൂര്‍വം ആയ ആത്മഹത്യതിരഞ്ഞെടുക്കാരില്ല ഉന്മാദ അവസ്ഥയില്‍ വരുത്തുന്ന അപകടങ്ങള്‍ മാത്രമാണ് പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിടുള്ളത് .അത് കൊണ്ട് ലോകത്തിനു ഇവരെ കാണുമ്പോള്‍ ഭയവും പരിഹാസവും ഒക്കെ തോന്നുമെങ്കിലും സത്യത്തില്‍ വിഷാദരോഗികളെ അപേഷിച്ച്ചു ഉന്മാദം കുറെ കൂടി നല്ല അവസ്ഥ ആണ് എന്ന് പറയാം .പിന്നെ നേരത്തെ പറഞ്ഞപോലെ ഇവരില്‍ പലരും സര്‍ഗാത്മകമായി ഉയര്‍ന്ന ചിന്തയും പ്രവര്‍ത്തിയും പുലര്‍ത്തുന്നതും കാണാം .ഉദാഹരണത്തിന് എന്റെ നാട്ടില്‍ ഉണ്ടായിരുന്ന രണ്ടുപേരില്‍ ഒരാള്‍ നല്ല പ്രാസന്ഗി കനും ഫലിത പ്രിയനുംമറ്റൊരാള്‍ നല്ല പാട്ട് കാരനും ആയിരുന്നു .
ഇനി പറയുന്നത് വിഷാദത്തെ കുറിച്ചു ആണ് ഇത് എന്നെ സംബന്ധിച്ചു വളരെ അടുത്തു അറിയുന്ന ഒരു കാര്യം ആവുക കൊണ്ടും ഇതിന്റെ തിക്ത ഫലം നേരിട്ട് അനുഭവിക്കേണ്ടി വന്ന ഒരു കുടുംബത്തിലെ അംഗം എന്നനിലക്ക് [ജീവനഷ്ടം ] എനിക്ക് വിഷാദത്തെ ഭയം ആണ് .ഈ രോഗം ഉള്ളവര്‍ ഉന്മാദം ഉള്ളവരെ പോലെ എപ്പോഴെങ്കിലും മാത്രം ആയി ദുഖം പേറുന്നവര്‍ അല്ല ഇവരുടെ സ്ഥായീ ഭാവം തന്നെ ദുഖം ആണ് .മാത്രമല്ല കടുത്ത മനസന്ഘര്‍ഷം മൂലം മറ്റു രോഗങ്ങളും ഭക്ഷണ വിരക്തിയും ആത്മഹത്യാ പ്രവണതയും ഒക്കെ ഇവരില്‍ കാണാം .മാത്രമല്ല എത്ര ഏറെ മികച്ച സര്‍ഗശേഷിയോ ബുദ്ധി പരതയോ ഒക്കെ ഉണ്ട് എന്നാലും അതെല്ലാം നിഷ്ക്രിയം ആകുകയും ഒരു തരം ഭീതിയും .അപകര്‍ഷവും പിടിപെട്ടു .ഇവര്‍ ഒറ്റപ്പെട്ടു പോകും . മാത്രമല്ല ഇവരെ കുറിച്ചു നാം ഉധാസീനര്‍ ആവുക ആണെങ്കില്‍ ശ്രദ്ധ കുറഞ്ഞുപോയാല്‍ നഷ്ടം ആകുക ഒരു പക്ഷെ ജീവന്‍ തന്നെയാണ് . അത് കൊണ്ട് നമ്മുടെ ഇടയില്‍ ഇങ്ങിനെ ഉള്ളവരെ നാം ഏറെ കരുണയോടെ പരിഗണിക്കേണ്ടത് ഉണ്ട് .പക്ഷെ നിര്‍ഭാഗ്യം എന്ന് പറയട്ടെ എല്ലാ ഭ്രാന്തും ഒന്നാണെന്ന് കരുതുകയും എനിക്ക് അല്ലല്ലോ അവന്റെ അമ്മയ്ക്ക് അല്ലേ എന്ന് ചിന്തിക്കുകയും ചെയ്യുന്ന നാം ഈ ആധുനിക കാലത്തും അതെ കുറിച്ചു തീരെ ബോധവാന്‍ മാര്‍ അല്ല എന്ന് പറയേണ്ടി വരുന്നതില്‍ ഖേദം ഉണ്ട് .ഇന്നും നമ്മുടെ നാട്ടില്‍ ഭ്രാന്തുള്ളവരെ കല്ലെറിയുന്ന പ്രവണത മാറിയിട്ടുണ്ട് എന്ന് തോന്നുന്നില്ല .ഒന്നുറപ്പ് നമ്മുടെ ഉള്ളിലെ പരിഹാസം തീര്‍ച്ചയായും മാറിയിട്ടില്ല
നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും ഗുരു ഇന്ന് ഭ്രാന്തും ആയാണല്ലോ വരവ് ഇയാള്‍ക്ക് കുറേശ്ശെ ഭ്രാന്തു ഉണ്ടോ എന്ന് .അത് ഞാന്‍ നിഷേധിക്കുന്നില്ല കുറച്ചു ഭ്രാന്തു ഉള്ളത് കൊണ്ട് തന്നെ ആണല്ലോ ഞാന്‍ ഇങ്ങിനെ നിരന്തരം എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കുന്നത് .മാത്രമല്ല എനിക്ക് ഇനി ഈ ചെറിയ നൊസ്സ് മൂത്ത് വട്ടു പിടിക്കുക ആണെങ്കില്‍ ഞാന്‍ നാറാണത്തു ഭ്രാന്തനെ പോലെ ദൈവത്തോട് ആവശ്യ പ്പെടുക ഉന്മാദം തരണേ എന്നാണു .വിഷാദം എനിക്ക് ഭയം ആണ് എന്ന് നേരത്തെ പറഞ്ഞല്ലോ , പ്രിയരെ ഇനി നിങ്ങളോട് ഒരു അപേക്ഷ ഭ്രാന്തു എടുത്തു ഗുരു തെരുവില്‍ അലയുമ്പോള്‍ നിങ്ങള്‍ എരിയുന്ന കല്ലുകള്‍ എന്റെ തലയില്‍ പതിക്കാതിരിക്കാന്‍ ശ്രമിക്കണം .കാരണം തലയില്‍ ആണല്ലോ അപ്പോള്‍ ഉന്മാദം നിറഞ്ഞിരിക്കുക അപ്പോള്‍ തലയോട് പൊട്ടി അതെങ്ങാന്‍ ചോര്‍ന്നു പോകരുത് എന്നത് കൊണ്ടാണ് .നന്ദിയോടെ ഗുരു ഉമര്‍

ഭ്രാന്തന്‍ ചിന്തകള്‍
ഇന്ന് ഇങ്ങിനെ ഒരു ചിന്ത കടന്നു വരാന്‍ കാരണം എന്റെ സുഹ്ര്‍ത്തും നാട്ടു കാരനും ആയ ജയ് ജയദേവ് ഫേസ് ബുക്കില്‍ ഇട്ട ഒരു കുറിപ്പ് വായിക്കാന്‍ ഇടയായതിനാല്‍ ആണ് .വെറും തമാശയ്ക്ക് അപ്പുറത്ത് അദ്ദേഹം ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്നത് സത്യം ഇത്തരം ചില തമാശകള്‍ തന്നെയാണ് ഈ വരണ്ട ദേശത്തു വസിക്കുന്ന എന്നെ പോലുള്ളവരെ ഇത്തിരി ചരിപ്പിക്കുന്നതും കുറെ ഉല്ലാസം തരുന്നതും .പക്ഷെ പ്രിയന്‍ ജയദേവിന്റെ ഇന്നത്തെ ഭ്രാന്തന്‍ തമാശ എന്നെ ചില ചിന്തകളിലേക്ക് നയിക്കയാണ് ചെയ്തത് .
ഭ്രാന്തിനു പല ഭാവങ്ങള്‍ ഉണ്ട് അതിലൊന്ന് മിസ്ടിക് തലം ഉള്ളത് ആണ് .ഇതിനു നമ്മുടെ നാട്ടില്‍ ഒക്കെ പറയുക നൊസ്സ് എന്നാണു .ജയദേവിന്റെ കുറിപ്പില്‍ സൂചിപ്പിച്ചപോലെ ഉയരത്തിലേക്ക് ഉരുളന്‍ കല്ലുകള്‍ ഉരുട്ടി കയറ്റുകയും ഉയരത്തില്‍ നിന്ന് കൈവിട്ടു താഴേക്കു അത് ഉരുളുമ്പോള്‍ കൈകൊട്ടി ചിരിക്കയും ചെയ്യുന്ന ന്രാനത്തു ഭ്രാന്തനെ പോലെ ഉള്ള ഒരാളെ നാട്ടില്‍ ഭ്രാന്തന്‍ എന്നല്ല വിളിക്കുക ചെറിയ ഒരു തെറ്റുണ്ട് .എന്ന് പറയും അല്ലെങ്കില്‍ നൊസ്സ് ഉള്ള ആളാണ് എന്ന് പറയും .നൊസ്സ് മലബാറിലെ ഒരു പ്രയോഗം ആണ് .നസ്സ് എന്ന അറബി മൂലത്തില്‍ നിന്ന് [മറവി ] വന്നത് ആവണം അത് . ഈ നൊസ്സ് പലപ്പോഴും നേരത്തെ പറഞ്ഞ മിസ്റ്റിസവുമായി ബന്ടപ്പെട്ടു കാണാറുണ്ട് ബഷീറിനും വി കെ എന്നിനും ഒക്കെ ഈ പിരാന്തു ഇല്ലേ എന്ന് നമുക്ക് ചിലപ്പോള്‍ തോന്നിയിട്ടുണ്ടാവും .എംപി നാരായണ പിള്ള മറ്റൊരു ഉദാഹരണം .സുരാസുവിനെയും ഓര്‍ക്കുക . ഇത് സര്‍ഗാത്മകതയും ആയി ബന്ടപ്പെട്ടത് ആണെങ്കില്‍ .നമ്മുടെ സാധാരണക്കാരുടെ ഇടയിലും ഇത്തരം ഇത്തരം ആള്‍ക്കാരെ കണ്ടുമുട്ടാറുണ്ട് .നാം സാദാരണ ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തിക്കു വിപരീതം ആയി പ്രവര്‍ത്തിക്കയും സംസാരിക്കയും ചിലപ്പോള്‍ സ്വയം പരിഹാസ പാത്രം ആവുകയും പലപ്പോഴും നമ്മെ അത്ഭു തപ്പെടുത്തുകയും ഒക്കെ ചെയ്യുന്ന ഈ കൂട്ടര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നുണ്ട് .പക്ഷെ നാം അവരെ അവഗനിക്കയോ പരിഹസിച്ചു മാറ്റി നിര്‍ത്തുകയോ ചെയ്യും .ഒരിക്കല്‍ എന്റെ നാട്ടിലെ ഇങ്ങിനെ ഒരാള്‍ എന്നോട് അഞ്ചുരൂപ ചോദിച്ചു .ഞാന്‍ പറഞ്ഞു എന്ത് കൊണ്ട് അഞ്ചു രൂപ മാത്രം കൂടുതല്‍ തന്നാല്‍ വാങ്ങില്ലേ .അതല്ല ഇപ്പോള്‍ അഞ്ചു രൂപയെ ആവശ്യം ഉള്ളൂ എന്നും .നമ്മള്‍ക്ക് ഒരു കുട്ട നിറയെ ചോറ് കിട്ടിയാല്‍ അതില്‍ നിന്ന് ഒരു പ്ലേറ്റ് മാത്രമേ തിന്നാന്‍ ആവൂ എന്നും ഒരു പാട് മുറികള്‍ ഉള്ള വീട് വച്ചാല്‍ ഒരു മുറിയില്‍ ഒരു കട്ടിലില്‍ മാത്രമേ കിടക്കാന്‍ ആവൂ എന്നുമായിരുന്നു മറുപടി .ഞാന്‍ എന്റെ ചോദ്യത്തില്‍ പരിഹാസം വന്നുപോയോ എന്ന് സംശയിച്ചു വിഷമിച്ചപ്പോള്‍ അദ്ദേഹം അഞ്ചുരൂപ വാങ്ങി നടന്നു മറഞ്ഞിരുന്നു .ഇനി ഞാന്‍ അയാളോട് ക്ഷമ പറയുകയോ മറ്റോ ചെയ്തിരുന്നു എങ്കില്‍ എന്റെ അഹന്തയ്ക്ക് മേല്‍
കല്ലുവ്യ്ക്കുന്ന തരത്തില്‍ മറ്റൊരു മറുപടി കിട്ടിയേനേ...
ഇനി ഭ്രാന്തിന്റെ സാധാര ണ കാണുന്ന മറ്റു രണ്ടു ഭാവങ്ങള്‍ കൂടി പറയാം അനുഭവും പരിമിതമായ അറിവും വച്ചു പറയുക കൊണ്ട് .ഭ്രാന്തിനെ ആന്തരിക ഭാവങ്ങളെ വിശകലനം ചെയ്യാനൊന്നും ഈ കുറിപ്പ് കൊണ്ട് സാധ്യം ആവും എന്ന് കരുതുക വയ്യ .എങ്കിലും എന്റെ പര്സരങ്ങളില്‍ നിന്ന് ഞാന്‍ പഠിച്ചെടുത്ത ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു എന്ന് മാത്രം .ഭ്രാന്തിന്റെ ഏറ്റവും നല്ല ഭാവം ഉന്മാദം ആണ് കാരണം ഉന്മാദി പലപ്പോഴും സന്തോഷത്തില്‍ ആയിരിക്കും .വയലന്‍സു ഉള്ള സമയത്തും വലിയ ദുഃഖ ഭാവം കാണുക ഇല്ല . അകത്തെ തിളച്ചു മറിയല്‍സന്തോഷത്തിന്റെതു ആണെങ്കില്‍ പാട്ട് പാടിയോ ബഹളം വച്ചോ ഒക്കെ അത്തരം ആള്‍ക്കാര്‍ തന്റെ ഉന്മാദ ഭാവം പ്രകടിപ്പിക്കുന്നു .കോപം ആണ് ഉള്ളില്‍ എങ്കില്‍ അതിന്റെ ഏറ്റവും വലിയ അളവ് പ്രകടിപ്പിക്കുന്നു .അപ്പോഴും അതിനു ശേഷവും അവരെ വലിയ ദുഖം പിടി കൂടാറു ഇല്ല .പിന്നെടെപ്പോഴെങ്കിലും ശാന്തഭാവം കൈകൊള്ളുംപോള്‍ താല്ത്കാലിക ദുഖം ഉണ്ടാവും എന്നല്ലാതെ സ്ഥായി ആയ ദുഖം ഇവരില്‍ കാണില്ല .അത് കൊണ്ട് തന്നെ ഉന്മാദികള്‍ ബോധപൂര്‍വം ആയ ആത്മഹത്യതിരഞ്ഞെടുക്കാരില്ല ഉന്മാദ അവസ്ഥയില്‍ വരുത്തുന്ന അപകടങ്ങള്‍ മാത്രമാണ് പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിടുള്ളത് .അത് കൊണ്ട് ലോകത്തിനു ഇവരെ കാണുമ്പോള്‍ ഭയവും പരിഹാസവും ഒക്കെ തോന്നുമെങ്കിലും സത്യത്തില്‍ വിഷാദരോഗികളെ അപേഷിച്ച്ചു ഉന്മാദം കുറെ കൂടി നല്ല വസ്ത്യാണ് എന്ന് പറയാം .പിന്നെ നേരത്തെ പറഞ്ഞപോലെ ഇവരില്‍ പലരും സര്‍ഗാത്മകമായി ഉയര്‍ന്ന ചിന്തയും പ്രവര്‍ത്തിയും പുലര്‍ത്തുന്നതും കാണാം .ഉദാഹരണത്തിന് എന്റെ നാട്ടില്‍ ഉണ്ടായിരുന്ന രണ്ടുപേരില്‍ ഒരാള്‍ നല്ല പ്രാസന്ഗി കനും ഫലിത പ്രിയനും മ്ടോരാല്‍ നല്ല പാട്ട് കാരനും ആയിരുന്നു .
ഇനി പറയുന്നത് വിഷാദത്തെ കുറിച്ചു ആണ് ഇത് എന്നെ സംബന്ധിച്ചു വളരെ അടുത്തു അറിയുന്ന ഒരു കാര്യം ആവുക കൊണ്ടും ഇതിന്റെ തിക്ത ഫലം നേരിട്ട് അനുഭവിക്കേണ്ടി വന്ന ഒരു കുടുംബത്തിലെ അംഗം എന്നനിലക്ക് [ജീവനഷ്ടം ] എനിക്ക് വിഷാദത്തെ ഭയം ആണ് .ഈ രോഗം ഉള്ളവര്‍ ഉന്മാദം ഉള്ളവരെ പോലെ എപ്പോഴെങ്കിലും മാത്രം ആയി ദുഖം പേറുന്നവര്‍ അല്ല ഇവരുടെ സ്ഥായീ ഭാവം തന്നെ ദുഖം ആണ് .മാത്രമല്ല കടുത്ത മനസന്ഘര്‍ഷം മൂലം മറ്റു രോഗങ്ങളും ഭക്ഷണ വിരക്തിയും ആത്മഹത്യാ പ്രവണതയും ഒക്കെ ഇവരില്‍ കാണാം .മാത്രമല്ല എത്ര ഏറെ മികച്ച സര്‍ഗശേഷിയോ ബുദ്ധിപ്രത്യോ ഒക്കെ ഉണ്ട് എന്നാലും അതെല്ലാം നിഷ്ക്രിയം ആകുകയും ഒരു തരം ഭീതിയും .അപക്ര്ഷവും പിടിപെട്ടു .ഇവര്‍ ഒറ്റപ്പെട്ടു പോകും . മാത്രമല്ല ഇവരെ കുറിച്ചു നാം ഉധാസീനര്‍ ആവുക ആണെങ്കില്‍ ശ്രദ്ധ കുറഞ്ഞുപോയാല്‍ നഷ്ടം ആകുക ഒരു പക്ഷെ ജീവന്‍ തന്നെയാണ് . അത് കൊണ്ട് നമ്മുടെ ഇടയില്‍ ഇങ്ങിനെ ഉള്ളവരെ നാം ഏറെ കരുണയോടെ പരിഗണിക്കേണ്ടത് ഉണ്ട് .പക്ഷെ നിഭാഗ്യം എന്ന് പറയട്ടെ എല്ലാ ഭ്രാന്തും ഒന്നാണെന്ന് കരുതുകയും എനിക്ക് അല്ലല്ലോ അവന്റെ അമ്മയ്ക്ക് അല്ലേ എന്ന് ചിന്തിക്കുകയും ചെയ്യുന്ന നാം ഈ ആടുനിക കാലത്തും അതെ കുറിച്ചു തീരെ ബോധവാന്‍ മാര്‍ അല്ല എന്ന് പറയേണ്ടി വരുന്നതില്‍ ഖേദം ഉണ്ട് .ഇന്നും നമ്മുടെ നാട്ടില്‍ ഭ്രാന്തുള്ളവരെ കല്ലെറിയുന്ന പ്രവണത മാറിയിട്ടുണ്ട് എന്ന് തോന്നുന്നില്ല .ഒന്നുറപ്പ് നമ്മുടെ ഉള്ളിലെ പരിഹാസം തീര്‍ച്ചയായും മാരിയിട്ടില്ല
നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും ഗുരു ഇന്ന് ഭാര്തും ആയാണല്ലോ വരവ് ഇയാള്‍ക്ക് കുറേശ്ശെ ഭ്രാന്തു ഉണ്ടോ എന്ന് .അത് ഞാന്‍ നിഷേടിക്കുന്നില്ല കുറച്ചു ഭാരന്തു ഉള്ളത് കൊണ്ട് തന്നെ ആണല്ലോ ഞാന്‍ ഇങ്ങിനെ നിരന്തരം എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കുന്നത് .മാത്രമല്ല എനിക്ക് ഇനി ഈ ചെറിയ നൊസ്സ് മൂത്ത് വട്ടു പിടിക്കുക ആണെങ്കില്‍ ഞാന്‍ നാറാണത്തു ഭ്രാന്തനെ പോലെ ദൈവത്തോട് ആവശ്യ പ്പെടുക ഉന്മാദം തരണേ എന്നാണു .വിഷാദം എനിക്ക് ഭയം ആണ് എന്ന് നേരത്തെ പറഞ്ഞല്ലോ , പ്രിയരെ ഇനി നിങ്ങളോട് ഒരു അപേക്ഷ ഭ്രാന്തു എടുത്തു ഗുരു തെരുവില്‍ അലയുമ്പോള്‍ നിങ്ങള്‍ എരിയുന്ന കല്ലുകള്‍ എന്റെ തലയില്‍ പതിക്കാതിരിക്കാന്‍ ശ്രമിക്കണം .കാരണം തലയില്‍ ആണല്ലോ അപ്പോള്‍ ഉന്മാദം നിറഞ്ഞിരിക്കുക അപ്പോള്‍ തലയോട് പൊട്ടി അതെങ്ങാന്‍ ചോര്‍ന്നു പോകരുത് എന്നത് കൊണ്ടാണ് .നന്ദിയോടെ ഗുരു ഉമര്‍

Saturday, 9 October 2010
സൂഫിസത്തെ കുറിച്ചുവീണ്ടും
സൂഫിസത്തെ കുറിച്ചു നേരത്തെ പറഞ്ഞത് ആണ് .ലോകത്ത് അത് ഒരു പരിവര്‍ത്തനവും വരുത്തിയില്ല എന്നും കര്‍മ്മത്തെ അത് നിരുല്സാഹപ്പെടുത്തിയില്ല എങ്കിലും ധ്യാനത്തിന് മുന്‍തൂക്കം നല്‍കുക വഴി സമഗ്രം ആയി മനുഷ്യ പുരോഗതിയില്‍ ഭാഗ വാക്ക് ആകാനും പരിവര്‍ത്തനം വരുത്താനും അതിനു ആയില്ല .ലോകത്ത് പല മഹാന്മാരെയും സംഭാവന ചെയ്യാന്‍ സൂഫിസത്തിനു ആയിട്ടുണ്ട് എന്നത് നിസ്തര്‍ക്കം അത്രേ .കാവ്യങ്ങളും അനുബന്ധ സാഹിത്യവും ചിത്രകല പോലും [ദ്രശ്യ കല ശിര്‍ക്കിലേക്ക് നയിച്ചേക്കും എന്ന് ഭയന്നിരുന്ന വിശ്വാസി സമൂഹത്തില്‍ നിന്ന് വഴിമാറി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ആയ സൂഫിസത്തിനു ആപ്രവര്‍ത്തിക്ക് നൂറുമാര്‍ക്കിടുക] ഇതൊക്കെ ആണെങ്കിലും സൂഫിസത്തിനു കര്‍മ്മ മേഖലയില്‍ വളരെ ഒന്നും ചെയ്യാന്‍ ആയില്ല എന്നത് ഒരു പോരായ്മ തന്നെയാണ് .മനുഷ്യ പുരോഗതി ലോകത്ത് നടന്നത് ധ്യാനം കൊണ്ടോ .മനുഷ്യന്റെ ആത്മീയമായ ഉന്നതി കൊണ്ടോ മാത്രം അല്ല ഒരു പക്ഷെ ചീത്ത മനുഷ്യരുടെ പ്രവര്‍ത്തി കൊണ്ടുപോലും ഈ ലോകത്ത് മാറ്റം ഉണ്ടായിട്ടുണ്ട് നാസി ജര്‍മ്മനിയുടെ മുന്നേറ്റത്തിനു ആയി വൈദ്യ ശാസ്ത്രത്തില്‍ വരെ കൈകട ത്താനും അതില്‍ അതി ദ്രുത ഗതിയില്‍ ഉള്ള പുരോഗതി ഉണ്ടാക്കുവാനും [മനുഷ്യനെ നശിപ്പിക്കാനും ജീവന്‍ നിലനിര്‍ത്താനും വരെ ] ഉണ്ടാക്കാനും ഹിറ്റ്ലര്‍ നയിച്ച നാസി സിദ്ധാന്തത്തിനു സാധ്യം ആയിരുന്നു .പല വേഗമാര്‍ന്ന കണ്ടു പിടുത്തങ്ങളും നാസി ജര്‍മനിയും ഫാസിസ്റ്റുകളുംയുദ്ധ ആവശ്യങ്ങള്‍ക്കുവേണ്ടി കണ്ടെത്തിയപ്പോള്‍ അതിനെ തടയാനും മേല്‍ക്കൈ നേടാനും സഖ്യ കഷികളും നിബന്ധിതരാക്കുകയും മനുഷ്യ നാശത്തിനു തുടക്കം ആയി ആറ്റം ബോംബു വരെ കണ്ടു പിടിക്കപ്പെടുകയും ചെയ്യപ്പെട്ടു .ഇന്ന് നമുക്ക് അറിയാം ഈ ആണവ ശക്തി നല്ലരീതിയില്‍ ഉപയോഗിക്കുക ആണ് എങ്കില്‍ .ഇനിയും മാനവ മുന്നേറ്റത്തിനു അതുപയോഗിക്കാന്‍ ആവും എന്ന് പറഞ്ഞു വന്നത് ചീത്ത പ്രവര്‍ത്തിപോലും ലോകത്ത് മാറ്റം ഉണ്ടാക്കാവുന്ന തരത്തില്‍ പരിവര്‍ത്തിപ്പിക്കാന്‍ മനുഷ്യന്റെ നിരന്തരം ഉള്ള കര്‍മ്മത്താല്‍ സാധ്യം ആവും എന്ന് ആണ് .
അപ്പോള്‍ സൂഫിസവും മേല്പറഞ്ഞ കാര്യവും തമ്മില്‍ എന്ത് ബന്ധം എന്നാണെങ്കില്‍ ,സൂഫിസത്തിനു ഉള്ള ഏറ്റവും മോശം വശം ആയി അതിന്റെ കര്‍മ്മ മേഘലയില്‍ ഉള്ള നിസങ്ങത്വത്തെ സൂചിപ്പിക്കാന്‍ ആണ് ഇത് പറഞ്ഞത് .സൂഫിസം വളരെ സൌമ്യം ആണ് .മാത്രമല്ല ഒരു പക്ഷെ മതം ലോകത്തിന്‍റെ നാനാ ദിക്കില്‍ എത്തിയതില്‍ സൂഫി ദര്‍ശനത്തിനു അനല്പമായ പങ്കു ഉണ്ട് .പ്രതെകിച്ച്ച് ഇന്ത്യ ഉപ ഭൂ ഖണ്ടത്തിലും മറ്റും .മാത്രമല്ല ഞാന്‍ നേരത്തെ സൂചിപ്പിച്ചപോലെ അത് അതിന്റെ സൌമ്യ സൌന്ദര്യം സാഹിത്യത്തിലും കലകളിലും നിറക്കുകയും ചെയ്തു .പ്രതെകിച്ച്ച് കവിതയുടെ ലോകത്തില്‍ .പക്ഷെ സാധാരണ ക്കാര്‍ക്ക് അത് കൊണ്ട് വലിയ പ്രയോജനം ഉണ്ടായോ ? വെറുതെ പൂന്തോട്ടം നനക്കയും നാടുനീളെ വീനയം വാദ്യവും കയ്യില്‍ ഏന്തി നാടുകളില്‍ നിന്ന് നാടുകളിലേക്ക് ന്ര്ത്തം ചെയ്തു നീങ്ങിയ സൂഫി കേവല മനുഷ്യന് വേണ്ടി എന്ത് സംഭാവന ചെയ്തു .അവരില്‍ പലരും കവികള്‍ ആയിരുന്നു വൈദ്യന്‍ മാര്‍ ആയിരുന്നു കലാകാരന്‍ മാര്‍ ആയിരുന്നു ഇത് അന്നത്തെ സമാന്യ ജനത്തിനു പ്രയോജനം ചെയ്യുന്ന ഒന്നാക്കി മാറ്റുവാന്‍ അവര്‍ക്ക് കഴിഞ്ഞു എന്ന് പറയുക സാധ്യമോ .ചിലരെ കുറിച്ചു മാത്രമേ അങ്ങിനെ പറയുക സാധ്യം ആകുക ഉള്ളൂ .ഉദാഹരണത്തിന് ഉമര്‍ ഖയ്യാം .തനിക്കു അറിയുന്ന വൈദ്യവും ഗണിതവും ജനത്തിനു ഉപകാര പ്രദം ആയ രീതിയില്‍ ഉപയോഗിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു .വേണമെങ്കില്‍ സൂഫികളെന്യായീകരിക്കാന്‍ആയി സൂഫിസം ഭൌതിക വ്യാപാരം അല്ല അത് തികച്ചും ആത്മീയ വ്യാപാരം ആണ് എന്ന് പറഞ്ഞു ഒഴിയാം . പക്ഷെ ഇതൊരു ആത്മീയതയും സാധാരണക്കാരന് അപ്രാപ്യമാണ് എന്നും മനുഷ്യ ബുദ്ധിക്കു പെട്ടെന്ന് പിടി കിട്ടുന്നത് മാത്രമേ ബോധത്തോടെ ജനം സ്വീകരിക്കൂ എന്നുമുള്ളതിനുള്ള തെളിവ് ആണ് സൂഫിസം ഇന്ന് വെറും ദര്‍ശനം ആയി ഒട്ടും പോപ്പുലര്‍ അല്ലാതെ നില നില്‍ക്കുന്നതിനു കാരണം .
ഞാന്‍ ഇത്രയും പറയുമ്പോള്‍ സൂഫി ദര്‍ശനം ഒന്നും ലോകത്ത് സാധ്യമാക്കിയില്ല എന്നോ അതൊരു ചീത്ത മാര്‍ഗം ആണ് എന്നോ അല്ല .പകരം ലോകത്ത് പരിവര്‍ത്തനം വരുത്തിയ ചില ദര്‍ശനങ്ങള്‍പോലെയോ [ഉദാഹരണത്തിന് മാര്‍ക്സിസം ] സയന്‍സ് പോലെയോ വളരാനും മനുഷ്യ കുലത്തിനു പ്രയോജന പ്പെടാനും അതിനു ആയില്ല .പകരം ആത്മീയ വ്യാപാരത്തില്‍ ചുറ്റി ത്തിരിഞ്ഞു തുടങ്ങിയേടത്തു തന്നെ തിരിച്ചെത്തി വഴിമുട്ടി നിന്ന് എന്നല്ലാതെ കൂടുതല്‍ പുരോഗതി ആര്‍ജ്ജിക്കാണോ സ്വയം പുതുക്കാനോ ഇന്നും അതിനായില്ല .ഇന്നത്തെ സൂഫിസം എന്ത് എന്ന് പരിശോധിക്കുക ആണെങ്കില്‍ കേവലം കള്ട്ടിനു അപ്പുറം അത് ഒരു ലോക സിദ്ധാന്തം എന്ന നിലയില്‍ വളര്‍ത്തി കൊണ്ട് പോകാന്‍ ഇന്ന് നിലവില്‍ ഉള്ള ഒരു സൂഫി കുടുംബത്തിനും ആയിട്ടില്ല എന്നത് സത്യമത്രേ .പ്രതെകിച്ച്ച് പാക്ഷാത്യ രാജ്യങ്ങളില്‍ ഇന്ന് ഒരു ഫാഷന്‍ ഭ്രമം പോലെ പടരുന്ന സൂഫിസം ചിലതെല്ലാം ശുദ്ധ ഭ്രാന്തു പോലും ആണ് .ഉദാഹരണത്തിന് മര്‍യമി ത്വരീഖത് പോലുള്ളവ .എന്തിനു അധികം നമ്മുടെ കേരള
ത്തില്‍ തന്നെ സൂഫിസം പുനരുജ്ജീവിപ്പിച്ചു വ്യാവസായിക അടിസ്ഥാനത്തില്‍ വിഭവ സമാഹാരത്തിനു വേണ്ടി ഉപയോഗിക്കുകയാണ് എന്നുവേണം അനുഭവസ്ഥരുടെ വിവരണത്തില്‍ നിന്ന് വായിച്ചെടുക്കാന്‍ .ഇയ്യിടെ തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട തടി ഉള്ളതോ ഇല്ലാത്തതോ ആയ ഒരാള്‍ തരീഖത്തിന്റെ മറവില്‍ ആണത്രേ അയാളുടെ ഗ്രൂപ്പിലേക്ക് ആളെ സംഘടിപ്പിച്ചത് . മാത്രമല്ല പതിനായിരം ലക്ഷം എന്നിങ്ങനെ ദിക്രും സലാത്തും പാട്ടും പാടിച്ചു ആള്‍ക്കൂട്ടത്തെ ഉന്മാദത്തില്‍ എത്തിച്ചു പണം പിടുങ്ങുക മാത്രമല്ല ഒരു തരം കൂപ മണ്ടൂകം പോലെ ബുദ്ധി ഉള്ള കുറെ യുവ നപുംസക വിഭാഗത്തെ ഉണ്ടാക്കി .കര്‍മ്മം കൊണ്ട് ഈ സമൂഹത്തിനു മുതല്‍ കൂട്ട് ആവേണ്ട യുവതയെ പ്രവര്‍ത്തി രഹിതര്‍ ആക്കി എടുക്കുന്ന വിദ്യയും നാട്ടില്‍ പരീക്ഷിക്കപ്പെടുന്നുണ്ട് ഇത്തരം കൂട്ടര്‍ നാട്ടില്‍ നടമാടുന്ന തിന്മയും ഭരണ കൂടമോ ബ്യുരോക്രസിയോ നടത്തുന്ന ആക്രമവും നിസനഗതയോടെ നോക്കി ക്കാന് എന്നല്ലാതെ എന്തെങ്കിലും പ്രതികരിക്കയോ പ്രവര്‍ത്തിക്ക്യോ ചെയ്യും എന്ന് കരുതാന്‍ ന്യായം ഇല്ല . സൂഫിസം അതിന്റെ നന്മ കര്‍മ്മ ശേഷി ഉള്ള സ്നേഹവും ദയയും ഉള്ള ഒരു നവ സമൂഹത്തെ സ്രഷ്ടിക്കാന്‍ വേണ്ടി ഉള്ള ഒന്നാക്കി മാറ്റി എടുക്കാന്‍ നവ സൂഫി വാക്താക്കള്‍ക്ക് കഴിഞ്ഞെങ്കില്‍ എന്ന് ഗുരു ആഗ്രഹിക്കുന്നു

Wednesday, 6 October 2010
ആത്മാവിനെ കുറിച്ചു
ആല്ത്മാവ് എന്ത് എന്നതിനെ കുറിച്ചു ഫേസ് ബുക്കില്‍ രണ്ടു നോട്ടുകള്‍ ശ്രീ അന്‍സാര്‍ അലിയും ശ്രീ ഹംസ കൈച്ചിറപുള്ളിയും കുറിച്ചിരിക്കുന്നു , ഹംസ മനോവിന്ജ്ജാന ശാഖയിലെ മഹാചാര്യന്‍ മാരെ കൂട്ട് പിടിച്ചു ആത്മാവ് മനസ്സു തന്നെയാണ് എന്ന് പറയാതെ പറയുന്നു .ശ്രീ അന്‍സാര്‍ അലി അങ്ങിനെ ഒന്നല്ല അതെന്നും ദൈവം സ്രഷ്ട്ടിച്ച്ചു മനുഷ്യനിലേക്ക് സന്നിവേശിപ്പിക്കുന്ന ദ്രവ്യമോ പിണ്ടാമോ ദ്രാവകമോ വാതകമോ ഒന്നുമല്ലാത്ത ഒരു പ്രതിഭാസം ആണ് അതെന്നും വിശ്വാസത്തിന്റെ വെളിച്ചത്തില്‍ സമര്‍ത്ഥിക്കുന്നു. മതങ്ങള്‍ ഭൌതിക ശരീരത്തേക്കാള്‍ പ്രാധാന്യം നല്‍കുന്ന അഭൌതികം എന്ന് വിശേഷിക്ക പ്പെടുന്ന അനശ്വരം ആണ് എന്ന് പറയപ്പെടുന്ന ഈ വസ്തു അല്ലെങ്കില്‍ വസ്തുത എന്താണ് ?
ശാസ്ത്രീയമായി മരണം എന്നത് ജീവന്‍ വേര്‍പെടല്‍ ആണ് ഈ ജീവനും ആയി ആത്മാവിനു ബന്ധം ഉണ്ടോ? ആത്മാവ് വേര്‍പെടുമ്പോള്‍ ആണോ ജീവന്‍ ഇല്ലാതാവുക എന്ന അവസ്ഥ ഉണ്ടാകുന്നത് ? ഭൌതിക ദേഹം അചെതനം ആയി ക്കഴിഞ്ഞാലും ആത്മാവ് നില നില്‍ക്കുമോ ? എന്നിത്യാദി ചോദ്യങ്ങള്‍ എന്നും ആത്മീയ വാദികളും ഭൌതിക വാദികളും ഉയര്‍ത്തുകയും അവരവരുടെ വീക്ഷണങ്ങള്‍ അവ്തരിപ്പിക്കയും ചെയ്തിട്ടുണ്ട് . മതം അതിന്റെ വഴിക്ക് നീങ്ങട്ടെ .അപ്പോള്‍ പിന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതിലെ ശാസ്ത്രീയ വീക്ഷണം ആണ് . അതെന്താണ് ? ശാസ്ത്രം ഒന്നും തീര്‍ത്തു പറയാറില്ല എന്നത് കൊണ്ടും ,പരീക്ഷണ നിരീക്ഷണ അന്വഷണങ്ങളിലൂടെ നിഗമനങ്ങളില്‍ എത്തുകയും .കുറെ കൂടി പുതിയതും തെളിവുകള്‍ കൊണ്ട് ഭദ്രമായതും ആയ നിഗമനം വരുമ്പോള്‍ പഴയത് തിരുത്തുകയും ആണ് ചെയ്യുക എന്നത് കൊണ്ടും ഇന്ന് നിലവില്‍ പറയപ്പെടുന്ന ആത്മാവിനെ കുറിച്ചുള്ള ശാസ്രീയ വീക്ഷണം ഇവിടെ കുറിക്കാം .
ശാസ്ത്രം ആത്മാവിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ല .മനുഷ്യനില്‍ ഉണ്ടാവുന്ന എല്ലാ അതി ഭൌതിക പ്രതിഭാസങ്ങളും മനുഷ്യന്റെ തലച്ചോറും മൊത്തം ശാരീരിക പ്രവര്‍ത്തനങ്ങളും വഴി ഉണ്ടാവുന്നത് ആണ് .അതിനെ അവര്‍ മൈന്‍ഡ് എന്ന് വിളിക്കുന്നു [സോള്‍ എന്നല്ല ] മനസ്സിന് മനുഷ്യ ജീവനും ആയി ഒരു ബന്ധവും ഇല്ല .ചിന്ത കാഴ്ച്ച സ്പര്‍ശം പ്രവര്‍ത്തി തുടണ്ടി .എല്ലാ ഭൌതിക പ്രവര്‍ത്തനവും .സ്വപ്നം ഇമാജിന്‍ ഭയം സ്നേഹം തുടങ്ങി അതി ഭൌതികം എന്ന് വിശേഷിപ്പിക്കാവുന്ന എല്ലാ പ്രവര്‍ത്തിയും മനസ്സു എന്ന പ്രതിഭാസത്തിന്റെ പ്രവര്‍ത്തി ഫലം തന്നെ .ഇത് ശരീരത്തില്‍ മൊത്തം നില നില്‍ക്കുന്ന ഒന്ന് ആണോ അതല്ല തലച്ചോറില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണോ എന്ന ചോദ്യത്തിന് മൊത്തം ശാരീരിക പ്രവര്‍ത്തനത്തിന്റെ ഫലം എന്നല്ലാതെ ശരീരത്തില്‍ ഒരു സ്ത്ര സ്ഥാനം ഇതിനു ഉണ്ട് എന്ന് ശാസ്രം പറയുന്നില്ല എങ്കിലും ഈ പ്രവര്‍ത്തിയുടെ പ്രധാന സൂത്ര ധാരത്വം വഹിക്കുന്നത് തലച്ചോറ് ആണ് എന്ന് പറയുന്നു . മനുഷ്യന്റെ സെന്‍ട്രല്‍ നെര്‍വ് സിസ്റ്റത്തിനും ചെറുതല്ലാത്ത പങ്കു ഉണ്ട് . എന്നുവച്ചാല്‍ തോലിമുതല്‍ ശ്രീരാം മൊത്തം പങ്കെടുക്കുന്ന ഒരു പ്രവര്‍ത്തിയുടെ ഫലം ആണ് മനസ്സു .ഈ മനസ്സു തന്നെയാണ് ഓര്‍മ്മ യുടെയും ബോധത്തിന്റെയും ഭോധക്കെടിന്റെയും എല്ലാം സ്വിച്ചു ആയി വര്‍ത്തിക്കുന്നത് എന്നും പറയുന്നു .ഭോധം പോകുമ്പോള്‍ മൊത്തത്തില്‍ ശരീരത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ മറ്റു അവയവങ്ങള്‍ക്ക് സാദാരണ നിര്‍ദ്ദേശം നല്‍കുന്ന തലച്ചോറിനെ പ്രാപ്തം ആക്കുന്നത് നേരത്തെ ഫീട് ചെയ്തു വച്ച ഒരു പ്രോഗ്രാം ആണ് .ആപ്രോഗ്രാം ഉപയോഗിക്കാന്‍ മനാസ് തന്നെയാണ് മുന്കായ് എടുക്കുന്നത് എന്ന് കരുതാം .ബോധം പോകുമ്പോള്‍ മനുഷ്യനില്‍ നിന്ന് എന്തെങ്കിലും ചോര്‍ന്നുപോയി വേറെ വല്ല ഇടത്തും വിശ്രമിച്ചു തിരിച്ചു വരികയോ .മരിക്കുമ്പോള്‍ ഈ ആത്മന്‍ എന്ന സാദനം ശരീരത്തില്‍ നിന്ന് മാറി ദേശാന്തര യാത്രക്ക് പോകുകയോ ചെയ്യുന്നില്ല എന്ന് അര്‍ഥം .ഇത്രയും പറഞ്ഞതില്‍ നിന്ന് .ശാസ്ത്രീയമായ ഇതെകുരിച്ച്ചുള്ള വീക്ഷണം കിട്ടി എന്ന് കരുതുന്നു .
മനസ്സിന്റെ വിവിധ ഭാവങ്ങളെ കുറിച്ചു കൊന്ഷ്യസ്സു അന്കൊന്ഷ്യസ്സു തുടങ്ങി വിവിദ വിഷയങ്ങള്‍ മനോ വിശ്ലെഷ്ണ സിദ്ധാന്തം ഉപയോഗിച്ചു ഫ്രോയിടും യുങ്ങും ഫ്രേമു തുടങ്ങിയ മഹാഗുരുക്കന്മാര്‍ പഠിച്ചു അവതരിപ്പിച്ചിട്ടുണ്ട് .അത് വായിക്കാന്‍ ശ്രമിക്കുക കുറെ വെളിച്ചം അതില്‍ നിന്ന് ലഭ്യം ആവും .മതവും ആയുള്ള ആത്മാവിന്റെബന്ധം മറ്റൊരുമറ്റൊരു അവസരത്തില്‍ ചര്‍ച്ച്ചചെയ്യാവുന്നതാണ് എന്ന് കരുതി ഗുരു

Tuesday, 5 October 2010
ഹെലികൊപ്ടരും ബ്രേക്ക് ഫാസ്റ്റും
തലക്കെട്ട് ഒരു പൊരുത്തവും ഇല്ലാത്തത് ആണ് അല്ലേ ? പക്ഷെ പറയാന്‍ പോകുന്നതും ഒരു അസംബന്ധമോ ,നുണ കഥയുടെ കഥയോ ആണ് എന്നത് കൊണ്ട് പോരുത്തമില്ലായ്മ കാര്യം ആക്കെണ്ടാതില്ല .ഞാന്‍ ദുബായിലാണ് ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നത് .താമസം ദേര എന്നസ്ഥലത്തും , വര്‍ക്ക് സൈറ്റ് ഇത്തിരി ദൂരെ ആണ് . അപ്പോള്‍ ക്രത്യ സമയത്ത് ജോലിക്ക് എത്തണം എന്നുള്ളത് കൊണ്ട് കുറെ നേരത്തെ പുറപ്പെടുന്നു .ചിലപ്പോള്‍ വെളിച്ചംഭൂമിയില്‍ എത്തിനോക്കുന്നതിനുമുന്‍പേ ഉണര്‍ന്നു എണീറ്റ് കമ്പനി എര്പാട് ചെയ്തു തന്ന വാഹനത്തില്‍ പുറപ്പെടുന്നു .വെളുപ്പിന് നമുക്ക് ഒന്നും തിന്നു ശീലം ഇല്ലല്ലോ ? അത് കൊണ്ട് വല്ലതും പൊതിഞ്ഞു വാങ്ങി കൂടെ കരുതും പണിയിടത്തില്‍ എത്തി ചായക്ക് ഒപ്പം അകത്താക്കുക എന്നതാണ് സാധാരണ പരിപാടി മിക്കവരും അങ്ങിനെ തന്നെ ആണ് .അപ്പോഴാണ് ബ്രേക്കുഫാസ്ട്ടു കഥാപാത്രം ആയി എത്തുന്നതും .പൊതുവേ നുണ കുറെ കാലം ആയി പറയാറ്ഇല്ലാത്ത ഗുരു നുണകഥ കാച്ചുന്നതും .
ഞങ്ങള്‍ അഞ്ചു പേരാണ് സാധാരണ വണ്ടിയില്‍ രാവിലെ പുറപ്പെടുക വണ്ടി ഓടിക്കുന്ന പാക് കാഷ്മീരിയും ഹൈദാരാ ബാദ് സ്വദേശി ആയ താരിഖും ,ശ്രീലങ്കക്കാരായ ജനിത ,എന്ന തടിയനും റോണി എന്ന അവന്റെ സഹ പ്രവര്‍ത്തകയും ,വാഹനത്തില്‍ കയറിയാല്‍ മനോരാജ്യത്തില്‍ മുഴുകുന്ന ഗുരുവിനു പലപ്പോഴും ജനിത നയിക്കുന്ന കത്തി പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റാറില്ല എങ്കിലും അവനും മറ്റുള്ളവരും വല്ലതും ചോദിക്കുമ്പോള്‍ അതിനു ഞാന്‍ എന്റേതായ ഉത്തരം നല്‍കും പലപ്പോഴും വളരെ സില്ലിയായ ചോദ്യങ്ങള്‍ ആണ് അവന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുക ,എനിക്ക് വലിയ താല്ത്പര്യം ഒന്നും ഇല്ല എങ്കിലും എന്തെങ്കിലും മറുപടി പറഞ്ഞു ഞാനും അതിലൊക്കെ പാര്‍ടിസിപ്പെട്ടു ആവും . ഒരിക്കല്‍ മുള്ളില്‍ പോകുന്ന ആള്ടോ കാര്‍ കാണിച്ചു എനിക്ക് ഇതുപോലെ ഒരു ആള്‍ട്ടോ ആണ് നാട്ടില്‍ എന്ന് ജനിത പറഞ്ഞു എന്നിട്ട് ഓരോരുത്തരോടു ആയി ചോദിച്ചു .നിനക്ക് വണ്ടി ഉണ്ടോ ? ഏതു കമ്പനി ഏതു മോഡല്‍ എനിങ്ങനെ .എന്റെ ഊഴം വന്നപ്പോള്‍ ഞാന്‍ പറഞ്ഞു .എനിക്ക് വണ്ടി ഉണ്ടായിട്ടു എന്ത് കാര്യം എങ്ങിനെ ആണ് ഞാന്‍ അത് ഓടിക്കുക .അപ്പോള്‍ നിനക്ക് ഡ്രൈവിംഗ് അറിയില്ലേ എന്നായി .ഞാന്‍ പറഞ്ഞു അതല്ല കാര്യം നമ്മുടെ നാട്ടില്‍ എന്റെ പ്രദേശത്തു ആര്‍ക്കും വാഹനം ഓടിക്കാന്‍ ആവില്ല .അവന്‍ അല്ത്ഭുതത്തോടെ ചോദിച്ചു അതെന്താ ? മുന്നില്‍ ഇരിക്കുകയായിരുന്ന താരിഖ് തിരിഞ്ഞു നോക്കി .ഞാന്‍ എന്തോ ഒപ്പിക്കയാണോ എന്ന് അവനു വര്‍ണ്ണ്യത്തില്‍ ആശങ്ക ഉള്ളപോലെ , ഞാന്‍ കണ്ണ് ഇറുക്കി കാണിച്ചു .എന്നിട്ട് ജനിതയോടായി പറഞ്ഞു .എങ്ങിനെ ആണ് എന്റെ നാട്ടില്‍ വണ്ടി ഓടിക്കുക കുന്നും മലയും പുഴയും തടാകവും വയലും അല്ലാതെ ഒരു സ്ഥലം പോലും അവിടെ ഇല്ല അത് കൊണ്ട് തന്നെ അവിടെ റോഡു പോയിട്ടു റെയില്‍ പോലും
ഇല്ല .അവന്‍ അവിശ്വാസത്തോടെ എന്നെ നോക്കി പിന്നെ നിങ്ങള്‍ എങ്ങിനെ യാത്ര ചെയ്യും സൈക്കിളിലോ ? ഞാന്‍ പറഞ്ഞു സൈക്കിള്‍ ഉരുട്ടി നടക്കാം എന്നല്ലാതെ അത് ഉപയോഗിക്കാന്‍ ആവില്ല അങ്ങിനെയാണ് ഞങ്ങളുടെ ഭൂമിയുടെ കിടപ്പ് അപ്പോള്‍ നിങ്ങള്‍ എങ്ങിനെ ആണ് പുറം ലോകത്ത്എത്തുന്നത് എന്നായി ചോദ്യം .ഉടന്‍ ഞാന്‍ ഗൌരവത്തില്‍ മറുപടി കൊടുത്ത് അതിനെന്തു .ഓരോ വീട്ടു മുറ്റത്തും ഓരോ ഹെലിപ്പാടും ഓരോ ഹെലികൊപ്ട്ടരുംകാണും കടയിലോ പട്ടണ ത്തിലോ പോകണം എങ്കില്‍ അതെടുത്തു പറന്നുപോകും .അവിശ്വാസത്തോടെ ജനിതയും റൊണിയും എന്നെ നോക്കുമ്പോള്‍ വണ്ടിയില്‍ ചിരിയുടെ ഒരു സ്ഫോടനം നടന്നു കഴിഞ്ഞിരുന്നു .
പിന്നെയാണ് ബ്രേക്ക് ഫാസ്റ്റ് വരുന്നത് മെസ്സില്‍ എത്തി പൊതി അഴിച്ചു തിന്നാന്‍ തുടങ്ങുമ്പോള്‍ ജനിത ഓരോരുത്തരോടായി ചോദിച്ചു തുടങ്ങും എന്താണ് കൊണ്ട് വന്നത് മീനാണോ ? ഇറച്ചിയാണോ എന്നിങ്ങനെ ,ഒരു ദിവസം ഞാന്‍ പറഞ്ഞു ഇറച്ചിയാണ് പക്ഷെ വെരി ഡെലീഷ്യസ് ആയ ഇറച്ചി ആണെന്ന് മാത്രമല്ല ഇവിടെ യു എ യില്‍ മറ്റാര്‍ക്കും കിട്ടാത്ത വളരെ വില പിടിപ്പുള്ള ഭക്ഷണം ആണിത് .എന്നാല്‍ അതൊന്നു കാണണം എന്നായി അവന്‍ ഞാന്‍ അന്ന് കൊണ്ട് പോയത് സാധാരണ ഒരു കരി ആണ് .ഞാന്‍ കഥ പറഞ്ഞു തുടങ്ങി ഇന്നലെ വൈകുന്നേരം കോര്നീഷില്‍ പോയി മണിക്കൂറുകള്‍ ഓളം മെനക്കെട്ടിരുന്നു മൂന്നു കാക്കളെ പിടിച്ചു രണ്ടെണ്ണം രാത്രി കറിവച്ചു ശാപ്പിട്ടു . അതില്‍ കുറച്ചു രാവിലെ ബ്രേക്ക് ഫാസ്റ്റിനു വേണ്ടി എടുത്തത് ആണ് .അവന്റെ മുഖത്തെഞെട്ടല്‍ കാര്യമാക്കാതെ ഞാന്‍ ഗൌരവത്തില്‍ തുടര്‍ന്ന് ഇനി ഒരെണ്ണം ഉള്ളത് തൊലി പൊളിച്ചു മസാല പുരട്ടി ഫ്രീസറില്‍ വെച്ചിട്ടുണ്ട് ,രാത്രി പൊരിച്ചു തിന്നാന്‍ .കേട്ടതേ റോണി പെണ്ണ് പുറത്തേക്ക് ഓടുന്നതാണ് കണ്ടത് . പിറകെ ജനിതയും ഞാന്‍ വിചാരിച്ചു രണ്ടും ചര്‍ദ്ധിക്കാന്‍ ആണ് ഓടിയത് എന്നാണു .പക്ഷെ ചര്ദ്ധിക്കാതെ മിണ്ടാതെ രണ്ടും സീറ്റിലെക്കുപോയി. കേട്ടു നിന്ന മലബാറികള്‍ ആദ്യത്തെ അന്തം വിടല്‍ കഴിഞ്ഞു എന്നോട് പറഞ്ഞു ഈ മാതിരി മറ്റേ കഥകള്‍ ഇനി മെസ്സില്‍ പറയരുത് .ജനിത ഒരു പൊട്ടന്‍ ആണ് എന്ന് മാത്രം അല്ല ഇനി അവന്‍ അത് വിശ്വസിച്ചു മലയാളികള്‍ എല്ലാം കാക്കയെ തിന്നും എന്ന് നാടുനീളെ പറഞ്ഞു നടക്കും .സത്യത്തില്‍ ഇത്തരം നുണകഥകള്‍ ഗുരുവിന്റെ നാവില്‍ വിളയാടുക പൊങ്ങച്ച ക്കാരെ അടിക്കണം എന്നുതോന്നുമ്പോള്‍ ആണ് .എങ്ങിനെ ഈ അടി ?

Monday, 4 October 2010
നഗ്ന വാനരന്‍
പ്രിയരെ
ഗുരു ഹംസ വായിക്കാന്‍ തന്ന ഡെസ്മണ്ട് മോറിസിന്റെ നഗ്ന വാനരന്‍ വായിച്ചു തീര്‍ത്തു . പദാനുപദം ആയി വിവര്‍ത്തനം ചെയ്യാന്‍ ഉള്ള വിവര്‍ത്തന കാരന്റെ ശ്രമം മൂലം ഇടയ്ക്കു ചില കല്ലുകടി ഒഴിച്ചാല്‍ സംഗതി കൊള്ളാം .വായന തീര്‍ന്നു ചില ആലോചനകള്‍ അതെ കുറിച്ചു നടത്തിയപ്പോള്‍ .തോന്നിയ ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാം എന്ന് തോന്നി .അതില്‍ ഏറ്റവും രസകരം ആയി തോന്നിയ ഒരു കാര്യം പറയാം .അത് പരാദങ്ങള്‍ അലെങ്കില്‍ പരാലീസുകള്‍ മനുഷ്യനൊപ്പം കൂടിയതിനെ
കുറിച്ചും ചെള്ളുപോലുള്ളവ രോമം പൊഴിക്കാന്‍ ഈ വാനര വര്‍ഗത്തെ നിര്‍ബന്ധിതമാകിയതിനെ കുറിച്ചും ഉള്ളതാണ് . ഒരു സ്ഥിരവാസ സ്വഭാവം സ്വീകരിക്കയും .ഉച്ചിഷ്ടവും ശരീര മാലിന്യവും പരിസരം മലിനം ആക്കുകയും ചെയ്ത അവസരത്തില്‍ ശരീരത്തിലെ നിബിഡ രോമാവരണം ചെള്ളുകളുടെ ആവാസത്തിനു പറ്റിയ ഇടം ആകുകയും അപ്പോള്‍ പ്രക്രത്യാ തന്നെ രോമം പൊഴിഞ്ഞു പോകേണ്ടുന്ന അവസ്ഥ സംജാതം ആകുകയും ചെയ്തു [പരിണാമത്തിന്റെ അനേക ദശകളില്‍കൂടി പെട്ടെന്ന് അല്ല ] അങ്ങിനെ ഒരു നിരീക്ഷണം ചിലര്‍ക്ക് സ്വീകാര്യം അല്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു .ഇനി ഇത് സ്വീകരിച്ചു കൊണ്ട് ഗുരു ചില കാര്യങ്ങള്‍ കൂടി അനുബന്ധമായി പറയുക ആണ് .
ചെള്ളിന്റെ സ്വാദീനം പറഞ്ഞല്ലോ ? അപ്പോള്‍ ഈ ചെറു ജീവികളും .സൂക്ഷ്മ ജീവികള്‍ ആയ മറ്റു പരാലീസുകളും [ബാക്ടീരിയ ഫങ്ങസ് പോലെ] മനുഷ്യനെ സംസ്കാരത്തിലേക്ക് നയിക്കുന്നതില്‍ പങ്കുവഹിച്ചു എന്ന് കരുതുന്നതില്‍ തെറ്റില്ല .ഉദാഹരണത്തിന് ആദ്യകാല മനുഷ്യന്‍ [പ്രീ ആദമൈട്ട് എന്ന് പരിണാമതത്തിന് മുന്‍പുള്ള അവസ്ഥയെ വിളിക്കുന്നത് കൊണ്ട് ആദം എന്ന് ഇയാളെ നമുക്ക് സൌകര്യത്തിനായി വിളിക്കാം] അപ്പോള്‍ ഈ ആദം മല വിസര്‍ജനം നടത്തിയിരിക്കുക നിന്നിട്ട് യാവും ഇരിക്കുക വിസര്‍ജ്ജിക്കുക എന്നത് അവന്റെ പാദത്തില്‍ ഇല്ലലോ ? അപ്പോള്‍ വിസര്‍ജ്ജ ശേഷം അവശിഷ്ടങ്ങള്‍ ചന്തു കാലുകളുടെ പിന്‍ഭാഗം എന്നിവിടങ്ങളില്‍ അവശേഷിക്കുന്ന അവസ്ഥയില്‍ .ആദത്തെ ഈച്ചകള്‍ പിന്തുടര്‍ന്ന് ആക്രമിച്ചിരിക്കണം അപ്പോള്‍ ആദ്യം അവഗണിക്കാന്‍ ശ്രമിച്ച അവന്‍ പിന്നീടു അത് പരിഹരിക്കാനായി ഇരുന്നു വിസര്‍ജ്ജം ശീലിച്ചു .അപ്പോഴാണ് മറ്റൊരു പ്രശ്നം വരുന്നത് .ഗുട ഭാഗത്ത് അനുഭവപ്പെടാവുന്ന ഇന്ഫെക്ഷനും ചൊറിച്ചിലും ഒക്കെ അത് ഉണ്ടാക്കുക സൂക്ഷ്മ ജീവികള്‍ ആണ് അപ്പോള്‍ ആണ് കഴുകുക എന്ന പ്രോസ്സസ്സിലേക്ക് തിരിഞ്ഞിട്ടുണ്ടാവുക ആതിരിച്ഛരിവില്‍ നിന്ന് ശരീരം മൊത്തം കഴുകിയാല്‍ ഉണ്ടാവുന്ന ഗുണം ആദം തിരിച്ചറി ഞ്ഞിരിക്കണം .വെള്ളം ഭയം ആയിരുന്ന അവന്‍ പതുക്കെ വെള്ളത്തോട് ചങ്ങാത്തം സ്ഥാപിക്കാനും കുളിക്കാനും ഉള്ള പരിപാടി തുടങ്ങി എന്നര്‍ത്ഥം .പിന്നെ പ്രീ ആദമൈട്ടിനു പ്രക്രത്യാഉണ്ടായിരുന്ന നീന്തല്‍ കഴിവിനെ വികസിപ്പിക്കയും ചെയ്തു .അപ്പോള്‍ നീന്തല്‍ കുളി എന്ന് നാമിന്നു സംസ്കാരത്തിന്റെ സൂചകം ആയി എടുക്കുന്ന ഒന്ന് .ആദാമിന് ഈച്ചകളും സൂക്ഷ്മ പരാദങ്ങളും ദാനം ചെയ്തത് ആണ് എന്ന് വരുന്നു .അപ്പോള്‍ ഗുരു ഈച്ച . കുളി പഠിച്ചപ്പോള്‍ശരീരംവ്ര്തിയായി നിര്‍ത്തെണ്ടുന്നതിന്റെ ആവശ്യവും അതിനു കിടപ്പ് സ്ഥലവും പരിസരവും വിര്‍ത്തിയാക്കെണ്ടുന്നതിന്റെയും ആവശ്യം വന്നു അതിനുകൂട്ടമായി താമസിക്കുമ്പോള്‍ എല്ലാവരും സന്നദ്ധം ആവണം എന്ന് വന്നു .അതോടെ ഒരു കൂട്ടായ്മ ജനിക്കയും .മക്കളിലേക്കും മറ്റും പക്ര്‍ത്തെണ്ടുന്ന ആവശ്യവും വന്നുനോക്കണേ കൊച്ചു പരാദങ്ങള്‍ ചെയ്യുന്ന മാര്‍ഗ ദര്‍ശനം .
എന്നിട്ടും കാലാവസ്ഥാ വ്യതിയാനവും മറ്റു ജീവ സന്ധാരനത്തിനു ഇടയില്‍ പറ്റുന്ന മുറിവുകളും ഒക്കെ ബാക്ടീരിയ പോലുള്ളവര്‍ക്ക് പടരാനും ആദമിനെ ആക്രമിക്കാനും തുടങ്ങിയപ്പോള്‍ അതിനെ പ്രതി രോധിക്കേണ്ടത് അനിവാര്യം ആയി
അതിനുള്ള അന്വേഷണത്തിന് ഇടയില്‍ അവന്‍ മരുന്നുകള്‍ കണ്ടെത്തുകയും അത് പ്രയോഗിക്കാനുള്ള വിദ്യ വശത്താക്കുകയും ചെയ്തു ,തുടക്കത്തില്‍ വയറു വേദന തോന്നുമ്പോള്‍ അത് ശമിപ്പിക്കാനും മുറിവ് പറ്റുമ്പോള്‍ അതില്‍ പിഴിഞ്ഞ് ഒഴിക്കാന്‍ പറ്റുന്ന തരത്തില്‍ ഉള്ള ചാരുകളും ഒക്കെയാവും കണ്ടെത്തിയിരിക്കുക പിന്നീടു അത് സംസ്കരിച്ചു ഉപയോഗിക്കുന്നതോടെ ഇന്ന് നാം മഹത്തരം എന്ന് പറയുന്ന വൈദ്യ സംസ്ക്കാരത്തിന്റെ തുടക്കം ആയി .കണ്ണ് കൊണ്ട് കാണാന്‍ വയ്യാത്ത ഈ സൂക്ഷ്മ ജീവികളുടെ ഒരു സംഭാവന നോക്കൂ .ഇങ്ങിനെ ഓരോന്നിലേക്കും മനുഷ്യനെ കൈപിടിച്ചു നടത്തി ഉയര്‍ത്തിയതില്‍ ഈച്ച ചെള്ള് പരാദങ്ങള്‍ ബാക്ടീരിയ ഫങ്ങസു തുടങ്ങി സൂക്ഷ്മവും സ്ഥൂലവും ആയ ജീവികളുടെ പങ്കു വലുതാണ് [.വൈറസിനെ പരാമര്ശിക്കാത്തത് അവ താരതമ്യേന പുതിയത് ആണ് എന്ന് കരുതപ്പെടുന്നത് കൊണ്ടാണ് ] അപ്പോള്‍ ഈ വലിയ കുരങ്ങിന്റെ ഗുരു സ്ഥാനീയര്‍ ഈ പറഞ്ഞവ തന്നെ . ഇങ്ങിനെ ഗുരു വായിച്ചെടുത്ത കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്‌താല്‍ തീരില്ല .
പിന്നെ വരുന്ന പ്രശ്നം വിസ്വാസികളുടെത് ആണ് ആദമിനെ ദൈവം എല്ലാം പഠിപ്പിച്ച്ചാണ് ഭൂമിയില്‍ തൂറാന്‍ അയച്ചത് അത് കൊണ്ട് അദേഹത്തിന് ഇരുന്നു തൂറാനും ചന്തി കഴുകാനും എല്ലാം ട്രെയിനിംഗ് കിട്ടിയിരുന്നു എന്നും അത് കൊണ്ട് പ്രതെകിച്ച്ച് ഇത്തരം ക്ഷുദ്ര ജീവികളില്‍ നിന്ന് പഠിക്കേണ്ടുന്ന കാര്യം ഇല്ല എന്നും അവര വാദിക്കും ഞാന്‍ അതെ കുറിച്ചു എന്റെ ചളി മണ്ടയില്‍ തോന്നിയ കാര്യങ്ങള്‍ എന്ന കുറിപ്പില്‍ വിശദീകരിച്ചത് കൊണ്ട് അങ്ങോട്ട് കടക്കുന്നില്ല . ഈ കുറിപ്പ് ഡെസ്മണ്ട് മോരിസിനെ വായിച്ചപ്പോള്‍ ഗുരുവിനു തോന്നിയ ചില കാര്യങ്ങള്‍ കുറിച്ചു എന്ന് മാത്രം ആണ് എന്നും .മേലെ പറഞ്ഞ ആദം വിശ്വാസികളുടെ ആദം അല്ല പ്രീ ആദമിട്ടില്‍ നിന്ന് പരി ണാമം ചെയ്ത ആദം ആണ് എന്ന് വായിച്ചെടുത്താല്‍ വിശ്വാസികള്‍ കലമ്പല്‍ കൂട്ടാന്‍ വരില്ല എന്നാണ് വിശ്വാസം .പുസ്തകം തന്ന ഗുരു ഹംസ കൈചിറ പ്പുള്ളിക്കും നിഗള്‍ക്കും എല്ലാം നന്ദിയോടെ ഗുരു ഉമര്‍ രസഗുരു ലഘു ഗുരു ചക്കക്കുരു

Sunday, 3 October 2010
ശാന്തിയുടെ തെളിനിലമുള്ള വീടെനിക്ക്
ഹരിത കംബളം പോലെ ഒരു നാടെനിക്ക്
എന്നിട്ടും കറുത്ത കമ്പിളി നാരിന്റെ -
പരുത്ത മണല്‍ കാട് പുതച്ചിരിക്കുന്നു
ചൂടും തണുപ്പുമുടുത്തിരിക്കുന്നു
ശാന്തിയുടെ തെളിനിലമുള്ള വീടെനിക്ക്
എന്നിട്ടുമാശാന്തിയുടെ പടനിലങ്ങളില്‍ -
ശര ശയ്യയില്‍ കിടക്കുന്നു
നിദ്രയെ ധ്യാനിക്കുന്നു
എന്റെ നാട്ടില്‍ കുംഭ നിലാവുണ്ട്
കര്‍ക്കിടകം പെയ്തു തിമര്‍ക്കാറുണ്ട്
തുലാമാസ രൌദ്രത ഉണ്ട്
വൃക്ഷികം കാറ്റായി വരാറുണ്ട് .
ഇന്ന് ഞാന്‍ എല്ലാം മറന്നിരിക്കുന്നു
മകരവും മീനവും കുംബ നിലാ സ്വര്‍ണ്ണ ശോഭയും
തുലാ പത്തിന്റെ വിരല്‍ കണക്കും
മനക്കണക്കില്‍ നിന്ന് മാഞ്ഞിരിക്കുന്നു
ഉച്ചസൂര്യന്‍ അഗ്നിയായ് പെയ്യുന്ന
മണല്‍ കാറ്റ് മഹാ താണ്ടവം ആടുന്ന
കാഠിന്യത്തിന്റെ ഈ മരു ദേശത്തു
മറക്കുകയല്ലാതെ മറ്റെന്തു ഓര്‍ത്തെടുക്കാന്‍

Subscribe to:
Posts (Atom)